കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലർക്കിപ്പോള്‍ നല്ല പേടി കുടുങ്ങിയിട്ടുണ്ട്: അതുകൊണ്ടാണ് ചാനലിലെ ഈ പെയ്ഡ് ശ്രമങ്ങള്‍: സംവിധായകന്‍

Google Oneindia Malayalam News

കൊച്ചി: കുറ്റാരോപിതന് തിരക്കുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസ് സമയ ബന്ധിതമായി പെട്ടെന്ന് തീർത്ത് തരൂവെന്ന് കേരളത്തിലെ പൊതുസമൂഹത്തിലെ ആരും പറയുന്നില്ലെന്ന് സംവിധായകന്‍ പ്രകാശ് ബാരെ. അക്രമിക്കപ്പെട്ടയാള്‍ക്ക് നീതി കിട്ടണം എന്നുള്ളതാണ് സമൂഹത്തിന്റെ ആവശ്യം. കോടതിയും അതായിരിക്കണം നോക്കുന്നുണ്ടാവും. ഇവിടെ പലരും പറയുന്നു പ്രതി വേട്ടയാടപ്പെടുന്നുവെന്നാണ്. ആരാണ് വേട്ടയാടപ്പെടുന്നത്. അഞ്ച് വർഷമായി ഒരു സിനിമ പോലും ചെയ്യാതെ ഒരു നടി വീട്ടില്‍ കുത്തിയിരിക്കുകയാണ്.

ആ സമയത്ത് ഇവിടെ മറ്റൊരാള്‍ ഒടിടി റിലീസും കവർ ചിത്രങ്ങളുമൊക്കെയായി നിറഞ്ഞ് നില്‍ക്കുകയാണ്. അങ്ങനെയുള്ള ഒരാളാണ് പറയുന്നത് എനിക്ക് സമയില്ല, ഇത് പെട്ടെന്ന് തീർക്കണമെന്ന്. ഇത് ആരുടേയും സൌകര്യത്തിന് വേണ്ടി ചെയ്യുന്നതല്ല്. അക്രമിക്കപ്പെട്ടവർക്ക് നീതി കിട്ടാന്‍ വേണ്ടിയുള്ളതാണ് ഈ നടപടിക്രമങ്ങളെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാഡ'വും ദിലീപും തമ്മിലെന്ത് ബന്ധം: വിഐപിയെ കിട്ടിയതിന് പിന്നാലെ അന്വേഷണം പുതിയ റൂട്ടില്‍'മാഡ'വും ദിലീപും തമ്മിലെന്ത് ബന്ധം: വിഐപിയെ കിട്ടിയതിന് പിന്നാലെ അന്വേഷണം പുതിയ റൂട്ടില്‍

കേസ് എപ്പം തീർക്കണം എന്നുള്ളതല്ല, എങ്ങനെ തീർക്കണം

കേസ് എപ്പം തീർക്കണം എന്നുള്ളതല്ല, എങ്ങനെ തീർക്കണം എന്നുള്ളതാണ് പ്രധാനം. വർഗീസ് സംഭവത്തില്‍ എത്രയോ വർഷം കഴിഞ്ഞ് രാമചന്ദ്രന്‍ നായർ നടത്തിയ വെളിപ്പെടുത്തലോടെയാണ് സത്യം പുറത്ത് വന്നത്. ഈ കേസിലും അതാണ് സംഭവിക്കുന്നത്. ചിലർക്ക് ഒരു പേടി കുടുങ്ങിയിരിക്കുന്നു. ഒരു വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു. ഒരാള്‍ ഇങ്ങനെ പറഞ്ഞ് കഴിഞ്ഞാല്‍ ബാക്കിയുള്ളവരും പിറകെ വന്ന് സത്യം മുഴുവന്‍ പറയമോ എന്ന പേടിയാണ് വന്നിരിക്കുന്നത്. അതുകൊണ്ടാണ് ഈ ചാനലുകളിലൊക്കെ വന്നെ പെയ്ഡ് ശ്രമങ്ങള്‍ നടത്തുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ വന്നയാളോട് ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് ചോദിക്കുന്നതെന്നും പ്രകാശ് ബാരെ ചോദിക്കുന്നു.

