ദിലീപിന് ഒന്നൊന്നായി നഷ്ടപ്പെടുന്നു!! ഡി സിനിമാസും കൈവിട്ടുപോയേക്കും!! ഇതാണ് കാരണം....

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദീലിപിന് മറ്റൊരു തിരിച്ചടി കൂടി. ചാലക്കുടിയിലുള്ള ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയമായ ഡി സിനിമാസിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് തിയേറ്റര്‍ സ്ഥാപിച്ചതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു ആലുവ സബ് ജയിലിലാണ് ദിലീപുള്ളത്. ശനിയാഴ്ച വൈകീട്ടാണ് ദിലീപിനെ വീണ്ടും ജയിലിലാക്കിയത്.

ഇരട്ടക്കൊലക്കേസ് പ്രതിയുടെ ജയില്‍ സന്ദര്‍ശനം...വന്നത് ദിലീപിനെ കാണാന്‍? ലക്ഷ്യം...അന്വേഷിക്കും!!

തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറിയതാണ് സ്ഥാപിച്ചതെങ്കില്‍ തിരിച്ചുപിടിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റവന്യുമന്ത്രി ഇ ചന്ദ്രശേഖരനാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

 പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു

പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു

ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമിയെ സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് കലക്ടര്‍ നല്‍കിയതായി ചന്ദ്രശേഖരന്‍ പറഞ്ഞു. കൊച്ചി രാജകുടുംബത്തിന്റെ ഭൂമി ഒരു ട്രസ്റ്റിനു കൈമാറിയതാണെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൈയേറിയത് ഒരേക്കര്‍ ഭൂമി

കൈയേറിയത് ഒരേക്കര്‍ ഭൂമി

ഡി സിനിമാസ് നിര്‍മിക്കാന്‍ ഒരേക്കര്‍ ഭൂമിയാണ് കൈയേറിയതെന്നാണ് ആരോപണം. സ്ഥലം കൈമാറാന്‍ വ്യാജ ആധാരങ്ങളാണ് നല്‍കിയതെന്നും സൂചനയുണ്ട്. സംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ സ്ഥലം ഇതാണെന്ന് പറയപ്പെടുന്നു.

 മണിക്കും നിക്ഷേപമുണ്ടായിരുന്നു

മണിക്കും നിക്ഷേപമുണ്ടായിരുന്നു

അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിക്കും ഡി സിനിമാസില്‍ നിക്ഷേപമുണ്ടായിരുന്നു. എന്നാല്‍ തിയേറ്ററിന്റെ ഉദ്ഘാടന ശേഷം ദിലീപും മണിയും തമ്മില്‍ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കമുണ്ടായതായി സൂചനയുണ്ട്

കൊട്ടാരക്കരയില്‍ സ്ഥാപിക്കാനൊരുങ്ങി

കൊട്ടാരക്കരയില്‍ സ്ഥാപിക്കാനൊരുങ്ങി

കൊട്ടാരക്കരയില്‍ തിയേറ്റര്‍ സമുച്ചയം സ്ഥാപിക്കാനാണ് ദിലീപ് ആദ്യം പദ്ധതിയിട്ടത്.എന്നാല്‍ അടുത്ത സുഹൃത്ത് കൂടിയായ മണിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇത് ചാലക്കുടിയിലേക്ക് മാറ്റുകയായിരുന്നു.

മുന്നില്‍ നിന്നത് മണി

മുന്നില്‍ നിന്നത് മണി

ചാലക്കുടിയിലെ സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയത് മണിയാണ്. സ്ഥലമിടപാടിന് അഡ്വാന്‍സ് നല്‍കിയും മണിയായിരുന്നുവെന്നാണ് വിവരം.

ആദ്യത്തെ പേര്

ആദ്യത്തെ പേര്

ഡിഎം സിനിമാസ് എന്നായിരുന്നു തിയേറ്റര്‍ സമുച്ചയത്തിന് ആദ്യം ഇട്ടിരുന്ന പേര്. മണി തന്നെയാണ് ചില അടുപ്പക്കാരോട് ഇതു പറഞ്ഞതത്രേ. പിന്നീട് എങ്ങനെയാണ് ഇത് ഡി സിനിമാസ് എന്നു മാത്രമായതെന്ന് ദുരൂഹമായി തുടരുകയാണ്.

English summary
D cinemas Land scam case
Please Wait while comments are loading...