രാമന്‍പിള്ളയ്ക്ക് പിണറായി വിജയന്‍ സംരക്ഷണം ഒരുക്കുമോ?;' 'ജനം എല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്'
കൊച്ചി: ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നീക്കം ചെയ്ത വ്യക്തിയായ സായി ശങ്കറിന് സത്യം പറയണമെന്ന ഒരു തോന്നല്‍ ഉണ്ടാവുകയും അദ്ദേഹം പൊലീസുമായി സഹകരിക്കുകയും ചെയ്താല്‍ അന്വേഷണ ഏജന്‍സിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമെന്ന് അഡ്വ. അജകുമാർ. സായി ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് കൂടുതല്‍ അന്വേഷണം നടത്താനും പല തെളിവുകളും കണ്ടെത്താനുമുണ്ട്.
സമയബന്ധിതമായി നടക്കുന്ന ഒരു അന്വേഷണമായതിനാല്‍ തന്നെ സായി സങ്കറിന്റെ മൊഴി എത്രയും പെട്ടെന്ന് വേണമെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ പൊലീസിന് സാധിക്കും. അത് അനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ രഹസ്യ മൊഴി തിങ്കളാഴ്ച തന്നെ രേഖപ്പെടുത്തിയതെന്നും അജകുമാർ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നശിപ്പിക്കപ്പെട്ട തെളിവുകള്‍ തിരിച്ചെടുത്ത് തരാന്‍ കഴിയുമെന്ന് സായി ശങ്കർ പറയുന്നുണ്ട്. ഇലക്ട്രോണിക് തെളിവുകളെ സംബന്ധിച്ച നാല് വകുപ്പുകള്‍ ഈ സമയത്ത് പ്രധാനപ്പെട്ടതാണ്. അതിന് മൂന്ന് വകുപ്പുകള്‍ എന്ന് പറയുന്നത് ഇവയാണ്. 1- 22എ അതായത് ഇലക്ട്രോണിക് തെളിവില്‍ യാതൊരു വിധ തിരിമറികളും നടത്തിയിട്ടില്ല എന്ന് തെളിയിക്കണം. അത് മാത്രമല്ല, ഫോറന്‍സിക് പരിശോധനയിലൂടെ ഇത് തെളിയിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 44 എ അനുസരിച്ചുള്ള നിയമവും ബാധകമാവും. ഈ ഡിജിറ്റല്‍ തെളിവുകളില്‍ നിന്നും ഔട്ട്പുട്ട് എടുത്ത് കോടതിക്ക് മനസ്സിലാവുന്ന രീതിയില്‍ അവ പ്രിന്റ്ഔട്ട് എടുത്ത് ഹാജരക്കണമെങ്കില്‍ 65ബി സർട്ടിഫിക്കേറ്റനും വേണമെന്നും അജകുമാർ വ്യക്തമാക്കുന്നു.
ഈ കുപ്പിവളയ്ക്ക് എത്രയാ ചേട്ടാ.. നാട്ടിലെ ഉത്സവത്തില്‍ അടിച്ചുപൊളിച്ച് അനുശ്രീ

ഒരാളുടെ വക്കാലത്ത് നമ്മള്‍ വാങ്ങിക്കുമ്പോള്‍ നിയമപരമായി അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന പരിരക്ഷ മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് അഡ്വക്കേറ്റേഴ്സ് ആക്ട് അനുസരിച്ചും ബാർ കൌണ്‍സില്‍ ഓഫ് ഇന്ത്യ റൂള്‍സ് അനുസരിച്ചും അഭിഭാഷകർക്ക് ബാധ്യതയുള്ളു. ഏതെങ്കിലും ഒരു സമയത്ത്, ഏതെങ്കിലും ഒരു കുറ്റകൃത്യത്തില്‍ പ്രതി വീണ്ടും തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ അതുപോലെയുള്ള നിയമപരമല്ലാത്ത ഏതെങ്കിലും പരിപാടിക്കോ പോയാല്‍ അയാളുടെ വക്കാലത്ത് ഉപേക്ഷിക്കാന്‍ അഭിഭാഷകർ ബാധ്യതസ്ഥരാണ്.

അങ്ങനേയുള്ള അഭിഭാഷകർ ഇപ്പോള്‍ വളരെ വലിയ തോതിലുള്ള ഇടപെടലുകള്‍ നടത്തി തെളിവുകള്‍ നശിപ്പിക്കുന്നതിനും അതിന് അവസരം ഒരുക്കുന്നതിനും കോടതിയില്‍ നടത്തിയ വാസ്തവ വിരുദ്ധമായ സബ്മിഷന്‍സ് എത്തിക്സിന് ചേരാത്തതവും നിയമപരം അല്ലാത്തതുമാണ്. അത് അനുസരിച്ച് അദ്ദേഹത്തിന് അത് സംബന്ധിച്ച നിയമപ്രശ്നങ്ങളെല്ലാം തന്നെ നേരിടേണ്ടി വരുമെന്നും അജകുമാർ വ്യക്തമാക്കുന്നു.

കേസില്‍ എതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന്റെ സൂചനയുള്ളതായി പൊതുസമൂഹത്തിന് അറിവില്ല. വളരെ ശാശ്ത്രീയമായി തന്നെ അന്വേഷണം മുന്നോട്ട് പോവുന്നതാണ് കാണാന്‍ കഴിയുന്നത്. ഇനി അതിനകത്ത് രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായാല്‍ അത് ഈ കേസില്‍ വളരെ അധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത്യാവശ്യമെങ്കില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് രാമന്‍പിള്ള അറിയിച്ചിട്ടുണ്ട്. രാമന്‍പിള്ള എന്ന് പറയുന്ന വക്കീല്‍ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതികള്‍ക്ക് വേണ്ടി ഹാജരാവുന്ന ആളാണ്.

മാർക്സിസ്റ്റ് പാർട്ടിയുടെ ഇന്ന് നിലവിലുള്ള നേതാക്കള്‍ക്ക് എതിരായുള്ള കേസിലും അദ്ദേഹം ഹാജരാവുന്നുണ്ട്. ആ രീതിയില്‍ അദ്ദേഹത്തിന് സർക്കാറില്‍ നിന്നും എന്തെങ്കിലും സംരക്ഷണം കിട്ടുമോ എന്ന് പൊതുജനം വളരെ കാര്യമായി വീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ രീതിയിലുള്ള ഒരു സമ്മർദ്ദവും ഈ സർക്കാറില്‍ നിന്ന് പ്രത്യേകിച്ച് മുഖ്യമന്ത്രിയില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അജകുമാർ വ്യക്തമാക്കുന്നു.

അതേസമയം സായ് ശങ്കറിന്റെ വാക്കുകളില്‍ പൊരുത്തമില്ലായ്മയുണ്ടെന്ന് വാദമായിരുന്നു ചർച്ചയില്‍ പങ്കെടുത്താ സാങ്കേതിക വിദഗ്ധന്‍ സംഗമേശ്വരന്‍ അഭിപ്രായപ്പെട്ടത്. ദിലീപിനെ തെളിവുകള്‍ നശിപ്പിക്കാന്‍ സാങ്കേതികമായി സഹായിച്ചുവെന്ന് പറയപ്പെടുന്ന സായി ശങ്കറിന്റെ പല അഭിമുഖങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ പല തരത്തിലുള്ള പൊരുത്തമില്ലായ്മകളും കിടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അക്കരെ നിന്നൊരു മാരന്‍ എന്ന പടത്തില്‍ ശ്രീനിവാസന്‍ പറയുന്നത് പോലത്തെ അവസ്ഥയാണ് ഇപ്പോള്‍. എന്ത് നല്ല മനുഷ്യന്‍, എന്ത് നല്ല കുലീനന്‍ എന്ന രീതിയിലേക്ക് ചിലരുടെ ചിന്ത മാറിയിട്ടുണ്ട്. അദ്ദേഹം അഭിമുഖകങ്ങളില്‍ പറയുന്ന പല കാര്യങ്ങളും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇ-വേസ്റ്റ് എന്നൊരു കാര്യം അദ്ദേഹം പറയുന്നുണ്ട്. ഇ-വേസ്റ്റ് എന്ന സാധാരണയായി ഫോറന്സിക് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാക്കുകളാണ്. ഇതെങ്ങനെ വന്നു. തുടർന്നും അദ്ദേഹം പറയുന്ന കാര്യങ്ങളിലും പൊരുത്തമില്ലായ്മ ഉണ്ടെന്നും സംഗമേശ്വരന്‍ പറയുന്നു.
ഉന്തല്ലേ.. തള്ളല്ലേ..; ആരാധകരുടെ സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍












Click it and Unblock the Notifications