Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യാ മാധവന്‍ ഇപ്പം പ്രതിയാവും എന്ന് പറഞ്ഞിട്ടെന്തായി; എല്ലാം തകർന്ന് വീണില്ലേയെന്നും രാഹുല്‍ ഈശ്വർ

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെ പ്രതിചേർക്കുമെന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു

kavya

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് വിരോധികളായ പലരും പറഞ്ഞ പ്രചരണങ്ങള്‍ ഇപ്പോള്‍ അവർ പോലും വിഴുങ്ങിയിരിക്കുകയാണെന്ന് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വർ. പ്രതി എന്ന് പറഞ്ഞാല്‍ കുറ്റാക്കാരന്‍ അല്ല. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ ചോർന്നുവെന്നാണ് പറയുന്നത്. ആ ദൃശ്യങ്ങള്‍ ദിലീപിന് കിട്ടിയിട്ട് അദ്ദേഹത്തിന് എന്ത് ഗുണമാണ് ഉള്ളത്. ദിലീപ് ഈ കേസില്‍ എവിടേയും ഇടപെട്ടിട്ടില്ല.

ദിലീപിന്റെ എതിർപക്ഷത്ത് നില്‍ക്കുന്ന ആളുകള്‍ അദ്ദേഹത്തെ കടന്നാക്രമിക്കാന്‍ എന്തൊക്കെ നുണകളാണ് ഇവിടെ പറഞ്ഞിട്ടുള്ളതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലേക്ക്.

ദിലീപിനെ മാത്രമല്ല, ഭാര്യ കാവ്യാ മാധവനേയും

ദിലീപിനെ മാത്രമല്ല, ഭാര്യ കാവ്യാ മാധവനേയും

ദിലീപിനെ മാത്രമല്ല, ഭാര്യ കാവ്യാ മാധവനേയും അവരുടെ അമ്മയേയും വരെ ആക്രമിക്കാന്‍ എത്രമാത്രം കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അതൊക്കെ എവിടെയെത്തി. കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും, മാഡം കാവ്യാ മാധവന്റെ അമ്മയാണ് എന്നൊക്കെയായിരുന്നല്ലോ പ്രചരണം. ഈ കാവ്യ മാധവന്റെ അമ്മയെ ഇപ്പോള്‍ ആർക്കും ചോദ്യം ചെയ്യണ്ടേ.

കാവ്യ മാധവനെ പ്രതിചേർക്കുമെന്നും

കാവ്യ മാധവനെ പ്രതിചേർക്കുമെന്നും പറഞ്ഞിരുന്നല്ലോ? ആർക്കും ഇപ്പോള്‍ കാവ്യാ മാധവനെ പ്രതിചേർക്കേണ്ടതില്ലേ. എന്തൊക്കെ കള്ളങ്ങളായിരുന്നു ആ പാവം കുടുംബത്തിന് നേർക്ക് പറഞ്ഞത്. എല്ലാം തകർന്ന് വീഴുന്നത് നാം കണ്ടും. ഇനിയിപ്പോള്‍ കോടതി വിധിയിലൂടെ ഔദ്യോഗികമായി തന്നെ അത് ഇല്ലാതാവുന്നത് വരും ആഴ്ചകളിലോ മാസങ്ങളിലോ കാണാന്‍ സാധിക്കുമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

