കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ വീട് വച്ചുതരാം... നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിക്ക് വാഗ്ദാനം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷികള്‍ കൂറുമാറുന്ന സംഭവം തുടര്‍ക്കഥയായതിന് പിന്നാലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ഭീഷണിയും പ്രലോഭനങ്ങളും. നടന്‍ ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ ലക്ഷങ്ങള്‍ നല്‍കാമെന്ന് ചിലര്‍ തന്നോട് പറഞ്ഞുവെന്ന് മാപ്പ് സാക്ഷിയായ വിപിന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ വിപിന്‍ ലാല്‍ കാസര്‍കോട്ടെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തൊട്ടുപിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ ഇയാള്‍ വിശദീകരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി ഭാമ, ബിന്ദു പണിക്കര്‍, നടന്‍ സിദ്ദീഖ്, ഇടവേള ബാബു എന്നിവര്‍ പ്രതിക്ക് അനുകൂലമായി കൂറുമാറിയത് നേരത്തെ വാര്‍ത്തയായിരുന്നു. തന്നെ സമീപിച്ചവര്‍ പറഞ്ഞ കാര്യങ്ങള്‍ വിപിന്‍ ലാല്‍ വിശദീകരിക്കുന്നു...

വീടുവച്ചു തരാം

വീടുവച്ചു തരാം

കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നെ സമീപിച്ചതെന്ന് വിപിന്‍ ലാല്‍ പറയുന്നു. മൊഴി മാറ്റിയാല്‍ ലക്ഷങ്ങള്‍ നല്‍കാമെന്നും വീട് വച്ചുതരാമെന്നും വന്നവര്‍ പറഞ്ഞുവത്രെ. ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു- വിപിന്‍ലാല്‍ പറയുന്നു.

കോടതി നിര്‍ദേശം

കോടതി നിര്‍ദേശം

കഴിഞ്ഞവര്‍ഷം നവംബറില്‍ സുപ്രീംകോടതി നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചിരുന്നു. ആറ് മാസത്തിനകം വിചാരണ നടത്തി വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കവെയാണ് മാര്‍ച്ചില്‍ കൊറോണ രോഗം വ്യാപിച്ചതും നടപടികള്‍ തടസപ്പെട്ടതും.

പോലീസിന് കൈമാറി

പോലീസിന് കൈമാറി

വിചാരണ നടപടികള്‍ തുടങ്ങിയ വേളയിലാണ് ദിലീപിന് വേണ്ടി ചിലര്‍ വിപിന്‍ ലാലിനെ സമീപിച്ചത് എന്ന് അയാള്‍ പറയുന്നു. മൊഴി മാറ്റില്ലെന്ന് വ്യക്തമക്കിയതോടെ ഭീഷണിയായി. പിന്നീട് എറണാകുളം ജില്ലയില്‍ നിന്ന് ഭീഷണി കത്തുകള്‍ വരുന്നുണ്ടെന്നും ഇവ പോലീസിന് കൈമാറിയിട്ടുണ്ടെന്നും വിപിന്‍ലാല്‍ പറയുന്നു. സ്വാധീനിക്കാന്‍ വന്നവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.

പ്രതി... ഇപ്പോള്‍ മാപ്പ് സാക്ഷി

പ്രതി... ഇപ്പോള്‍ മാപ്പ് സാക്ഷി

നവംബറില്‍ കേസുകള്‍ പരിഗണിക്കും. ഈ വേളയില്‍ മൊഴി മാറ്റിപ്പറയണം. അല്ലെങ്കില്‍ കൊന്നുകളയും എന്നാണ് ഭീഷണി കത്തുകളിലുള്ളതെന്ന് വിപിന്‍ലാല്‍ പറയുന്നു. നേരത്തെ കേസില്‍ പ്രതിയായിരുന്നു വിപിന്‍ലാല്‍. പിന്നീട് മാപ്പ് സാക്ഷിയാകുകയായിരുന്നു. ഇയാളുടെ രഹസ്യമൊഴി നേരത്തെ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

യഥാര്‍ഥ മൊഴി

യഥാര്‍ഥ മൊഴി

കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പോലീസില്‍ പരാതിപ്പെട്ടതെന്ന് വിപിന്‍ ലാല്‍ പറയുന്നു. വന്നത് ദിലീപിന്റെ ആളുകളാണ് എന്ന് വിശ്വസിക്കുന്നു. മറ്റാര്‍ക്കും ബന്ധപ്പെടേണ്ട കാര്യമില്ല. കേസില്‍ ദിലീപിന് പങ്കില്ല എന്നാണ് നേരത്തെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞത്. യഥാര്‍ഥ മൊഴി അതല്ലെന്നും ഭയം കാരണമാണ് അങ്ങനെ പറയേണ്ടി വന്നതെന്നും വിപില്‍ ലാല്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.

 ആ കത്ത് എഴുതിയത്...

ആ കത്ത് എഴുതിയത്...

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയാണ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി. ഇയാള്‍ക്കൊപ്പം തടവുകാരനായി ഉണ്ടായിരുന്നു വിപിന്‍ ലാല്‍. ജയിലില്‍ വച്ച് സുനി ദിലീപിന് അയച്ച കത്ത് എഴുതി നല്‍കിയത് വിപിന്‍ ലാല്‍ ആണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആദ്യം പ്രതിയായിരുന്നു വിപിന്‍ ലാലിനെ പിന്നീട് മാപ്പ് സാക്ഷിയാക്കുകയായിരുന്നു.

 പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

വിപില്‍ ലാലിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി പറയാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എന്നാല്‍ ആരുടെയും പേര് എടുത്തുപറയുന്നില്ല. അന്വേഷണത്തിന് ശേഷമാകും പ്രതികളുടെ പേര് വ്യക്തമാക്കിയുള്ള എഫ്‌ഐആര്‍ തയ്യാറാക്കുക എന്നാണ് വിവരം.

 ജാമ്യം റദ്ദാക്കണം

ജാമ്യം റദ്ദാക്കണം

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. തൃശൂരിലെ അഭിഭാഷകന്‍ മുഖേന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ദിലീപും പള്‍സര്‍ സുനിയും കൂടിക്കാഴ്ച നടത്തുന്നത് കണ്ടു എന്ന മൊഴി നല്‍കിയ വ്യക്തിയെ ആണ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

Recommended Video

cmsvideo
ഏറ്റവും അടുത്ത സുഹൃത്തായി നിന്ന് കാലുവാരി ഭാമ | Oneindia Malayalam
കേരളം നടുങ്ങിയ ആ സംഭവം

കേരളം നടുങ്ങിയ ആ സംഭവം

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ വരവെ ആക്രമിക്കുകയായിരുന്നു. ആദ്യം പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ കേസില്‍ പിന്നീടാണ് ദിലീപ് പിടിയിലായത്. 80 ദിവസത്തിലധികം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത് എന്ന നിബന്ധനയിലായിരുന്നു ജാമ്യം.

കുമ്മനത്തിന്റെ കാര്യത്തിലെ ഉറപ്പ് ബിജെപി പാലിച്ചില്ല, ആര്‍എസ്എസില്‍ അമര്‍ഷം പുകയുന്നു, പ്രതിഷേധംകുമ്മനത്തിന്റെ കാര്യത്തിലെ ഉറപ്പ് ബിജെപി പാലിച്ചില്ല, ആര്‍എസ്എസില്‍ അമര്‍ഷം പുകയുന്നു, പ്രതിഷേധം

English summary
Dileep case: Main Witness says Some persons approached me and Offer Money for change testimony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X