കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രീലേഖയെ പോലെ അല്ല ബൈജു പൗലോസ്...എത്ര പഴി പറഞ്ഞാലും ശക്തമായി തിരിച്ചുവരും'; ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് തളരില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍, എത്ര ഉന്നതാരായിരുന്നാലും ശരി അത് പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

വിചാരണ കോടതിയില്‍ നിന്ന് ദിലീപിന്റെ കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറിയപ്പോള്‍ ജഡ്ജി മാറിയപ്പോള്‍ ആ കേസും അങ്ങോട്ട് അതുപോലെ പോയി. കാരണം എന്താണ്. വനിതാ ജഡ്ജി ഇരിക്കുന്നിടത്തേക്ക് തന്നെ പോകണം എന്നാണ് ഹൈക്കോടതി വിധിയുടെ ഭാഷ്യം. എനിക്ക് ഈ ജഡ്ജിയെ വേണ്ട, ഏത് കോടതിയില്‍ പോയാലും എനിക്ക് ഈ ജഡ്ജി വേണ്ട എന്ന് അതിജീവിത ഹൈക്കോടതിയിലും സുപ്രീംകോടതിയില്‍ ഉള്‍പ്പടെ പറഞ്ഞു.

1

എന്നിട്ടും ഈ കേസ് അങ്ങോട്ടേക്ക് തന്നെ പോകുന്നു. കേള്‍ക്കുന്ന ആളുകള്‍ക്ക് ചിന്തിക്കാനുതകുന്ന ചില കാര്യങ്ങളാണ് കോടതിയില്‍ നിന്ന് പുറത്ത് വന്നത്. ഈ വിചാരണ കോടതി ജഡ്ജി തന്നെ പല സമയത്തും അന്വേഷണ ഉദ്യോഗസ്ഥരെ മുള്ളിന്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയതായുള്ള ചില വാര്‍ത്തകള്‍ വന്നിരുന്നു.

2

ഇന്നും അതുപോലെ ചില വാര്‍ത്തകള്‍ വന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വരാതെ പുറത്ത് കറങ്ങി നടക്കുകയാണ്. അതാണ് ഒരു പരാമര്‍ശം. അതുപോലെ കോടതിയിലെ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു, കോടതിയിലെ നിയമങ്ങള്‍ പാലിക്കുന്നില്ല. ഇതൊക്കെ ഈ കോടതിയില്‍ നടന്ന കാര്യങ്ങളാണ്. അതുമല്ല ഈ അന്വേഷണ ഉദ്യോഗസ്ഥന് ചില പ്രത്യേക താല്‍പര്യങ്ങള്‍ ഉണ്ട് എന്നും കോടതി പറയുന്നു.

3

ഒരു കാര്യം മാത്രം ചോദിക്കട്ടെ. ഈ കാര്യങ്ങളൊക്കെ സത്യത്തില്‍ പ്രതിഭാഗം ചോദിക്കേണ്ടതല്ലേ എന്നൊരു സംശയം. പ്രതിഭാഗത്തിന് വേണ്ടി സംസാരിക്കുന്നത് പോലയാണോ ഈ ജഡ്ജ് ഇന്ന് സംസാരിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ ഒരിക്കലും അതിനെ കുറ്റം പറയാന്‍ പറ്റില്ല. അത് മാത്രമല്ല ഈ ജഡ്ജി വിചാരണ കോടതിയില്‍ ഇരുന്നപ്പോഴാണല്ലോ 2021 ജൂലെ 19-ാം തിയതി ഉച്ചക്ക് 12.19 നും 12 54 നും ഇടക്ക് ഒരു വിവോ ഫോണിലിട്ട് ആ മെമ്മറി കാര്‍ഡ് യൂസ് ചെയ്തത്.

4

എല്ലാ ആപ്ലിക്കേഷനുമുള്ള ഒരു വിവോ ഫോണ്‍. അത് അന്വേഷിക്കാന്‍ ആ കോടതിയില്‍ നിന്ന് ഒരു പെര്‍മിഷനും കിട്ടിയില്ല. എന്നിട്ട് ആ പൊലീസുദ്യോഗസ്ഥനിപ്പോള്‍ കോടതിയിലെ ചില കീഴുദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോള്‍ ആ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വാക്ശരങ്ങളുമായി കോടതി നില്‍ക്കുന്നു എങ്കില്‍ നമ്മള്‍ എന്താണ് അതില്‍ നിന്ന് മനസിലാക്കേണ്ടത്.

