നടിയെ ആക്രമിച്ച ദൃശ്യം ദിലിപീന് കിട്ടുമോ?; നടിക്കും ആശങ്ക

  • Posted By:
Subscribe to Oneindia Malayalam
cmsvideo
ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ | Oneindia Malayalam

കൊച്ചി: ഓടുന്ന വണ്ടിയില്‍വെച്ച് നടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യം ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിക്കുമ്പോള്‍ ആശങ്ക നടിക്കും. പോലീസ് പറയുന്നത് പ്രകാരം നടിയെ ആക്രമിച്ചത് ഈ ദൃശ്യങ്ങള്‍ ദിലീപിന് ലഭിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍, ആക്രമണശേഷം പ്രതി പള്‍സര്‍ സുനിക്ക് ഇത് കൈമാറാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

'ദ്രാവിഡിനെ പോലൊരു കോച്ചിനെ പാക്കിസ്ഥാന് വേണം'; മുന്‍ പാക് താരം

ഇത്തരമൊരു ദൃശ്യം നടന് ലഭിക്കുകയാണെങ്കില്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. ഈ ദൃശ്യം പിന്നീട് പ്രചരിക്കപ്പെട്ടാല്‍ അത് നടിയെ മാനസികമായി തളര്‍ത്തുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്‌തേക്കാം. ദൃശ്യം പുറത്തുവിന്നത് മറ്റേതെങ്കിലും രീതിയിലാണെന്ന് വാദിക്കാനും ദിലീപിന് കഴിഞ്ഞേക്കും.

dileep1

കേസിലെ സുപ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യം. ഇത് ഒരു കാരണവശാലും ദിലീപിന് കൈമാറരുതെന്ന് പോലീസ് നേരത്തെ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ അഭ്യര്‍ഥന മുഖവിലയ്‌ക്കെടുത്ത് കോടതി ദിലീപിന്റെ അഭിഭാഷകന് അത് നല്‍കിയുമില്ല. എന്നാല്‍, ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലെത്തുമ്പോള്‍ കോടതി നിലപാട് നിര്‍ണായകമാകും.

നടിയുടെ ഭാവി ജീവിതത്തെ ഏറെ സ്വാധീനിക്കപ്പെട്ടേക്കാവുന്ന ദൃശ്യങ്ങളാണിവ. ഇതുവരെ രഹസ്യമായി സൂക്ഷിക്കപ്പെട്ട ഈ ദൃശ്യം കോടതിയില്‍ തെളിവായി നല്‍കിയശേഷം നശിപ്പിക്കാനാണ് പോലീസ് നീക്കം. ഒരുകാരണവശാലും ദൃശ്യം ചോരാതിരിക്കാന്‍ ഡിജിപി പോലീസിന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദൃശ്യം ദിലീപിന് നല്‍കുന്നത് പോലീസ് ശക്തമായി എതിര്‍ക്കും. കുറ്റപത്രത്തിലെ സാക്ഷിമൊഴികളടക്കം പുറത്തായത് ചൂണ്ടിക്കാട്ടിയാകും പോലീസ് ഇതിനെ എതിര്‍ക്കുക.

English summary
actor Dileep to approach court demanding visuals of attack

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്