
'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശബ്ദശകലങ്ങള്‍ പ്രതിയായ നടന്‍ ദിലീപേന്റതാണ് എന്ന എഫ് എസ് എല്‍ ലാബ് റിപ്പോര്‍ട്ട് വന്നതോടെ ഇനി ദിലീപ് അനുകൂലികള്‍ എന്ത് പറഞ്ഞ് പ്രതിരോധിക്കും എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര.
ദിലീപും ദിലീപ് അനുകൂലികളും ഇതുവരെ ചാനലുകളില്‍ വന്നിരുന്ന് സംസാരിച്ചിരുന്നത് ശബ്ദം മിമിക്രിയാണ് എന്നും എഡിറ്റഡ് ആണ് എന്നുമായിരുന്നു എന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി. ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവുകളുണ്ട് ഉണ്ട് എന്ന് ആദ്യം മുതല്‍ തന്നെ പോലീസ് പറഞ്ഞു കൊണ്ടിരിക്കുന്നു. ഈ തെളിവുകളില്‍ ഭൂരിഭാഗവും കോടതികളില്‍ കൊടുത്തുകഴിഞ്ഞു. ഹൈക്കോടതിയിലാണെങ്കിലും ശരി വിചാരണ കോടതിയിലാണെങ്കിലും ശരി തെളിവുകളുടെ ഒരു കൂമ്പാരം തന്നെയാണ് കൊടുത്തിരിക്കുന്നത്.
ലഹരിമരുന്ന് കിട്ടുന്നത് നടന്മാര്ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

എന്നിട്ടും പലസമയങ്ങളിലും ദിലീപും ദിലീപിന്റെ കൂടെയുള്ള ആളുകളും ഒക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് ദിലീപ് എന്നുപറഞ്ഞാല്‍ ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാമന്‍പിള്ളയും കൂട്ടരും കോടതിയിലും പുറത്തും ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇതൊന്നും ശരിയല്ല, ഈ കേട്ടതും കണ്ടതും ഒന്നും ശരിയല്ല ശരിയൊക്കെ വേറെയാണ് എന്നാണ്.

ബാലചന്ദ്രകുമാര്‍ എന്നുപറയുന്ന ഒരു സംവിധായകന്‍ പുതുതായി ഈ കേസിലേക്ക് അന്ന് കുറെ തെളിവുകളുമായി വന്നപ്പോള്‍ അന്ന് അതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും രാമന്‍പിള്ളയും ദിലീപും തന്നെയായിരുന്നു. അയാള്‍ എന്തോ ഒരുപാട് ഒരുപാട് വോയ്‌സ് ക്ലിപ്പുകള്‍ കൊടുത്തിരിക്കുന്നു. വോയ്‌സ് ക്ലിപ്പ് കൊടുത്തപ്പോള്‍ വളരെ ബുദ്ധിപൂര്‍വ്വം രാമന്‍പിള്ള കോടതിയില്‍ ഒരു കാര്യം പറഞ്ഞു, ആ വിചാരണ സമയത്ത്.
'എന്തിനാണ് വിലക്കുന്നത്... പ്രശ്നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്

രാമന്‍പിള്ള പറഞ്ഞത് ഇത് മിമിക്രിയായി കൂടെ എന്നാണ് ചോദിച്ചത്, ബുദ്ധിപൂര്‍വമാണ് ചോദിച്ചത് മിമിക്രിയായിക്കൂടെ. പക്ഷെ അത് മിമിക്രിയാണ് എന്ന് അടിവരയിട്ടാണ് ദിലീപ് അനുകൂലികള്‍ എന്ന് പറഞ്ഞ് ദിവസേന ചാനലുകളില്‍ വന്നിരുന്ന് പറയുന്ന ചില ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നത്. അതിപ്പോ സജി നന്ത്യാട്ട് ആണെങ്കിലും രാഹുല്‍ ഈശ്വര്‍ ആണെങ്കിലും അതുപോലെ തിരുവനന്തപുരത്തുള്ള ഒന്ന് രണ്ട് ആളുകളൊക്കെ ആണെങ്കിലും ശരി.

