
ദിലീപ് കേസ് ; 'കുറ്റബോധം തോന്നണമെങ്കിൽ.. അതുകൊണ്ടാണ് ഞങ്ങൾ കരിയറുമായി മുന്നോട്ട് പോകുന്നത്'; നാദിർഷ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് കലാപരമായ ജീവിത്തെ ബാധിച്ചിട്ടില്ലെന്ന് നടനും സംവിധായകനുമായ നാദിർഷ. താനോ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമല്ലേ ഭയപ്പെടേണ്ടതുള്ളൂവെന്നും നാദിർഷ പറഞ്ഞു. പോപ്പർ സ്റ്റോപ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.നാദിർഷയുടെ വാക്കുകളിലേക്ക്

ഇക്കഴിഞ്ഞ കാലങ്ങൾക്കിടയിൽ നിരവധി പ്രശ്നങ്ങളിലൂടെയാണ് ദിലീപും നാദിർഷയും കടന്ന് പോയിട്ടുള്ളത്. അത് ഇരുവരുടേയും ക്രീയേറ്റിവിറ്റിയെ ബാധിക്കാറുണ്ടോയെന്നതായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിനെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് അവതാരകന്റെ ചോദ്യം. ഇതിന് നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമ്മുക്ക് ധൈര്യമായി തന്നെ ഇരിക്കാലോ എന്നായിരുന്നു നാദിർഷ നൽകിയ മറുപടി. നമ്മൾ ട്രാൻസ്പരന്റ് ആണെങ്കിൽ എങ്ങനെയാണ് അതൊക്കെ നമ്മുടെ ക്രിയേറ്റിവിറ്റിയെ ബാധിക്കുകയെന്നും നാദിർഷ ചോദിച്ചു.
ജയസൂര്യ അടുത്ത പടത്തിന് 'മുഹമ്മദ്'എന്ന് പേരിടാൻ തയ്യാറാകുമോ? കാസയ്ക്ക് വായടപ്പിച്ച മറുപടിയുമായി നടൻ

കുറ്റബോധം തോന്നണമെങ്കിൽ നമ്മൾ അങ്ങനെയുള്ള കാര്യം ചെയ്തിട്ടുണ്ടെങ്കിൽ എന്ന് തോന്നണം. അല്ലെങ്കിൽ നമ്മുടെ സുഹൃത്ത് ചെയ്തിട്ടുണ്ടെന്ന് തോന്നണം. അപ്പോഴേ നമ്മുക്ക് ഭയം ഉണ്ടാകുകയുള്ളൂ. തെറ്റ് ചെയ്തെങ്കിലാണ് അതിനെ കുറിച്ച് ഓർത്ത് ഉറക്കം നഷ്ടപ്പെടുകയുള്ളൂ. നമ്മളൊക്കെ നല്ല സുഖമായി ഉറങ്ങി ആരെങ്കിലും കുത്തിയെണീച്ചാൽ മാത്രം എഴുന്നേൽക്കുന്നവരാണ്.

അങ്ങനെ മനസമാധാനത്തോടെ ജീവിക്കാൻ സാധിക്കണമെങ്കിൽ ഉള്ളിന്റെ ഉള്ളിൽ നമ്മൾ തെറ്റുകാരല്ല എന്ന തോന്നലുണ്ടാകണം. അതുകൊണ്ടാണ് ഞങ്ങൾ ജോലിയുമായി മുന്നോട്ട് പോകുന്നത്. പുറത്തിറക്കാൻ പറ്റുന്നില്ലെങ്കിലും ഇപ്പോഴും പാരഡി പാട്ടുകളും മറ്റും ചെയ്യാറുണ്ട്. സുഹൃത്തക്കളെ കേൾപ്പിക്കാറുമുണ്ട്. ഞങ്ങൾ സ്റ്റേജ് ഷോസിന് പോകാറുണ്ട്. ഒന്നും നമ്മളെ ബാധിക്കാറില്ല.
'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്': ദിലീപ് വിഷയത്തില് ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര

ദിലീപുമായി അടുത്ത ബന്ധമാണ് ഇപ്പോഴും ഉള്ളത്. ദിലീപ് ഇപ്പോൾ മദ്രാസിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. നാട്ടിൽ വന്നാൽ ഫ്ളാറ്റിൽ വരാറുണ്ട്. ഞങ്ങൾ എന്ന് കൂടിയ ആളുകളാണ്. ഞങ്ങൾ വളരെ തമാശ പറഞ്ഞും സംസാരിച്ചുമൊക്കെയാണ് പോകുന്നത്. സീരിയസായി മുഖവും കയറ്റി വെച്ച് സംസാരിക്കേണ്ട കാര്യങ്ങളൊന്നും ഇല്ലല്ലോ.
കൂട്ടുകാർക്ക് ആവശ്യം ഉള്ളപ്പോൾ ഞാൻ എന്നും അവർക്കൊപ്പം ഉണ്ടായിട്ടുണ്ടെന്നും അഭിമുഖത്തിൽ നാദിർഷ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സാക്ഷിയാണ് നാദിർഷ. കേസിൽ നിരവധി തവണ നാദിർഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിർഷാ തനിക്കു പണം നൽകിയതായി കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. തൊടുപുഴയിലെ സിനിമാ ലൊക്കേഷനിൽ വച്ച് 25,000 രൂപ നൽകിയെന്നായിരുന്നു സുനി പോലീസിന് നൽകിയ മൊഴി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുൻപായിരുന്നു നാദിർഷ പണം നൽകിയതെന്നും നാദിർഷയുടെ മാനേജരിൽ നിന്നാണ് പണം കൈപ്പറ്റിയതെന്നുമായിരുന്നു പൾസർ സുനിയുടെ മൊഴി. ജയിലിൽ വെച്ച് പൾസർ സുനി വിളിച്ചവരിൽ നാദിർഷ ഉണ്ടെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജയിലിൽ നിന്നും തനിക്ക് കോൾ വന്നതായി നാദിർഷയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

ദിലീപ് ഉൾപ്പെട്ട വധശ്രമ ഗൂഡാലോചന കേസിൽ ക്രൈം ബ്രാഞ്ച് നാദിർഷയെ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു നാദിർഷയെ ചോദ്യം ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ദിലീപിനോട് ഫോണിൽ ഏറ്റവുമധികം സംസാരിച്ചതെന്നായിരുന്നു അന്ന് നാദിർഷ നൽകിയ മൊഴി.