ദിലീപിന്റെ ജാമ്യഹർജിയിൽ മഞ്ജു വാര്യരെക്കുറിച്ചും..?? കെണിയൊരുക്കിയത് ആ ബന്ധമോ...??

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ജാമ്യഹര്‍ജിയിലെ ദിലീപിന്റെ വാദങ്ങള്‍ പ്രമുഖ മാധ്യമങ്ങളടക്കം പുറത്ത് വിട്ടുകഴിഞ്ഞു. അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങളാണ് ദിലീപ് നടത്തുന്നതെന്നാണ് പുറത്ത് വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെയും ജാമ്യഹര്‍ജിയില്‍ പരാമര്‍ശം ഉള്ളതായി മീഡിയാ വണ്‍, ന്യൂസ് 18 ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..

ദിലീപിന് വേണ്ടി ജീവന്‍ വരെ നല്‍കും..?? അത് കാവ്യയോ മീനാക്ഷിയോ അല്ല...! ഒറ്റയാള്‍ പോരാട്ടം..!

മഞ്ജുവുമായി അടുത്ത ബന്ധം

മഞ്ജുവുമായി അടുത്ത ബന്ധം

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥയാണ് എഡിജിപി ബി സന്ധ്യ. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തത് ബി സന്ധ്യ ആയിരുന്നു. സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമാണെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ടത്രേ.

ഗൂഢാലോചനയെന്ന് ആരോപണം

ഗൂഢാലോചനയെന്ന് ആരോപണം

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. അമ്മ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്.

ബി സന്ധ്യയ്ക്കെതിരെ

ബി സന്ധ്യയ്ക്കെതിരെ

തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ടത്രേ. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കെപ്പെടുന്നു.

പോലീസിനെതിരെ

പോലീസിനെതിരെ

പോലീസിനെതിരെയും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്നും കൊടുത്തയച്ച കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപിക്ക് വാട്‌സ്ആപ്പില്‍ അയച്ചുവെന്ന് പറയുന്നു.

ബ്ലാക്ക്‌മെയില്‍ പരാതി

ബ്ലാക്ക്‌മെയില്‍ പരാതി

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പരാതിയും നല്‍കിയിരുന്നുവത്രേ. 20 ദിവസം കഴിഞ്ഞാണ് ബ്ലാക്ക്‌മെയില്‍ പരാതി നല്‍കിയത് എന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സുനിയെ പരിചയമില്ല

സുനിയെ പരിചയമില്ല

പള്‍സര്‍ സുനിയെ ദിലീപിന് പരിചയമുണ്ടെന്ന പോലീസ് വാദത്തിന് എതിരെയും ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. അബാദ് പ്ലാസയില്‍ വെച്ച് പള്‍സര്‍ സുനിയുമായി ദിലീപ് നടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് വാദം. എന്നാലിത് പ്രതിഭാഗം തള്ളുന്നു.

ടവർ ലൊക്കേഷൻ വാദം

ടവർ ലൊക്കേഷൻ വാദം

അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപ് ഉണ്ടായിരുന്നതിനാല്‍ ദിലീപ് അബാദ് പ്ലാസയില്‍ താമസിച്ചിരുന്നു. അക്കാലത്ത് മുകേഷിന്റെ ഡ്രൈവറായ സുനിയും അവിടെ വന്നിരിക്കാം. ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന വാദത്തിന് അത്‌കൊണ്ട് പ്രസക്തി ഇല്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

കണ്ടിട്ടുമില്ല മിണ്ടിയിട്ടുമില്ല

കണ്ടിട്ടുമില്ല മിണ്ടിയിട്ടുമില്ല

പള്‍സര്‍ സുനിയുടെ കത്തിന്റെ കാര്യവും സുനി ഫോണില്‍ വിളിച്ച കാര്യവും അന്ന് തന്നെ ഡിജിപിയെ അറിയിച്ചിരുന്നു. അബാദ് പ്ലാസയില്‍ താമസിക്കുമ്പോള്‍ പള്‍സര്‍ സുനി അവിടെ വന്നിട്ടുണ്ടാകാം എന്നല്ലാതെ ദിലീപുമായി കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ലെന്നും വാദമുണ്ട്

പ്രതിഭാഗം നിഷേധിക്കുന്നു

പ്രതിഭാഗം നിഷേധിക്കുന്നു

ഗൂഢാലോചന നടത്തുന്നതിന്റെ ഭാഗമായി 2013നും 2017നും ഇടയ്ക്ക് ദിലീപ് പള്‍സര്‍ സുനിയെ നാല് തവണ കണ്ടുവെന്ന വാദവും പ്രതിഭാഗം നിഷേധിക്കുന്നു. പള്‍സര്‍ സുനിയെ ദിലീപ് കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നാണ് വാദം.

ഒന്നരക്കോടി കെട്ടുകഥ

ഒന്നരക്കോടി കെട്ടുകഥ

ദിലീപ് സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയത് എന്ന വാദം കെട്ടുകഥ ആണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. നാല് വര്‍ഷം ഇരുവരും ഗൂഢാലോചന നടത്തിയെന്ന വാദം അവിശ്വസനീയമാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്.

English summary
Dileep's claim on close relation between Manju Warrier and ADGP.
Please Wait while comments are loading...