ഇവരൊക്കെ പറഞ്ഞുകൊണ്ടിരുന്നത് ഇത് മിമിക്രി ആണ് ദിലീപിന്റെ ശബ്ദമല്ല എന്നാണ്. പക്ഷെ ഇപ്പോഴിതാ എഫ് എസ് എല്‍ ലാബില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. ഏതാണ്ട് 28 ഓളം ശബ്ദ സാമ്പിളുകളാണ് എഫ് എസ് എല്‍ ലാബിലേക്ക് ക്രൈംബ്രാഞ്ച് കൊടുത്തത്. ഈ 28 ഓളം കൊടുത്ത ശബ്ദ സാമ്പിളുകളില്‍ എല്ലാം തന്നെ ദിലീപിന്റെ ശബ്ദമുണ്ടായിരുന്ന ആ ഓഡിയോ ക്ലിപ്പുകള്‍ എല്ലാം ദിലീപ് തന്നെയാണ് സംസാരിച്ചത് ഇത് ദിലീപിന്റെ ശബ്ദം തന്നെയാണ് എന്ന് വളരെ വ്യക്തമായി എഫ് എസ് എല്‍ ലാബ് റിപ്പോര്‍ട്ട് നല്‍കി.

ഇനി എന്താണ് പറയാനുള്ളത്? ഇത്രയും കാര്യങ്ങള്‍ കൊടുത്തു കഴിഞ്ഞു അതും വളരെ ഞെട്ടിക്കുന്ന ഒരുപാട് ഒരുപാട് ശബ്ദ ശകലങ്ങള്‍ ആണ് അന്ന് കൊടുത്തത്. അതിലൊന്ന് മരിച്ച് പോയ എം എല്‍ എ തോമസ് ചാണ്ടി. തോമസ് ചാണ്ടിയെ കുറിച്ചുള്ള ഒരു പരാമര്‍ശം. ഏതാണ് ഒന്നരക്കോടി രൂപ കൊടുത്തു എന്ന് പറയുന്ന ഒരു ക്ലിപ്പ്. മുഖ്യമന്ത്രിക്ക് 10 കോടി കൊടുത്തു എന്ന് പറയുന്ന ഒരു ക്ലിപ്പ്.

അതുകൂടാതെ ബൈജു ഭായ് ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടത് അല്ല മറ്റൊരു പെണ്ണിനെ വേണ്ടി ഞാന്‍ ഇതെല്ലാം ചെയ്തു ചെയ്തു ശിക്ഷ ഞാന്‍ അനുഭവിക്കുന്നു എന്നുപറയുന്ന ഒരു ക്ലിപ്പ്. സാഗര്‍ വിന്‍സന്റ് എന്ന സാക്ഷിയെ സ്വാധീനിക്കാന്‍ വേണ്ടി ഫിലിപ്പ് ടി വര്‍ഗീസ് എന്ന വക്കീലിന്റെ ഫോണില്‍ നിന്നും പോയ കാര്യങ്ങളുമൊക്കെ തെളിവുകളായി വന്നപ്പോള്‍ അവിടെയും ചോദിക്കുന്നു സാഗര്‍ വിന്‍സന്റിന് പോയ കാര്യം എന്തായി.

അതുപോലെ ബൈജു പൗലോസ് എന്തായി. കാരണം അപായപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ കൂട്ടമായി കൂടിയിരുന്ന് ആലോചനകള്‍ നടത്തുന്നതിന്റെ വോയ്‌സ് ക്ലിപ്പുകളാണ് അത്. കൂട്ടത്തിലിട്ട് തട്ടണം, ബൈജു പൗലോസ് എന്തായി എന്ന് പറയുന്ന ശബ്ദശകലങ്ങള്‍. അതേപോലെ നിരവധി ശബ്ദശകലങ്ങള്‍.

ഈ പറഞ്ഞിരിക്കുന്ന ശബ്ദങ്ങള്‍ മുഴുവന്‍ ദിലീപിന്റെതാണ് എന്ന് എഫ് എസ് എല്‍ ലാബ് കണ്ടെത്തിയിരിക്കുന്നു. ഇനി എന്താണ് ദിലീപ് അനുകൂലികള്‍ എന്ന് പറഞ്ഞ് ചാനലില്‍ വന്നിരുന്ന് പുലമ്പുന്നവരും അതേപോലെതന്നെ കോടതിയില്‍ പ്രതിഭാഗം വക്കീലന്‍മാര്‍ക്കും ഈ ശബ്ദത്തെക്കുറിച്ച് പറയാന്‍ ബാക്കിയുള്ളത് എന്ന് അറിയാന്‍ ഒരു ആകാംക്ഷയുണ്ട്.