കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിലും ദിലിപീനെ കുത്തിക്കയറ്റുകയാണ്; അവർക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക: ശാന്തിവിള ദിനേശ്

Google Oneindia Malayalam News

ശ്രീനാഥ് ഭാസി വിഷയത്തില്‍ നിർമ്മാതാക്കളുടെ പക്ഷത്താണ് താന്‍ നില്‍ക്കുകയെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. വിലക്ക് ശരിയല്ലെന്ന മമ്മൂട്ടിയുടെ പരാമർശം അനാവശ്യമായിപ്പോയി. അന്നം മുടക്കുന്നവരല്ല, അന്നം ഊട്ടുന്നവരാണ് നിർമ്മാതാക്കളെന്ന സുരേഷ് കുമാറിന്റെ വാദമാണ് ശരി. ഞാന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. അങ്ങനെ നിർമ്മാതാക്കള്‍ക്കൊപ്പം നിന്നതുകൊണ്ടാണ് പണ്ട് മാക്ട ഫെഡറേഷന്‍ രണ്ട് പക്ഷമായി മാറിയതെന്നും അദ്ദേഹം പറയുന്നു.

നിർമ്മാതാക്കളുമായി വലിയ കൂട്ടില്ലെങ്കിലും കാശ് മുടക്കുന്നവന്‍ തന്നെയാണ് സിനിമയില്‍ ആവശ്യമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എടോ.. മമ്മൂട്ടി താന്‍ ഈ വാചകം അടിക്കുന്നതിന് മുമ്പ്

എടോ.. മമ്മൂട്ടി താന്‍ ഈ വാചകം അടിക്കുന്നതിന് മുമ്പ് ഇതൊക്കെ ആലോചിച്ചിട്ട് പറയണം എന്നാണ് സുരേഷ് കുമാർ പറഞ്ഞതിന്റെ അർത്ഥം. ഇനിയിപ്പോള്‍ അദ്ദേഹം അങ്ങനെ പറയില്ലെന്നാണ് വിചാരിക്കുന്നത്. അന്നം മുടക്കാന്‍ പാടില്ലെന്ന് പറയുന്ന മമ്മൂട്ടി അമ്മയിലുള്ള സമയത്തല്ലേ, നടന്‍ സുകുമാരന്‍ തിരുവനന്തപുരത്തെ അമ്മയുടെ ഓഫീസിന് മുന്നില്‍ നിരാഹാരം കിടക്കേണ്ടി വന്നതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

ദിലീപ് കേസ്: ബൈജു കൊട്ടാരക്കരയ്‌ക്ക് കുരുക്ക്, സ്വമേധയാ കേസെടുത്ത് കോടതി, നാളെ ഹാജരാവണംദിലീപ് കേസ്: ബൈജു കൊട്ടാരക്കരയ്‌ക്ക് കുരുക്ക്, സ്വമേധയാ കേസെടുത്ത് കോടതി, നാളെ ഹാജരാവണം

ജഗതി ശ്രീകുമാർ മോശമായ ഒരു ഡയലോഗ് അടിച്ചതിന്റെ പേരില്‍

ജഗതി ശ്രീകുമാർ മോശമായ ഒരു ഡയലോഗ് അടിച്ചതിന്റെ പേരില്‍ മാക്ട ഫൈനടച്ചു. അമ്പതിനായിരം രൂപയെങ്ങാനും മുടക്കി പത്രത്തില്‍ ക്ഷമ പറയിപ്പിക്കുകയായിരുന്നു. അന്ന് ഈ മമ്മൂട്ടി എവിടെ പോയിരുന്നു. സുരേഷ് ഗോപിയില്‍ നിന്നും ഒരു ഷോയുമായി ബന്ധപ്പെട്ട് നിർബന്ധിച്ച് പൈസ പിടിച്ച് വാങ്ങുമ്പോഴും മമ്മൂട്ടി എവിടെയായിരുന്നു. അതുപോലെ ഷൈന്‍ നിഗം അടക്കമുള്ളവരുടെ വിഷയം ഉണ്ടായി. എന്നിട്ടൊന്നും പ്രതികരിക്കാത്ത മമ്മൂട്ടി ശ്രീനാഥ് ഭാസി വിഷയത്തില്‍ മാത്രം എന്തുകൊണ്ട് പ്രതികരിച്ചു. ശ്രീനാഥ് ഭാസിക്ക് എന്താ കൊമ്പുണ്ടോ..

