ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്ത സലീഷിന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
കൊച്ചി: ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത. സലീഷ് എന്ന യുവാവ് 2020ലാണ് കൊല്ലപ്പെട്ടത്. സലീഷിന്റെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ഉന്നയിച്ചിരിക്കുകയാണ് പുനരന്വേഷണം വേണമെന്നാണ് ആവശ്യം. നേരത്തെ ഫോണുകളിലെ സംഭാഷങ്ങള്‍ റിട്രീവ് ചെയ്തെടുക്കാന്‍ ദിലീപ് ഇയാളെ സമീപിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിനെ കാണുമെന്ന് പറഞ്ഞ് മൂന്നാം ദിവസമാണ് സലീഷ് മരിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. പെന്റാ മേനകയിലായിരുന്നു ഇയാള്‍ക്ക് കടയുണ്ടായിരുന്നത്. ദിലീപിനെതിരെ നിലവില്‍ അന്വേഷിക്കുന്ന കേസുകള്‍ക്ക് പുറമേ ഇത് കൂടി അന്വേഷിക്കുമോ എന്ന് പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍ണായക തെളിവുകളായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ ഹാജരാക്കിയിട്ടുണ്ട്. ആറ് ഫോണുകളാണ് ദിലീപ് ഇന്ന് കൈമാറിയത്. ഇതില്‍ ദിലീപിന്റെ മൂന്ന് ഫോണുകള്‍ മാത്രമാണ് കൈമാറിയത്. നാലാമത്തെ ഫോണിനെ കുറിച്ച് പ്രോസിക്യൂഷന് പറയുന്ന കാര്യങ്ങള്‍ അറിയില്ലെന്നാണ് ദിലീപിന്റെ നിലപാട്. സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണും ബന്ധു അപ്പുവിന്റെ ഫോണ്‍ ഉള്‍പ്പെടെ ആറ് ഫോണുകളാണ് കൈമാറിയത്. നിര്‍ണായക തെളിവ് ഇതിലുണ്ടെന്നാണ് കരുതുന്നത്.
എറണാകുളത്തെ എംജി റോഡിലുള്ള മേത്തര്‍ ഹോംസിന്റെ ഫ്ളാറ്റിലാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചനയ്ക്കായി ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിന് പുറമേ മഞ്ജു വാര്യരുമായുള്ള സംഭാഷണങ്ങള്‍ ഫോണില്‍ ഉണ്ടെന്ന ദിലീപിന്റെ വാദത്തെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ദിലീപും സഹോദരന് അനുരൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ചിരുന്ന് ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എംജി റോഡിലുള്ള ദിലീപും സംഘവും ഗൂഢാലോചന നടത്തിയതായി നേരത്തെ പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2017 ഡിസംബര്‍ മാസത്തിലാണ് ദിലീപ് അടക്കമുള്ളവര്‍ ഒത്തുകൂടിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഷിപ്പ് യാര്‍ഡിന് അടുത്തായിട്ടാണ് മേത്തര്‍ ഹോംസിന്റെ അപ്പാര്‍ട്മെന്റ് സമുച്ചയമുള്ളത്. ഇതില്‍ ദിലീപിന് ഫ്ളാറ്റുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ആലോചനകള്‍ നടന്നത്. ഈ സമയത്തെ ഈ മൂന്ന് പേരുടെയും ടവര്‍ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഫ്ളാറ്റിലെ ചിലരുടെ സാക്ഷി മൊഴികളും അന്വേഷണ സംഘത്തിന്റെ കൈയ്യിലുണ്ട്. ദിലീപുമായി അത്തരത്തിലുള്ള സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും, മകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നോ രണ്ടോ തവണ സംസാരിച്ചുവെന്നുമാണ് മഞ്ജു വാര്യര്‍ മറുപടി നല്‍കിയതെന്നാണ് സൂചന.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications