Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ആശങ്കയെന്താവും? ബാലചന്ദ്രകുമാർ വീണ്ടും കോടതിക്ക് മുന്നില്‍, വിസ്താരം ഇന്ന് മുതല്‍

അവസാനം വരെ നീതിക്കു വേണ്ടി നിലനില്‍ക്കുമെന്നും മരണത്തിലൂടെ മാത്രമേ തന്നെ പിന്മാറ്റാന്‍ കഴിയൂ എന്നുമാണ് ബാലചന്ദ്രകുമാർ പറഞ്ഞത്

dileep

തിരുവനന്തപുരം: പള്‍സർ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തെ അടച്ചിട്ട കോടതി മുറിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെതിരായ ദിലീപിന്റെ അവസാന ശ്രമങ്ങള്‍ സുപ്രീംകോടതിയിലും പരാജയപ്പെട്ടതോടെ മഞ്ജുവാര്യർ അടക്കമുള്ളവരെ പ്രോസിക്യൂഷന്‍ വീണ്ടും വിസ്തരിച്ച് കഴിഞ്ഞു.

അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വിചാരണ ഉടന്‍ തന്നെ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് അഭ്യൂഹങ്ങള്‍ നിറഞ്ഞ് നിന്നിരുന്ന ബാലചന്ദ്രകുമാറിന്റെ തുടർ വിസ്താരം സംബന്ധിച്ചുള്ള തീരുമാനവും പുറത്ത് വരുന്നത്.

ദിലീപിന്റെ മുന്‍സുഹൃത്തായ ബാലചന്ദ്രകുമാർ

ദിലീപിന്റെ മുന്‍സുഹൃത്തായ ബാലചന്ദ്രകുമാർ

നടി ആക്രമിക്കപ്പെട കേസിനെ പുതിയ തലത്തിലേക്ക് നയിച്ച സാക്ഷിയാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ. അദ്ദേഹം നടത്തിയ നിർണ്ണായക വെളിപ്പെടുത്തലുകളും പുറത്തുവിട്ട തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നതും ദിലീപിനെതിരെ പുതിയ കുറ്റങ്ങള്‍ ചുമത്തുന്നത്.

മഞ്ജുവാര്യർക്കെതിരെ ദിലീപ് കോടതിയില്‍

തുടരന്വേഷണത്തില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മുടങ്ങിക്കിടന്ന വിസ്താരം പുനഃരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് മഞ്ജുവാര്യറെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിക്കുന്നതും അത് നിരസിക്കുന്നതും. അതോടൊപ്പം തന്നെ വിചാരണയ്ക്ക് നേരിടേണ്ടി വന്ന ഒരു വെല്ലുവിളിയായിരുന്നു ബാലചന്ദ്രകുമാറിന്റെ അസുഖം.

വൃക്ക രോഗത്തെ തുടർന്ന് ചികിത്സ

വൃക്ക രോഗത്തെ തുടർന്ന് ചികിത്സ

വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായ സാഹചര്യത്തില്‍ വിചാരണയ്ക്കായി എറണാകുളത്തെ കോടതിയില്‍ എത്താന്‍ സാധിക്കില്ലെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് സാക്ഷിയുടെ വിസ്താരത്തിന് മറ്റ് സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പ്രോസിക്യൂഷന്‍ രംഗത്തെത്തി. എന്നാല്‍ ക്രോസ് വിസ്താരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ ആവശ്യത്തെ എതിർക്കുന്ന നിലപാടായിരുന്നു പ്രതിഭാഗം സ്വീകരിച്ചത്.

Vastu Tips: സൂര്യന്‍ അസ്തമിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യാനേ പാടില്ല, ചെയ്താല്‍...

ദിലീപ് ഭാഗത്തിന്റെ ആരോപണം.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് കോടതിയെ തെറ്റിധരിപ്പിക്കാനാണ് ബാലചന്ദ്രകുമാർ ശ്രമിക്കുന്നതെന്നായിരുന്നു ദിലീപ് ഭാഗത്തിന്റെ ആരോപണം. മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്ന വ്യക്തി മാധ്യമങ്ങൾക്ക് മുന്നിൽ നിരന്തരം അഭിമുഖം നൽകുന്നുണ്ടെന്നും ദിലീപ് ആരോപിച്ചു.

ബാലചന്ദ്രകുമാറിന്റെ ജീവൻ നിലനിർത്തുന്നത്

ബാലചന്ദ്രകുമാറിന്റെ ജീവൻ നിലനിർത്തുന്നത്

എന്നാൽ മെഡിക്കൽ രേഖകൾ പരിശോധിച്ച കോടതി ദിലീപിന്റെ ആവശ്യം തള്ളി. പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ച കോടതി തിരുവനന്തപുരം ജില്ലാ കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ബാലചന്ദ്രകുമാറിനെ ഇന്ന് മുതല്‍ വീണ്ടും വിസ്തരിച്ച് തുടങ്ങും. ഇരു വൃക്കകളും സ്തംഭിച്ചതോടെ തുടർച്ചയായ ഡയാലിസിസ്സിലൂടെയാണ് ബാലചന്ദ്രകുമാറിന്റെ ജീവൻ നിലനിർത്തുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് തവണയായി 10 ദിവസം ബാലചന്ദ്രകുമാറിനെ വിസ്തരിച്ചിരുന്നു

നടിയെ ആക്രമിച്ച കേസില്‍ ഭയമില്ലാതെ

എറണാകുളത്ത് എത്താന്‍ പ്രയാസമുണ്ടെങ്കിലും വിചാരണ നടപടികള്‍ പൂർത്തിയാക്കുമെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. 'അല്‍പ്പമെങ്കിലും ആയുസ് ബാക്കിയുണ്ടെങ്കില്‍ വിചാരണ പൂര്‍ത്തിയാക്കും. നടിയെ ആക്രമിച്ച കേസില്‍ ഭയമില്ലാതെ കോടതിയില്‍ എല്ലാം പറയാന്‍ കഴിഞ്ഞു. അവസാനം വരെ നീതിക്കു വേണ്ടി നിലനില്‍ക്കുമെന്നും മരണത്തിലൂടെ മാത്രമേ തന്നെ പിന്മാറ്റാന്‍ കഴിയൂ'-എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+