5

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമയാണ് അത് അന്വേഷിക്കണം എന്നുള്ളത്. അത് അന്വേഷിച്ചാല്‍ ആ വിവോ ഫോണിന്റെ സിഡിആര്‍ എടുത്താല്‍ വളരെ വ്യക്തമായി അറിയാന്‍ കഴിയും അത് ആരുടെതാണെന്നും എങ്ങനെയാണ് അവിടെ എത്തിയതെന്നും. നമ്മുടെ പൊലീസ് അത്ര മണ്ടന്‍മാരൊന്നുമല്ല. ബൈജു പൗലോസ് ഒരു കഴിവുറ്റ ഉദ്യോഗസ്ഥന്‍ തന്നെയാണ്.

6

എസ് പി മോഹനചന്ദ്രനാണെങ്കിലും അവരൊക്കെ ഈ കേസ് സത്യസന്ധമായി നടക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകളാണ്. അല്ലാതെ ശ്രീലേഖയെ പോലെ പെന്‍ഷന്‍ പറ്റി കഴിഞ്ഞ് അന്ന് അങ്ങനെയായിരുന്നു ഇന്ന് ഇങ്ങനെയാണ് എന്നൊന്നും പറയുന്ന ആളുകളാണ് എന്ന് വിശ്വസിക്കുന്നില്ല. എന്താണെങ്കിലും ശരി. ഇതിനുള്ളിലെ സത്യാവസ്ഥ കണ്ടെത്തണം എന്ന് ആഗ്രഹിക്കുന്ന ആ പൊലീസ് ഉദ്യോഗസ്ഥരെ വളരെ മോശമായി വെളിയില്‍ കറങ്ങി നടക്കുകയാണ്, കോടതിയോട് ഉത്തരവാദിത്തമില്ല, എന്റെ കീഴുദ്യോഗസ്ഥരെ പേടിപ്പിക്കുന്നു.

7

കീഴുദ്യോഗസ്ഥരെ ചോദ്യം ചെയ്‌തെങ്കിലല്ലേ ആ മെമ്മറി കാര്‍ഡ് ആരാണ്, എങ്ങനെയാണ് കൊണ്ടുപോയത് എന്ന് അറിയാന്‍ പറ്റൂ. അതിനും സമ്മതമല്ല. ഹൈക്കോടതിയില്‍ നിന്ന് ഇപ്പോള്‍ പെര്‍മിഷന്‍ കിട്ടിയിരിക്കുന്നു അതന്വേഷിക്കാന്‍. അത് അന്വേഷിക്കാന്‍ വേണ്ടി കീഴ് കോടതിയിലെ ജീവനക്കാരെയൊക്കെ വിളിക്കുമ്പോള്‍ കോടതിക്ക് അതില്‍ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്.

8

ആ അന്വേഷണം വളരെ ശരിയായ രീതിയില്‍ നടന്നാല്‍ ഒരുപാട് ഒരുപാട് ബിംബങ്ങള്‍ ഉടഞ്ഞു വീഴും എന്നുള്ളതും 100% സത്യമാണ്. യാതൊരു സംശയവുമില്ല. പ്രതിഭാഗം പറയുന്നു കോടതിയില്‍ ജഡ്ജിയെ മാറ്റേണ്ട. പ്രതിഭാഗമാണോ പറയുന്നത് ജഡ്ജിയെ മാറ്റേണ്ട എന്നുള്ളത്. പ്രതിഭാഗത്തിന് എന്തോരം ആത്മബന്ധമാണ് ജഡ്ജിയുമായി അപ്പോള്‍ ഉള്ളത്. പ്രോസിക്യൂഷനും അതിജീവിതയും പറയുന്നു ഈ ജഡ്ജി ഞങ്ങള്‍ക്ക് വേണ്ട ഈ ജഡ്ജിയെ മാറ്റണം.

