Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ കൈമാറുന്നതിന് ആശങ്കയെന്താണ്? അന്വേഷണം ദിലീപ് തീരുമാനിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ദിലീപിനോട് നിര്‍ണായക ചോദ്യങ്ങളാണ് ഹൈക്കോടതി ചോദിച്ചത്. ഫോണ്‍ നല്‍കാനാവില്ലെന്ന നിലപാടിനെ ഹൈക്കോടതി എതിര്‍ത്തു. ഫോണ്‍ കൈമാറുന്നതിന് ആശങ്കയെന്തെന്ന് ദിലീപിനോട് ഹൈക്കോടതി ചോദിച്ചു.

അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കണം തെളിവുകള്‍ ഹാജരാക്കാനുള്ള ബാധ്യത ദിലീപിനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം താന്‍ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ് കോടതിയെ അറിയിച്ചു.

1

കോടതിയെ വിശ്വാസമില്ലേ എന്ന് ഒടുവില്‍ ഹൈക്കോടതി ദിലീപിനോട് ചോദിച്ചു. ഫോണ്‍ ആരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ദിലീപല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇപ്പോള്‍ ആവശ്യപ്പെടുന്ന ഫോണ്‍ കുറ്റകൃത്യം നടന്ന സമയത്തുള്ളതല്ലെന്ന് ദിലീപ് പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് വേട്ടയാടലാണ്. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. മുന്‍ ഭാര്യയുമായുള്ള സംഭാഷണം അതിലുണ്ട്. അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച്ച കേള്‍ക്കണമെന്നും താരം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഫോണ്‍ കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് പറയുന്നു.

2

അതേസമയം ദിലീപിന് വന്‍ തിരിച്ചടി കൂടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. അതേസമയം ഫോണില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ വിവരങ്ങള്‍ ഉണ്ടെന്ന് ദിലീപ് പറയുന്നു. അത് കൊണ്ട് ഫോണ്‍ കൈമാറാന്‍ സാധിക്കില്ലെന്ന നിലപാടാണ് ദിലീപ് എടുത്തത്. ഇതിനെയാണ് കോടതി നിശിത വിമര്‍ശനത്തോടെ നേരിട്ടത്. കടുത്ത പരാമര്‍ശങ്ങളാണ് കോടതി ദിലീപിനെതിരെ നടത്തിയത്. താന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായി. കോടതിയെ സമ്മര്‍ദത്തിലാക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം. തന്നെ ബാലചന്ദ്രകുമാര്‍ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. അതിന്റെ തെളിവുകള്‍ ഫോണിലുണ്ടെന്നും ദിലീപ് പറഞ്ഞു.

3

അതേസമയം പ്രോസിക്യൂഷന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ക്കുകയാണ് ചെയ്തത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാത്തത് ദുരുദേശ്യത്തോടെയാണെന്നും ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും ഉപഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ഫോണുകള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മാറ്റിയെന്നാണ് പോലീസ് പറയുന്നത്. പുതിയ ഫോണുകളില്‍ അന്വേഷണത്തിന് സഹായകരമാകുന്ന തെളിവുകളില്ല. ഈ സാഹചര്യത്തില്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നേരത്തെ ദിലീപ് അടക്കമുള്ളവര്‍ ഉപയോഗിച്ച ഫോണിന്റെ ഐഎംഇഎ നമ്പര്‍ അടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

4

അതേസമയം ബാലചന്ദ്രകുമാര്‍ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരിക്കുകയാണ്. ബാലചന്ദ്രകുമാറില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കും. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെയും മൊബൈല്‍ പരിശോധിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിന്റെ നോട്ടീസിനാണ് ഈ മറുപടി നല്‍കിയത്. ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഗൂഢാലോചന നടന്നതായി പറയുന്ന 2016-17 കാലത്ത് ഉപയോഗിച്ചവയല്ല. ആ സമയത്ത് ഉപയോഗിച്ചവ 2017ല്‍ തന്റെ അറസ്റ്റിന് ശേഷം കോടതി മുമ്പാകെ ഹാജരാക്കി ഫോറന്‍സിക് പരിശോധന നടത്തിയതാമ്. നിലവില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണുകളിലൊന്ന് മറ്റൊരാളുടെ പേരിലുള്ളതാണ്. ഇത് കുറച്ച് ദിവസം മുമ്പാണ് ഉപയോഗിച്ച് തുടങ്ങിയത്. മറ്റൊന്ന് ബാങ്കിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണെന്നും ദിലീപ് പറഞ്ഞു.

5

സ്ഥിരം ഉപയോഗിക്കുന്ന മൂന്നാമത്തെ ഫോണിലാണ് താനും ബാലചന്ദ്രകുമാറും തമ്മില്‍ സംസാരിച്ചിട്ടുള്ളത്. ഈ ഫോണ്‍ തന്റെ അഭിഭാഷകന്‍ മുഖേന മൊബൈല്‍ ഫോറന്‍സിക് വിദഗ്ധന്റെ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കേണ്ട സമയത്ത് എത്തിക്കുമെന്നും കത്തില്‍ പറയുന്നു. ബൈജു പൗലോസും ബാലചന്ദ്രകുമാറും നടത്തിയ സംഭാഷണങ്ങള്‍ പരിശോധിക്കണം. സംവിധായകന്‍ വ്യാസന്‍ എടവനക്കാട്, അഡ്വ സജിത്ത് എന്നിവരുമായി ബാലചന്ദ്രകുമാര്‍ നടത്തിയ ആശയവിനിമയവും പരിശോധിക്കണം. ബാലചന്ദ്രകുമാര്‍ താനുമായി നടത്തിയ ആശയവിനിമയം എന്താണെന്ന് പരിശോധിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിന് ജാമ്യം ലഭിക്കുന്നതിനായി തന്നെ സ്വാധീനിക്കാന്‍ ബാലചന്ദ്രകുമാര്‍ ശ്രമിച്ച് പറഞ്ഞ തിരുവനന്തപുരം സ്വദേശി സജിത്തിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+