ആത്മധൈര്യത്തിന്റെ, നിഷ്കളങ്കതയുടെ നിറചിരി: ഭാവനയുടെ പുതിയ ചിത്രം വൈറല്‍

നാല് വർഷമായി അവരൊക്കെ ശ്വാസം മുട്ടി നില്‍ക്കുകയാണ്

ഇവിടുത്തെ സംഘടനകളുടെയൊക്കെ വായ പൊത്തിപ്പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷമായി അവരൊക്കെ ശ്വാസം മുട്ടി നില്‍ക്കുകയാണ്. അവരുപോലും ഒരു ദിനമെങ്കില്‍ ഒരു ദിനം അവള്‍ക്ക് വേണ്ടി എന്ന് പറയേണ്ടി വന്നത് തന്നെ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനെ എങ്ങനെയെങ്കിലും പെട്ടെന്ന് അടച്ച് പൂട്ടാനുള്ള ഒരു തത്രപ്പാടാണ് ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ അത് സംഭവിക്കാന്‍ പോവുന്നില്ല. മനസാക്ഷിയുള്ള കുറപ്പേർ ഈ സമൂഹത്തിലിപ്പോഴുമുണ്ട്.

ഹേമ കമ്മീഷന്‍ റിപ്പോർട്ട് വെളിപ്പെടുത്താന്‍ തയ്യാറാവണം

മലയാളത്തിലെ താരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു സിനിമയായി മാത്രം ഇതിനെ കണ്ടുകൊണ്ടിരിക്കാന്‍ നമുക്ക് സാധിക്കില്ല. പൊലീസും കോടതിയും മാത്രമല്ല, ഇതിന്റെ കൂടെ നമ്മുടെ മുഴുവന്‍ സംവിധാനവും കൂടെ നില്‍ക്കണം. ഹേമ കമ്മീഷന്‍ റിപ്പോർട്ട് വെളിപ്പെടുത്താന്‍ തയ്യാറാവണം. അതിന് തുടർ നടപടികളുണ്ടാവണം. എല്ലാ നിർമ്മാതാക്കളും സഹപ്രവർത്തകരും അവരുടെ കൂടെ നില്‍ക്കണം. വാക്കുകള്‍ കൊണ്ടും ചെയ്തികള്‍ കൊണ്ടും കൂടെ നില്‍ക്കണം. സമൂഹം കൂടെ നില്‍ക്കണം. ഹേമ കമ്മീഷന് റിപ്പോർട്ട് പുറത്ത് വിടണം എന്നാവശ്യപ്പെട്ടുകൊണ്ട് എന്തുകൊണ്ട് ഒരു ഓണ്‍ലൈന്‍ അപേക്ഷ കൊടുത്തുകൂടെയെന്നും അദ്ദേഹം ചോദിക്കുന്നു.

എന്തൊരു അശ്ലീലമാണ് അത്

കേസ് പെട്ടെന്ന് തീർക്കുക എന്നൊക്കെ പറഞ്ഞ് അഖില കേരള പുരുഷ അസോഷിയേഷന്റെ പേരില്‍ ഒരു മാർച്ചൊക്കെയാണ് ഇന്നലെ ഇവിടെ നടന്നിരിക്കുന്നത്. എന്തൊരു അശ്ലീലമാണ് അത്. വർഷങ്ങള്‍ക്ക് ശേഷം നമ്മള്‍ ഈ സംഭവത്തിലേക്ക് തിരിച്ച് നോക്കിയിട്ട് പറയും നമ്മള്‍ എത്രത്തോളും പ്രാകൃതന്‍മാരായിരുന്നു. കാശും സ്വാധീനവുമൊക്കെ ഉപയോഗിച്ച് ഒരു വശത്ത് നിന്നും അവരിങ്ങനെ സമ്മർദ്ദം ഇടുകയാണ്. സമൂഹം എന്ന നിലയില്‍ നോക്കി നില്‍ക്കാതെ നമ്മള്‍ ഇതില്‍ ഇടപെടണം.

കുറ്റം ആരോപിക്കപ്പെട്ട ആള്‍

കുറ്റം ആരോപിക്കപ്പെട്ട ആള്‍ വേട്ടയാടപ്പെടുന്നു എന്നതാണ് ഇവിടെ പലരുടേയും വേവലാതി. ഈ സംഭവത്തിന്റെ ഒരു തോത് കഴിഞ്ഞ നാല് വർഷത്തിനുള്ള ഏറിയും കുറഞ്ഞും ഇരിക്കുകയാണ്. ഇന്ന ആളാണ് ഇത് ചെയ്തതെന്ന തോന്നല്‍ ഉണ്ടായെങ്കിലും അവരിലേക്കൊന്നും ഇത് എത്തില്ലെന്നായിരുന്നു ആദ്യം നമ്മള്‍ കരുതിയത്. എന്നാല്‍ അതൊക്കെ കടന്ന് പൊലീസ് മുന്നോട്ട് പോയി. ആ ഘട്ടത്തില്‍ പൊലീസും നമ്മള്‍ വിചാരിക്കുന്നതിന് അപ്പുറം കടന്ന് പ്രവർത്തിച്ചിട്ടുണ്ട്. ആരേയും നമുക്ക് അടച്ചാക്ഷേപിക്കാന്‍ കഴിയില്ല.

