Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; പുതിയ അന്വേഷണ സംഘം വന്നേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സൂചന. വിചാരണയ്ക്ക് കൂടുതല്‍ സമയം ചോദിക്കാനാണ് സാധ്യത. ആറ് മാസം കൂടി സമയം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ സുപ്രീംകോടതി അനുവദിച്ച സമയം അടുത്ത മാസം തീരുകയാണ്. നിലവിലെ പശ്ചാത്തലത്തില്‍ ഒരിക്കലും അടുത്ത മാസം വിചാരണ തീരില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് സാവകാശം ചോദിക്കുക.

അതേസമയം, കേസിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കാനാണ് സാധ്യത. ഇപ്പോള്‍ വിയ്യൂര്‍ ജയിലിലുള്ള പ്രതി പള്‍സര്‍ സുനിയെ ആദ്യം ചോദ്യം ചെയ്യും. ഇതിന് വേണ്ടി കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങും. ശേഷമായിരിക്കും ദിലീപിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുക. ഈ മാസം 20ന് അന്വേഷണ റിപ്പോര്‍ട്ട ഹാജരാക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

10

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. നേരത്തെ നിശ്ചയിച്ച സമയത്തിനകം വിചാരണ അവസാനിക്കില്ലെന്ന് ഉറപ്പായതിനാലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ അറിയാം, നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടു എന്നീ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്ര കുമാര്‍ അടുത്തിടെ വാര്‍ത്താ ചാനലകള്‍ക്ക് മുമ്പില്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം. ഈ മാസം 20ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനാല്‍ വളരെ വേഗത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. അന്വേഷണ സംഘത്തെ നിയോഗിച്ചാല്‍ ആദ്യം പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇയാള്‍ വിയ്യൂര്‍ ജയിലിലാണുള്ളത്. ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി വേണം. പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത ശേഷം ദിലീപിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും.

പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത ശേഷം ദിലീപിന് നോട്ടീസ് അയക്കും. വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക എന്നറിയുന്നു. ശേഷം കാവ്യമാധവന്‍, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. സംവിധായകന്‍ ബാലചന്ദ്രയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തൊണ്ടിമുതലായി മൊബൈലും ഹാജരാക്കി. സംവിധായകന്റെ രഹസ്യമൊഴി എടുക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+