മൂന്നില്‍ പിഴച്ചു, നാലില്‍ കനിയുമോ? ദിലീപിന്റെ വിധി ഇന്നറിയാം...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. ഇന്നു നാലാം തവണയാണ് ജാമ്യം തേടി താരം കോടതിയെ സമീപിക്കുന്നത്. നേരത്തേ രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കേസില്‍ ജയിലിലായിട്ട് 60 ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യം തനിക്ക് അനുവദിക്കണമെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നത്. അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് താരത്തിനു വേണ്ടി കോടതിയില്‍ ഹാജരാവുക.

രാവിലെ 11 ന് പരിഗണിക്കും

രാവിലെ 11 ന് പരിഗണിക്കും

രാവിലെ 11 മണിക്കാണ് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്. താരത്തിന്റെ റിമാന്‍ഡ് കാലാവധിയും ഇന്ന് അവസാനിക്കുകയാണ്.

ഒരു കുറ്റം മാത്രം

ഒരു കുറ്റം മാത്രം

നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഡാലോചന നടത്തിയെന്ന ഏക കുറ്റ മാത്രമാണ് തനിക്കെതിരേയുള്ളതെന്നാണ് ജാമ്യപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നത്. ഈ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ തനിക്കു ജാമ്യം നല്‍കണമെന്നും താരം ആവശ്യപ്പെടുന്നു.

കൂട്ടമാനഭംഗ കുറ്റം നിലനില്‍ക്കില്ല

കൂട്ടമാനഭംഗ കുറ്റം നിലനില്‍ക്കില്ല

ക്രിമിനല്‍ നടപടിച്ചട്ടം 376 (2) പ്രകാരമുള്ള കൂട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കില്ലെന്നും ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിനു കാര്യമുള്ളൂവെന്നും ജാമ്യ ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു.

സോപാധിക ജാമ്യത്തിന് അര്‍ഹത

സോപാധിക ജാമ്യത്തിന് അര്‍ഹത

ഗൂഡാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരേ ചുമത്തിയത്. അതുപ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.

തെളിയിക്കാന്‍ കഴിഞ്ഞില്ല

തെളിയിക്കാന്‍ കഴിഞ്ഞില്ല

ഗൂഡാലോചന കുറ്റമൊഴികെ തനിക്കെതിരായ മറ്റു ആരോപണങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചിട്ടില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രോസിക്യൂഷന്‍ എതിര്‍ക്കും

പ്രോസിക്യൂഷന്‍ എതിര്‍ക്കും

ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ഇത്തവണയം ശക്തമായി എതിര്‍ക്കും. നേരത്തേ മൂന്നു തവണയും പ്രോസിക്യൂഷന്റെ വാദങ്ങളാണ് താരത്തിനു ജാമ്യം നിഷേധിച്ചത്.

പ്രതികൂലമായി ബാധിക്കും

പ്രതികൂലമായി ബാധിക്കും

ദിലീപിന് ജാമ്യം അനുവദിച്ചാല്‍ അതു കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. അതോടൊപ്പം കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും.

ജയില്‍ സന്ദര്‍ശനം

ജയില്‍ സന്ദര്‍ശനം

ദിലീപിനെ സിനിമാ മേഖലയില്‍ നിന്നുള്ള പലരും ജയിലിലെത്തി സന്ദര്‍ശിച്ച കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും. നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ ദിലീപിനു വേണ്ടി പരസ്യമായി സംസാരിച്ചത് താരം എത്രത്തോളം കരുത്തനാണെന്ന് തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കും.

നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ല

നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ല

കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിര്‍ഷാ പോലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. എന്നാല്‍ നാദിര്‍ഷാ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നു.

കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാരെന്ന് പി സി ജോര്‍ജ് | Oneindia Malayalam
നാദിര്‍ഷായെ നാളെ ചോദ്യം ചെയ്യും

നാദിര്‍ഷായെ നാളെ ചോദ്യം ചെയ്യും

നാദിര്‍ഷായെ അന്വേഷണസംഘം നാളെ ചോദ്യം ചെയ്യുമെന്നാണ് പുതിയ വിവരം. നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

English summary
Dileep bail petition to consider today
Please Wait while comments are loading...