പാലാ സുരക്ഷിതമായിരുന്നില്ല: തോല്‍വിയുടെ കാരണവുമായി ജോസ്, കോട്ടയത്ത് ഇടതിന് വന്‍ മുന്നേറ്റംപാലാ സുരക്ഷിതമായിരുന്നില്ല: തോല്‍വിയുടെ കാരണവുമായി ജോസ്, കോട്ടയത്ത് ഇടതിന് വന്‍ മുന്നേറ്റം

മമ്മൂട്ടിയുടെ പ്രതികരണം ഒട്ടും ശരിയായില്ലെന്നാണ്

മമ്മൂട്ടിയുടെ പ്രതികരണം ഒട്ടും ശരിയായില്ലെന്നാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹം അദ്ദേഹത്തിന്റെ പടത്തിന്റെ പ്രമോഷന്‍ കഴിഞ്ഞ് പോയാല്‍ മതിയായിരുന്നു. 50 ദിവസത്തെ ഷൂട്ടിങ് 100 ദിവസത്തേക്ക് നീട്ടിവെപ്പിക്കുന്ന ഒരു നടനുമായി ഞങ്ങള്‍ സഹകരിപ്പിക്കില്ലെന്ന് പറയുമ്പോള്‍ പാടിലെന്നാണെങ്കില്‍ മമ്മൂട്ടി കൊടുക്കുമോ ആ നിർമ്മാതാവിന് പൈസ. ഇത്രയും ആത്മാർത്ഥതയില്ലാത്ത ഡയലോഗ് അടിച്ച് മമ്മൂട്ടി കയ്യടി വാങ്ങാന്‍ നോക്കരുതായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

 ദിലീപിനും വിജയ് ബാബുവിനും ഇല്ലാത്ത ശിക്ഷയാണോ

ചാനല്‍ ചർച്ചയില്‍ പങ്കെടുക്കുമ്പോള്‍ എം എ നിഷാദ് ചോദിച്ചത് ദിലീപിനും വിജയ് ബാബുവിനും ഇല്ലാത്ത ശിക്ഷയാണോ ശ്രീനാഥ് ഭാസിക്കെന്നാണ്. എന്നാല്‍ ദിലീപിന്റെയും വിജയ് ബാബുവിന്റേയും കേസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയ്ക്കും ബാധകമാവുന്നത് അല്ല. അതൊരു ക്രിമിനല്‍ കേസാണ്. അതിന്റെ കാര്യങ്ങള്‍ കോടതിയില്‍ നടക്കുന്നുമുണ്ട്. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ കാര്യം അങ്ങനെയാണോ. സിനിമയെ ദ്രോഹിക്കുന്നവർക്കല്ലെ നിർമ്മാതാക്കള്‍ നടപടിയെടുത്തിരിക്കുന്നത്.

എല്ലാത്തിലും ദിലീപിന്റെ കേസ് കയറ്റി വെക്കുക

എല്ലാത്തിലും ദിലീപിന്റെ കേസ് കയറ്റി വെക്കുകയാണ്. ദിലീപിന്റെ കേസില്‍ ഫെബ്രുവരി 28 നകം കോടതി വിധി പറയും. അക്കാര്യത്തില്‍ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളാണ് താങ്കള്‍ എന്നതിനാല്‍ പ്രെഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും അദ്ദേഹം പുറത്താക്കാന്‍ കഴിയുമോ.

കേസില്‍ വിധി വരട്ടെ, അയാള്‍ പ്രതിയാണോ വാദിയാണോയെന്ന്

കേസില്‍ വിധി വരട്ടെ, അയാള്‍ പ്രതിയാണോ വാദിയാണോയെന്ന് കോടതി തീരുമാനിക്കട്ടെ. അതിന് പകരം അവരുടെ പേരിലെന്താ നടപടിയില്ലാത്തതെന്നാണ് ചോദ്യം. സംഘടനയ്ക്കെതിരെ പറയുന്നെങ്കില്‍ രാജിവെച്ച് പുറത്ത് പോയിട്ട് പറയണം. ഇത് സംഘടനയില്‍ അംഗത്വവും അതിന്റെ ആനുകൂല്യവും വേണം. എന്നിട്ട് അവരെ തെറിയും പറയുകയും വേണം. ഇവർക്കെതിരെ വേണം ആദ്യം നടപടി എന്ന പക്ഷക്കാരനാണ് ഞാനെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു

English summary
dileep actress case: Why drag Dileep into everything: Director santhivila dinesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X