മലയാള സിനിമയില്‍ ദിലീപ് അല്ലാതെ മറ്റാരുടേയും പേര് ആരും പറയുന്നില്ല: റിട്ട.എസ്പി ജോർജ് ജോസഫ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമം ഉണ്ടായി എന്നത് സത്യമായ ഒരു കാര്യമാണെന്ന് റിട്ട. എസ്പി ജോർജ് ജോസഫ്. അത് ബാലചന്ദ്രകുമാർ ഉണ്ടാക്കിയ ഒരു കാര്യമല്ല. ഇരുപതോളം ഓഡിയോ സംഭാഷണങ്ങള്‍ ഉണ്ടായിരുന്നു. അപ്പോള്‍ അത് എന്തുകൊണ്ട് കോടതി മാറ്റി നിർത്തി എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല. ഏതായാലും കോടതി ജാമ്യം കൊടുത്തു.

അതിന് ശേഷമുള്ള പൊലീസിന്റെ അന്വേഷണം വളരെ അധികം മുന്‍പോട്ട് പോയി. ദിലീപിനെ ആറ് മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഫോണുകള്‍ മുംബൈയില്‍ കൊണ്ടുപോയിരുന്നു. നാല് വക്കീലന്‍മാരാണ് കൂടെ പോയത്. പിന്നെ ഒരു ഇന്‍കം ടാക്സ് അസിറ്റന്റ് കമ്മീഷ്ണറും കൂടെ പോയിരുന്നുവെന്നും ജോർജ് ജോസഫ് പറയുന്നു. റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫോണിലെ കാര്യങ്ങള്‍ ഡിലീറ്റ് ചെയ്തതിന് ശേഷമാണ്

ഫോണിലെ കാര്യങ്ങള്‍ ഡിലീറ്റ് ചെയ്തതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. അത് കോടതിയെ കബളിപ്പിക്കുയാണ്. അങ്ങനെ വേണം നമ്മള്‍ മനസ്സിലാക്കാന്‍. അവർക്ക് കോടതിയോട് ബഹുമാനം ഇല്ല. അത് രാമന്‍പിള്ള വക്കീലായാലും ശരി കോടതിയെ കബളിപ്പിക്കാനോ തെറ്റ് പറയാനോ പാടില്ല. ആ മൊബൈല്‍ ഫോണുകള്‍ ശരിയായ രീതിയില്‍ ഹാജരാക്കാതിരുന്നതിനോട് എനിക്ക് യോജിക്കാന്‍ പറ്റുന്നില്ലെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.


'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍

ദിലീപിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തേ പറ്റുകയുള്ളു

ഏതായും പോലീസ് ഇപ്പോള്‍ പൊലീസ് കുറച്ച് കൂടെ അഡ്വാന്‍സ് ആയിട്ടുണ്ട്. പന്ത്രണ്ടോളം മൊബൈല്‍ ഫോണുകള്‍ ഉണ്ടെന്നാണ് പുതുതായി മനസ്സിലാക്കാന്‍ കഴിയുന്നത്. അതില്‍ ആറെണ്ണമേ പുറത്ത് വന്നിട്ടുള്ളു. ബാക്കി കൂടെ പൊലീസ് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിലിനി ദിലീപിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തേ പറ്റുകയുള്ളു എന്നതാണ് എന്റെ നിഗമനം.

ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യുന്ന തരത്തിലേക്ക്

ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യുന്ന തരത്തിലേക്ക് പൊലീസ് നീങ്ങും. ഈ കേസില്‍ ജാമ്യം റദ്ദ് ചെയ്താല്‍ സ്വാഭാവികമായും ആദ്യത്തേ കേസിലെ ജാമ്യവും റദ്ദ് ചെയ്തേ പറ്റു. അതുകൊണ്ട് തന്നെ നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല ദിലീപിന് വരാനിരിക്കുന്നത്. കോടതിയില്‍ നിന്ന് ഇതുവരെ സംരക്ഷണമൊക്കെ കിട്ടിക്കാണും. എന്നാല്‍ ഇനിയത് ഉണ്ടാവില്ല. ജയിലിലേക്ക് പോയാല്‍ ദിലീപിന് ഇനി വെളിയിലേക്ക് ഇറങ്ങാന്‍ കഴിയില്ല. ഈ കേസ് കഴിയുന്നത് വരെ അവിടെ കിടക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രതിയുടെ വക്കീലും ശക്തനാണ്

പ്രതി ശക്തനാണ്, പ്രതിയുടെ വക്കീലും ശക്തനാണ്. കോടതിയില്‍ നിന്നും അനുകൂലമായ ചില കാര്യങ്ങള്‍ നേടാനായി. എന്നാല്‍ പൊലീസ് കൃത്യമായിട്ട് മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം ആ പെണ്‍കുട്ടിയുടെ ഇന്‍റർവ്യൂ നമ്മള്‍ കണ്ടല്ലോ? അപ്പോള്‍ പൊലീസിന് ഇതെല്ലാം സത്യമായ സംഗതിയാണെന്നും അതിന് പിന്നില്‍ ഒരാള്‍ പ്രവർത്തിച്ചിട്ടുണ്ടെന്നും അറിയാം.

മലയാള സിനിമയില്‍ ദിലീപ്

മലയാള സിനിമയില്‍ ദിലീപ് അല്ലാതെ മറ്റാരുടേയും പേര് ആരും പറയുന്നില്ല. നാട്ടുകാരും പറയുന്നില്ല, അമ്മയും പറയുന്നില്ല. ആര് എന്നത് സത്യമാണ്. അതിലേക്കുള്ള തെളിവുകള്‍ കണ്ടെത്താന്‍ പോവുമ്പോള്‍ ശക്തനായ പ്രതി തെളിവുകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിന് ഒരു പരിധിയുണ്ട്. മൊബൈല്‍ ഡിലീറ്റ് ചെയ്താലും പൊലീസ് അത് കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ വിവരങ്ങള്‍ മുഴുവന്‍ ഹൈക്കോടതിയില്‍

അന്വേഷണ വിവരങ്ങള്‍ മുഴുവന്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന് ചിന്തിക്കണം. എല്ലാ കാര്യങ്ങളും പറയുന്നത് കേസിന് ദോഷം ചെയ്യും. കേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നതാണ്. കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പോയതെങ്കില്‍ കോടതിയാണ് അക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടത്. കോടതിക്ക് വേണമെങ്കില്‍ പൊലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടാം. അല്ലാതോ പൊലീസിനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+