Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; ഇനി മുന്നില്‍ ഒരു മാസം മാത്രം... ഫ്‌ളാറ്റില്‍ പരിശോധന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട സമയം വിചാരണ കോടതി അനുവദിച്ചില്ല. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ആലോചിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്നും കൂടുതല്‍ സമയം അനുവദിക്കരുതെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. തുടര്‍ അന്വേഷണത്തില്‍ കുടുതല്‍ സമയം അനുവദിക്കാത്ത വിചാരണ കോടതിയുടെ നടപടിയും ദിലീപിന് നേരിയ ആശ്വാസമാണ്. ഇതിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. അതിനിടെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

1

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെട്ടിലാക്കുന്ന ചില വെളിപ്പെടുത്തലുകള്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ അടുത്തിടെ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ജനുവരി 20ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതിയുടെ ആദ്യ നിര്‍ദേശം. എന്നാല്‍ ഈ സമയം വളരെ കുറവാണെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

2

അതിനിടെ സംസ്ഥാന സര്‍ക്കാര്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ നീട്ടരുതെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയാണ് ചെയ്തത്. വിചാരണ നീട്ടണമെന്ന് ആവശ്യപ്പെടേണ്ടത് വിചാരണ കോടതിയാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

3

ഫെബ്രുവരി പകുതി വരെയാണ് സുപ്രീംകോടതി വിചാരണയ്ക്ക് നേരത്തെ അനുവദിച്ച സമയം. പലപ്പോഴായി നീട്ടിയ ശേഷമാണ് ഫെബ്രുവരി 16നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഇനിയും സമയം നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് കോടതി ആവശ്യം നിരസിച്ചത്. അതിനിടെയാണ് തുടര്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്.

4

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലുള്ള തുടര്‍ അന്വേഷണത്തിന് ആറ് മാസം സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പറ്റില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. ഒരു മാസം സമയം അനുവദിച്ചു. മാര്‍ച്ച് ഒന്നിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ഈ സമയ പരിധി വളരെ കുറവാണെന്നും അപ്പീല്‍ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ സൂചിപ്പിച്ചു.

5

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്ന കേസ് ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ദിലീപിനെ 33 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തു. ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കാനിരിക്കെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തി. എംജി റോഡിലെ മേത്തര്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു പരിശോധന. ഇവിടെ വച്ചും ഗൂഡാലോചന നടത്തിയെന്നാണ് മൊഴി.

അശ്വിന്‍ ശരവണനും കാവ്യയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

6

ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിച്ചു. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മൂന്നാമത്തെ മൊബൈല്‍ ഫോണില്‍ നിന്ന് ദിലീപ് 2000 കോളുകള്‍ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ ഫോണ്‍ ഹാജരാക്കിയിട്ടില്ലെന്നാണ് വാദം.

7

ദിലീപ് സമര്‍പ്പിച്ച ഫോണുകളുടെ ആധികാരികത പരിശോധിക്കാന്‍ പ്രോസിക്യൂഷന് ആവശ്യമെങ്കില്‍ അനുമതി നല്‍കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഏത് ഫോണ്‍ ആണ് സമര്‍പ്പിച്ചത്. സമര്‍പ്പിക്കാത്ത ഫോണ്‍ ഏതാണ് എന്നെല്ലാം അന്വേഷണ സംഘത്തിന് പരിശോധിക്കാം. പ്രധാന ഫോണ്‍ ദിലീപ് ഹാജരാക്കിയില്ല എന്ന പ്രോസിക്യൂഷന്റെ വാദത്തെ തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+