9

പക്ഷെ പ്രതിഭാഗം പറയുന്നു അതൊന്നും മാറ്റേണ്ട. അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയിലിട്ട് പൊരിച്ചു കോടതിയില്‍ ഇട്ടു പൊരിച്ചു എന്നൊക്കെയാണ് ചാനലുകളില്‍ എഴുതി വരുന്നത്. പൊലീസ് മുറയില്‍ ചോദിച്ചെങ്കില്‍ അല്ലേ കാര്യങ്ങള്‍ മനസിലാകൂ. അതുമാത്രമല്ല ദിലീപിന്റെ കൈയില്‍ ഉണ്ടായിരുന്ന ഫോണ്‍ കോടതിയില്‍ കൊടുക്കാന്‍ വേണ്ടി ഹൈക്കോടതി എത്ര തവണ കെഞ്ചി പറയുന്നതുപോലെ പറഞ്ഞില്ലേ. എന്നിട്ടും എല്ലാ ഫോണും കൊണ്ടു കൊടുത്തോ.

'അത് ചെയ്യരുത്, നിയമവിരുദ്ധമാണ്...'; ഹൈക്കോടതിയില്‍ നിര്‍ണായക നീക്കവുമായി അതിജീവിത'അത് ചെയ്യരുത്, നിയമവിരുദ്ധമാണ്...'; ഹൈക്കോടതിയില്‍ നിര്‍ണായക നീക്കവുമായി അതിജീവിത

10

അതിലുള്ള ഡാറ്റാസ് എല്ലാം മാറ്റിയതിന് ശേഷമാണല്ലോ ഫോണ്‍ കൊടുത്തത്. തെളിവുകളെല്ലാം പുറത്തെടുത്തത് പോലീസിന്റെ അന്വേഷണ ബുദ്ധിയില്‍ അല്ലേ ഓരോന്നോരോന്നായി കണ്ടെത്തിയത്. അതില്‍ നിന്ന് പലകാര്യങ്ങളും ഡിലീറ്റ് ചെയ്ത സായ് ശങ്കറിനേയും അതുപോലെ രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ച് പോലും ഈ കാര്യങ്ങളൊക്കെ നടത്തിയത് കണ്ടുപിടിച്ചത് പോലീസുകാരല്ലേ. എന്നിട്ട് ആ പോലീസുകാരെ പറയാനും ആ പോലീസുകാരെ ശരിക്കും കോടതിയില്‍ ഇട്ട് വിരട്ടാനുമാണ് ശ്രമിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ അപചയം എന്നു മാത്രമേ ഇതിനെ പറയാന്‍ പറ്റൂ.

11

അതായത് ഒരു കേസിനെ പഠിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍. ആ കേസിനകത്ത് കോടതിയില്‍ നിന്ന് കേള്‍ക്കുന്ന കാര്യങ്ങള്‍. ഈ നാട്ടില്‍ എത്രയോ കേസുകള്‍ ഉണ്ടായിട്ടുണ്ട്. എത്രയോ മോഷണ കേസുകള്‍, റേപ്പ് കേസുകള്‍ എന്തെല്ലാം കേസുകള്‍. ഇത് ലോകത്തിലെ ആദ്യത്തെ കേസ് ആയിരിക്കും ക്വട്ടേഷന്‍ ബലാത്സംഗ കേസ്. ആ കേസിലാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുന്നതെന്ന് അറിഞ്ഞാല്‍ സത്യത്തില്‍ നാളെ സത്യാവസ്ഥ മുഴുവന്‍ അറിയണം.

12

ഈ കേസിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍, എത്ര ഉന്നതാരായിരുന്നാലും ശരി, ആരൊക്കെ ആരെയൊക്കെ വാക്ശരങ്ങളാല്‍ പിടിച്ചുകെട്ടാന്‍ നോക്കുന്നോ ആ പിടിച്ചു കിട്ടാന്‍ നോക്കുന്നതിന്റെ ഇരട്ടി ശക്തിയില്‍ ആ ഉദ്യോഗസ്ഥരും പ്രോസക്യൂഷനും ഒക്കെ തിരിച്ചുവരും എന്നുള്ള പ്രതീക്ഷയില്‍ തന്നെയാണ് അതിജീവിതയും ഈ കേസിനെ നോക്കിക്കാണുന്ന ആളുകളും.

Recommended Video

cmsvideo
അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala

ഫോട്ടോഷൂട്ട് വൈറലാക്കാന്‍ പ്രിയാമണി കഴിഞ്ഞേ ആളൊള്ളൂ...കൊല്ലുന്ന നോട്ടം തന്നെ മതിയല്ലോ; വൈറല്‍ ചിത്രങ്ങള്‍

English summary
Dileep Case: trial court's criticism will not deter the Baiju Paulose says Baiju Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X