നടി ആക്രമിക്കപ്പെട്ടിട്ട് ഒമ്പത് വര്‍ഷം; ദിലീപിനെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍ വൈകുന്നു
കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒമ്പത് വര്‍ഷം. 2017 ഫെബ്രുവരി 17 നാണ് ഓടുന്ന കാറില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. മലയാള സിനിമാ ലോകത്തെ എന്നല്ല കേരളത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. ആക്രമിക്കപ്പെട്ട നടി സധൈര്യം പരാതിയുമായി മുന്നോട്ടുവന്നതോടെ കേരളത്തിലെ എന്നല്ല രാജ്യത്തെ തന്നെ പ്രമാദമായ കേസുകളിലൊന്നായി ഇത് മാറി.
നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മലയാള സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ സംഗമിച്ചപ്പോള്‍ കേസിന്റെ മറ്റ് തലങ്ങളിലേക്ക് കൂടി വെളിച്ചം വീശി. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട് എന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞതോടെ സിനിമയ്ക്കുള്ളിലേക്ക് തന്നെ കേസിന്റെ ദിശ മാറി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെല്ലാം പൊലീസ് പിടിയിലായതിന് പിന്നാലെ ആര്‍ക്കുവേണ്ടി ഇത് ചെയ്തു എന്നതിലേക്കായി അന്വേഷണം.

ആ അന്വേഷണം എത്തി നിന്നത് നടന് ദിലീപിലേക്കായിരുന്നു. കേരളം മുന്‍പ് കേട്ടിട്ടില്ലാത്ത ക്വട്ടേഷന്‍ ബലാത്സംഗം എന്നതിലേക്ക് ഈ കേസ് എത്തുന്നത് ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തതോടെയാണ്. കേസില്‍ 85 ദിവസം ജയിലില്‍ കിടന്നു. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. തന്റെ ദാമ്പത്യ ജീവിതം തകര്‍ത്തതില്‍ ദിലീപിനുണ്ടായ പ്രതികാരമാണ് നടി ആക്രമിക്കപ്പെടാന്‍ കാരണം എന്നാണ് പ്രോസിക്യൂഷന് കേസ്.
ഒന്നാം പ്രതി പള്‍സര്‍ സുനിയേയും കൂട്ടാളികളേയും ഇതിനായി ക്വട്ടേഷന്‍ ഏല്‍പ്പിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും വിചാരണയ്ക്കും ശേഷം 2025 ഡിസംബറിനാണ്് വിചാരണ കോടതി കേസില്‍ വിധി പ്രഖ്യാപിച്ചത്്. ദിലീപിന് ക്ലീന്‍ ചിറ്റ് നല്കിയ കോടതി ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നതായിരുന്നു കോടതി നിരീക്ഷണം.
എന്നാല്‍ ഇതിനെതിരെ സര്‍ക്കാരും പ്രോസിക്യൂഷനും അതിജീവിതയും രംഗത്തെത്തി. ദിലീപ് അടക്കമുള്ളവരെ ഒഴിവാക്കിയത് ന്യായീകരിക്കാനാകില്ല എന്നും ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ചെറിയ ശിക്ഷയാണ് ലഭിച്ചത് എന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. കേസില്‍ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധി വന്ന് രണ്ട് മാസം പിന്നിട്ടിട്ടും അപ്പീല്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടില്ല.
കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയം ഈ സംഭവത്തിന് ശേഷവും മുന്‍പും എന്ന രീതിയില്‍ വിഭജിക്കപ്പെട്ടു എന്ന് പറഞ്ഞാലും തെറ്റില്ല. തുല്യത, സ്ത്രീ സുരക്ഷ തുടങ്ങിയ മൂല്യങ്ങളെ കുറിച്ച് കേരളം ഇതിന് ശേഷമാണ് കൂടുതല്‍ ആര്‍ജവത്തോടെയും തുറന്നും സജീവമായും ചര്‍ച്ച ചെയ്ത് തുടങ്ങിയത്. ഡബ്ല്യുസിസിയുടെ ഉദയം, ഹേമ കമ്മിറ്റി തുടങ്ങിയവയെല്ലാം നടിയെ ആക്രമിച്ച കേസിന്റെ ചുവടുപിടിച്ച് രൂപീകരിക്കപ്പെട്ടതാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications