ഗൂഢാലോചന കേസ്:എല്ലാം ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചത്:കേസ് റദ്ദാക്കണം;ദിലീപിന് നിർണായകം;ഹർജി കോടതിയിൽ
കൊച്ചി : ദിലീപ് ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസാണ് ഹൈക്കോടതി പരിഗണിക്കുക.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തി എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. ഈ എഫ്ഐആർ റദ്ദാക്കണം എന്നാണ് ദിലീപിന്റെ ആവിശ്യം.
അതേസമയം, കേസിലെ നിർണായകമായ ഫോൺ തെളിവുകൾ ദിലീപ് നശിപ്പിച്ചുവെന്ന് അന്വേഷണ സംഘം ഇന്നലെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, കേസിൽ ഇതിന് മുൻപും ദിലീപിനും മറ്റ് പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവില്ലെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസ് ആണെന്നും ആണ് ദിലീപ് വ്യക്തമാക്കുന്നത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ഫോണുകളാണ് അന്വേഷണത്തിന് ഭാഗമായി ഉദ്യോഗസ്ഥർ വാങ്ങിയത്.

തുടർന്ന്, ഈ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ ഉദ്യോഗസ്ഥർക്ക് നൽകിയ നാല് ഫോണുകൾ നേരത്തെ തന്നെ മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ച് ഡേറ്റകൾ ഫോർമാറ്റ് ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഗൂഢാലോചന കേസിൽ അവശേഷിച്ചിരുന്ന തെളിവുകൾ ദിലീപ് നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.

ഈ ഫോണുകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മുംബൈയിൽ വച്ച് ഫോണിലെ തെളിവുകൾ ഫോർമാറ്റ് ചെയ്തു എന്ന് അന്വേഷണത്തിന് പിന്നാലെ കണ്ടെത്തി. കേസിലെ, തെളിവുകൾ ദിലീപ് മനപ്പൂർവം നശിപ്പിച്ചതായി ആണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നത്. ഗൂഢാലോചനക്കേസിൽ ദിലീപിനെയും മറ്റു പ്രതികളുടെയും കുറ്റം തെളിയിക്കാൻ ഉള്ള തെളിവുകളായിരുന്നു ഫോണിൽ ഉണ്ടായിരുന്നത്. പ്രതികളുടെ പങ്കാളിത്തം അറിയാൻ ഇതിലൂടെ സാധിച്ചേക്കും എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. അതേസമയം, ജനുവരി 29 - നായിരുന്നു ഈ ഫോണുകൾ കൈമാറാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നത്.

എന്നാൽ, അന്നേ ദിവസവും തൊട്ടടുത്ത ദിവസവും ആയി ഫോണുകൾ മുംബൈയിലേക്ക് ഫോണുകൾ കൊണ്ടുപോയി എന്ന് ദിലീപ് വ്യക്തമാക്കി. നാല് ഫോണുകളിലെ ഡേറ്റകൾ നീക്കം ചെയ്തു എന്നും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. എന്നാൽ, മുംബൈയിലെ സ്വകാര്യ ലാബിലെ ഉദ്യോഗസ്ഥരെ ഇതിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മൊബൈൽ ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതായി മൊഴി ക്രൈംബ്രാഞ്ചിന് ലഭിച്ചു.

ദിലീപിന്റെ അഭിഭാഷകൻ മുഖാന്തരമാണ് ഈ ഫോണുകൾ മുംബൈയിലേക്ക് കൊണ്ടു പോയത്. ഫോണിലെ ഇതിലെ മറ്റ് അവശേഷിക്കുന്ന വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ പരിശോധിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകൻ മുംബൈയിൽ എത്തിയാണ് ഫോണിലെ വിവരങ്ങൾ പരിശോധിച്ചിരുന്നത്.

എന്നാൽ, മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് മാറ്റിയ ഫോണിലെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. തുടർന്ന്, ഈ വിവരങ്ങൾ ശാസ്ത്രീയമായ പരിശോധനയ്ക്ക് വേണ്ടി അയച്ചു. അതേസമയം, ഗൂഢാലോചനക്കേസിൽ പ്രതികളുടെ നിലവിലെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നും ഇവരെ കസ്റ്റഡിയിൽ വേണം എന്നും ഇന്ന് കോടതിയെ അറിയിച്ചേക്കും എന്നാണ് സൂചന. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയുടെ ആവശ്യപ്പെട്ടേക്കും.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം മുന്നോട്ട് പോകാൻ കോടതി ഉത്തരവ് ഇട്ടു. അന്വേഷണം നടത്തി ഏപ്രിൽ 15 - ന് മുൻപ് അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കണം എന്നതാണ് കോടതിയുടെ ഉത്തരവ്. കേസിന് എതിരെയുള്ള ദിലീപിന്റെ ഹർജികൾ കോടതി തള്ളുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications