കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഞ്ജുവിന്റെയും ഗീതുവിന്റേയുമൊക്കെ മൊഴിയുമായി ഭാഗല്യക്ഷ്മി പറഞ്ഞത് ബന്ധപ്പെടുത്തും:തെളിവ് ശക്തമാവും'

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ള സുപ്രധാന വെളിപ്പെടുത്തലുകളുമായി ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നേരത്തെ രംഗത്ത് എത്തിയിരുന്നു. മഞ്ജു വാര്യറും ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവർ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാഗ്യലക്ഷ്മിയുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ശേഖരിക്കുകയും ചെയ്തു. ഡി വൈ എസ് പി ബൈജു പൌലോസും എസ് പി മോഹനചന്ദ്രനും അടങ്ങുന്ന സംഘമായിരുന്നു താരത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്.

ഭാഗ്യലക്ഷ്മിയുടെ മൊഴി കേസിനെ ബലപ്പെടുത്തുന്നതില്‍ ഏറെ നിർണ്ണായകമായേക്കുമെന്നാണ് അഡ്വ. പ്രിയദർശന്‍ തമ്പി വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദർശന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെ..

'പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം;വിജയ് ബാബുവിനെ സിനിമ സംഘടനകൾ സസ്പെന്റ് ചെയ്യണം''പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം;വിജയ് ബാബുവിനെ സിനിമ സംഘടനകൾ സസ്പെന്റ് ചെയ്യണം'

മഞ്ജു വാര്യറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ വ്യക്തമായി

മഞ്ജു വാര്യറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ വ്യക്തമായി തന്നെയാണ് ഭാഗ്യലക്ഷ്മി വ്യക്തമാക്കിയത്. കേട്ടറിഞ്ഞ തെളിവുകള്‍ ഒന്ന് പൊതുവെ പറയാമെങ്കിലും അവർ വ്യക്തമാക്കിയ കാര്യങ്ങള്‍ നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കിടക്കുന്ന വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്ട്. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഗൂഡാലോചനക്കുറ്റം സംബന്ധിച്ചിടത്തോളം നേരിട്ടുള്ള തെളിവുകള്‍ ലഭ്യമല്ല. നേരിട്ടുള്ള തെളിവുകള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളാണ് ഗൂഡാലോചന തെളിയിക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന കണ്ണി.

ഈ സാഹചര്യത്തില്‍ മറ്റൊരാളില്‍ നിന്നും കേട്ടറിഞ്ഞ

ഈ സാഹചര്യത്തില്‍ മറ്റൊരാളില്‍ നിന്നും കേട്ടറിഞ്ഞ തെളിവിന് പ്രധാന്യമുണ്ട്. മറ്റ് നടികളും വളരെ ശക്തമായി തന്നെ ഈ കേസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യർ, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുടേയൊക്കെ മൊഴികളുണ്ട്. അതുമായി ഒക്കെ ബന്ധപ്പെടുത്താന്‍ ഭാഗ്യലക്ഷ്മിയുടെ മൊഴിക്കും സാധിക്കും. തെളിവുകളെ ബന്ധപ്പെടുത്തുന്നതില്‍ ഇതെല്ലാം ഒരു ലിങ്കായി പ്രയോജനപ്പെടും എന്നതില്‍ യാതൊരു സംശയവും ഇല്ല.

ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജിവെച്ച് പോവുകയായിരുന്നു

ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജിവെച്ച് പോവുകയായിരുന്നു. അദ്ദേഹം കോടതി മാറ്റുന്നതിനുള്ള അപേക്ഷ കൊടുത്തിരുന്നു. അത് സുപ്രീംകോടതിയും തള്ളിയതോടെയാണ് അദ്ദേഹം രാജിവെച്ച് പോവുന്നത്.
സൌമ്യ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്കൂട്ടറായിരുന്ന പ്രശസ്തനായ അഭിഭാഷകനാണ് ഈ കേസിലും ആദ്യം പ്രോസിക്കൂട്ടറായി ഇരുന്നത്. അതിജീവിതയുടെ കൂടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് എല്‍ ഡി എഫ് സർക്കാർ അദേഹത്തെ നിയമിച്ചത്.

കോടതിയുമായി ചേർന്ന് പോവാന്‍ കഴിയുന്നില്ലെന്നടക്കമുള്ള

എന്നാല്‍ അദ്ദേഹവും രാജിവെച്ചു. ഈ കോടതിയുമായി ചേർന്ന് പോവാന്‍ കഴിയുന്നില്ലെന്നടക്കമുള്ള വ്യക്തമായ കാരണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. രണ്ടാമതൊരു പ്രോസിക്യൂഷനെ നിയമിക്കുമ്പോള്‍ സർക്കാറായാലും ഡയറർക്ടർ ഓഫ് പ്രോസിക്യൂഷനായാലും മികച്ച ഇടപെടലുകള്‍ നടത്തേണ്ടതായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ചർച്ച അവർ നടത്തിയിട്ടുണ്ടോയന്ന കാര്യ സംശയമാണ്.

രണ്ടാമത്തയാളും രാജിവെച്ചു. എന്തുകൊണ്ടാണ് അദ്ദേഹം

രണ്ടാമത്തയാളും രാജിവെച്ചു. എന്തുകൊണ്ടാണ് അദ്ദേഹം രാജിവെച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. മൂന്നാമതൊരു പ്രോസിക്യൂട്ടറെ ഇതുവരെ നിയമിച്ചിട്ടില്ല. ആ നിയമനം ഉടന്‍ വേണ്ടതാണ്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറാണ് ഒരു കേസിനെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോവുന്നത്. അതിജീവിതയുടെ കൂടെ താല്‍പര്യം കൂടി പരിഗണിച്ച് വേണം സ്പെഷ്യല്‍ പ്രോസിക്കൂട്ടറുടെ നിയമനം.

കേസ് പ്രധാനപ്പെട്ട ഒരു ഘട്ടത്തിലേക്കാണ് കടക്കുന്നത്

കേസ് പ്രധാനപ്പെട്ട ഒരു ഘട്ടത്തിലേക്കാണ് കടക്കുന്നത് എന്നതില്‍ യാതൊരു സംശയമില്ല. കേസിലെ വിചാരണം ഒരു പരിധിവരെ നടന്ന് കഴിഞ്ഞപ്പോഴാണ് തുടരന്വേഷണം വരുന്നത്. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സപ്ലിമെന്ററി ചാർജ് ഷീറ്റ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ കഴിയും. പുതിയ ചാർജ് ഷീറ്റില്‍ പറയുന്ന സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
വിജയ് ബാബു കീഴടങ്ങാതെ വേറെ വഴിയില്ലെന്ന് കമ്മീഷണര്‍

English summary
dileep case: Bhagalyakshmi's statement will be linked to statements of manju warrier : Priyadarshan Thampi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X