പ്രതിയുടെ വശത്തേക്ക് ചാഞ്ഞ്

എന്നാല്‍ അതിന് ശേഷം സഹപ്രവർത്തകർ ഉള്‍പ്പടെ വലിയൊരു വിഭാഗം പ്രതിയുടെ വശത്തേക്ക് ചാഞ്ഞ് നില്‍ക്കുന്ന ഒരു സാഹചര്യമുണ്ട്. ആ ഒരു സമ്മർദ്ദം മുതിർന്ന് പോലീസ് ഉദ്യോഗസ്ഥരായും മറ്റുമൊക്കെ ഇതിലേക്ക് വരുന്നുണ്ടാവും. അതേസമയം തന്നെ അവർക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന് തന്നെ മുഴുവനായി വർക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

പൊലീസുകാരില്‍ ചിലരെ ലക്ഷ്യം വെക്കുന്നു

അങ്ങനെയാണെങ്കില്‍ സാക്ഷികള്‍ ഇങ്ങനെ കൂറുമാറിപ്പോവില്ലായിരുന്നു. പൊലീസുകാരില്‍ ചിലരെ ലക്ഷ്യം വെക്കാവുന്ന അത്ര തരത്തില്‍ ദേഷ്യം കുറ്റാരോപിതന് ഉണ്ടാവാമെങ്കില്‍ ഈ കേസില്‍ അത്രയും ശക്തമായ നിലപാട് ആ അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുണ്ടെന്ന് വേണം മനസ്സിലാക്കണം. അതുകൊണ്ട് തന്നെ പൊലീസുകാരെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. എന്നാല്‍ അതേ സമയം തന്നെ തെളിവുകള്‍ ശേഖരിക്കുന്നതിലും ഹാജരാക്കുന്നതിലുമൊക്കെ ഒരുപാട് അലംഭാവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നാലുകൊല്ലം മുമ്പുള്ള നിലപാടല്ല ഇപ്പോള്‍

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ നാലുകൊല്ലം മുമ്പുള്ള നിലപാടല്ല ഇപ്പോള്‍ പലർക്കുമുള്ളതെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത ലിബർട്ടി ബഷീർ അഭിപ്രായപ്പെട്ടത്. പുതിയ സാക്ഷികളും വെളിപ്പെടുത്തലുകളുമുണ്ടാവുന്നു. കേസിലെ പ്രധാന പ്രതിയായ പള്‍സർ സുനി തന്നെ പല കാര്യങ്ങളും തുറന്ന് പറയുന്നു. നിലവില്‍ കേസ് മൊത്തം മാറി കഴിഞ്ഞു. അന്വേഷണത്തില്‍ പൊലീസിനെ പ്രധാനമായും ബുദ്ധിമുട്ടിച്ചത് തെളിവുകള്‍ ഇല്ലാത്തതായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ എന്നെ ഒന്ന് രണ്ട് തവണ വിളിപ്പിച്ചിരുന്നു. അന്ന് പല കാര്യങ്ങളും ഞാന്‍ തുറന്ന് പറഞ്ഞെങ്കിലും അതിലേക്ക് എത്തുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നുന്നില്ല.

എന്നെ സാക്ഷിയാക്കാന്‍ അവരും തയ്യാറായില്ല

അതുകൊണ്ട് തന്നേ എന്നെ സാക്ഷിയാക്കാന്‍ അവരും തയ്യാറായില്ല. എന്നാല്‍ ബാലചന്ദ്ര കുമാറിന്റെ കേസില്‍ അതല്ല സ്ഥിതി. തെളിവ് സഹിതമാണ് അദ്ദേഹം വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഒരു പുനരന്വേഷണത്തിന് പോലും പോലീസ് ഉദ്യോഗസ്ഥർ തയ്യാറായിരിക്കുന്നത്. ബാലചന്ദ്ര കുമാർ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തണം. പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയും വീക്ഷിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
Actress attack case: 'Madam' back to police radar

English summary
Dileep and his team may have started scaring now, Director Prakash Bare Opens Up Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X