 ദിലീപ് അനുകൂലിയെന്ന് സ്വയം വിളിക്കുന്ന

ദിലീപ് അനുകൂലിയെന്ന് സ്വയം വിളിക്കുന്ന

വളരെ അഭിമാനത്തോടെ തന്നെ ദിലീപ് അനുകൂലിയെന്ന് സ്വയം വിളിക്കുന്ന വ്യക്തിയാണ്. ഞാന്‍ ദിലീപ് വിരോധിയല്ല, അതില്‍ അഭിമാനമേയുള്ളു. ഇക്കാര്യം മാറ്റി നിർത്തി ഒരു നിയമവിദ്യാർത്ഥി എന്ന നിലയില്‍ ചില അഭിപ്രായങ്ങള്‍ പറയാം. മുകുള്‍ റോത്തഗിയെ പോലെ കോടതിയില്‍ വളരെ അധികം സ്വീകാര്യത കിട്ടുന്ന ഒരു അഭിഭാഷകനെ കൊണ്ട് ചെയ്യിക്കാന്‍ കഴിയുന്നത് സുപ്രീംകോടതിയുടെ ശ്രദ്ധ ഈ കേസില്‍ ശക്തമായി ഉണ്ടെന്ന് വരുത്താനാണ്.

Spinach Benefits: ഇലക്കറികളിലെ ഒരു സൂപ്പർസ്റ്റാറാണ് ചീര, കണ്ണിന് മുതല്‍ മുടിക്ക് വരെ ആരോഗ്യപ്രദം

 ദിലീപിനേയും അദ്ദേഹത്തിന്റെ പക്ഷത്തേയും

ദിലീപിനേയും അദ്ദേഹത്തിന്റെ പക്ഷത്തേയും


കോടതിയില്‍ നിന്ന് അനുകൂലമായൊരു നിരീക്ഷണം വന്നാല്‍ അത് കേസില്‍ ദിലീപിനേയും അദ്ദേഹത്തിന്റെ പക്ഷത്തേയും വിശ്വസിക്കുന്നവരെ എനർജൈസ് ചെയ്യാനും നരേറ്റീവ് സെറ്റ് ചെയ്യാനും, കൂടുതല്‍ ഏതെങ്കിലും പ്രതിബന്ധങ്ങള്‍ കൊണ്ടുവന്നാല്‍ സുപ്രീംകോടതിയുടെ വിധിയുണ്ടല്ലോ എന്നൊക്കെ പറയാന്‍ വേണ്ടിയാണ് നിയമപരമായി റോത്തഗിയെ പോലെ ഒരാളെ കൊണ്ടുവരുന്നത്.

വളരെ സൂക്ഷ്മമായി നോക്കിയാല്‍ ഫ്രണ്ട്

വളരെ സൂക്ഷ്മമായി നോക്കിയാല്‍ ഫ്രണ്ട് ഫൂട്ടില്‍ നിന്നാണ് റോത്തഗി കാര്യങ്ങള്‍ പറയുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. തന്റെ കക്ഷി അനീതി നേരിട്ടുക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ വാദത്തില്‍ കേരള സർക്കാർ ഉള്‍പ്പടെ മറുഭാഗത്ത് നില്‍ക്കുന്നവർ ബാക്ക് ഫൂട്ടിലേക്ക് പോവുകയാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

കേസ് എത്രയും പെട്ടെന്ന് തീർക്കണം

കേസ് എത്രയും പെട്ടെന്ന് തീർക്കണം

പൊതുവേ ഒരു കേസ് എത്രയും പെട്ടെന്ന് തീർക്കണം എന്ന് ഒരു വ്യക്തി പറയുകയാണെങ്കില്‍ ആ വ്യക്തിയുടെ ഭാഗത്ത് ആത്മവിശ്വാസവും ന്യായവും ഉണ്ടെന്ന് കരുതേണ്ടി വരും. ഈ സാഹചര്യത്തില്‍ ധാർമ്മികമായ ഒരു മുന്നോക്കവും ഇവർക്ക് ലഭിക്കും. അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും ഘടനപരമായി നടന്ന കാര്യങ്ങളാണ് സുപ്രീം കോടതി നോക്കുക. മുന്‍പ് കൊടുത്ത കാലവധിയൊക്കെ കോടതി പരിഗണിക്കും. ആ സാഹചര്യത്തില്‍ കോടതിയുടെ മനസ്സിനെ പോസിറ്റിവീലി സ്വാധീനിക്കാനും മുഗുള്‍ റോത്തഗിയുടെ വാദത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+