Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂടുതല്‍ പേര്‍ക്ക് പങ്ക്'; പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി എടുക്കാൻ കഴിഞ്ഞില്ല; വീണ്ടും കാത്തിരിപ്പോ?

'കൂടുതല്‍ പേര്‍ക്ക് പങ്ക്'; പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി എടുക്കാൻ കഴിഞ്ഞില്ല; വീണ്ടും കാത്തിരിപ്പോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവെച്ചു. ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൊഴിയെടുക്കല്‍ മാറ്റിവെച്ചത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി എത്തണമെന്നായിരുന്നു നിർദ്ദേശം.

എന്നാൽ, ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മൊഴി എടുക്കൽ മാറ്റിവെക്കുകയായിരുന്നു. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനമെടുത്തത്.

ഈ ഗൂഢാലോചനയില്‍ സിനിമാ രംഗത്തെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സുനി പറഞ്ഞതായി അമ്മ ശോഭന പറയുന്നു. ജയിലില്‍ സുനിയെ കണ്ട സമയത്താണ് ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സുനി വെളിപ്പെടുത്തിയത്.

1

ഈ ഗൂഢാലോചനയില്‍ സിനിമാ രംഗത്തെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സുനി പറഞ്ഞതായി അമ്മ ശോഭന ആരോപിച്ചിരുന്നു. ജയിലില്‍ സുനിയെ കണ്ട സമയത്താണ് ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സുനി വെളിപ്പെടുത്തിയത്. ഇതിന് പുറമെ, കേസിലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് സുനി ജയിലില്‍ നിന്നും തനിക്ക് കത്ത് അയച്ചതായും അമ്മ വ്യക്തമാക്കിയിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണം എന്ന് പള്‍സര്‍ സുനി തന്റെ അമ്മയോട് പറഞ്ഞതായും അമ്മ വ്യക്തമാക്കിയിരുന്നു.

2

കത്തിന്റെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തിരുന്നു. മെയ് മാസം 2018 - ൽ സുനി എഴുതിയ കത്താണിത്. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തിലാണ് സുനിൽ ഈ കത്തിൽ പരാമര്‍ശിക്കുന്നത്.

സുനിയുടെ അമ്മയുടെ വാക്കുകൾ...

3

മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് പുറത്തു വിട്ടത്. തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്ക് നേരെ വധ ശ്രമം നടന്നതായും സുനി എന്നോട് പറഞ്ഞിരുന്നു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും അമ്മ വെളിപ്പെടുത്തിയിരുന്നു. ഈ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തുന്നതിനായി പൊലീസ് സുനിയുടെ സെല്ലില്‍ പരിശോധന നടത്തിരുന്നു. എന്നാൽ, കണ്ടെത്താനായിരുന്നില്ല.

4

അതേ സമയം, രഹസ്യമൊഴി രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സി ജെ എം കോടതിയെ സമീപിച്ചിരുന്നു. സി ജെ എം കോടതി രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍, പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് സംബന്ധിച്ച് രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടായേക്കും എന്നാണ് വിലയിരുത്തൽ.

5

'51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണം കോടതിയെ അറിയിച്ചിരുന്നു. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്,' മൊഴി കൊടുത്തതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ നല്‍കി. ഈ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ആറര മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കലില്‍ തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

6

നേരത്തെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസ് വീണ്ടും ചർച്ചയായത്. ബാലചന്ദ്ര കുമാറിനെ മൂന്നു തവണ ദിലീപിന്റെ വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലും ഇതിനിടെ പുറത്തായിരുന്നു. നടന്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ളത് അടുത്ത ബന്ധമാണെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി ഐ പി വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

cmsvideo
    Dileeps anticipatory bail postponed to friday | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+