പറവൂരില്‍ ദിലീപ് ഒപ്പിച്ച പണി..! കൊടി കുത്തി സിപിഎം..! മഞ്ജുവിനും കെണിയാകും?

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ദിലീപ് എന്ന വെള്ളിത്തിരയിലെ ചിരിപ്പിക്കുന്ന നടനെ മാത്രമേ അടുത്ത കാലം വരെ മലയാളിക്ക് അറിയുമായിരുന്നുള്ളൂ. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായതോടെ ദിലീപിന്റെ ജനപ്രിയ മുഖംമൂടി അഴിഞ്ഞ് വീണു. പീഡനക്കേസ് കൂടാതെ അനവധി സാമ്പത്തിക ക്രമക്കേടുകളും ദിലീപ് നടത്തിയിട്ടുണ്ട് എന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ പറവൂരില്‍ ദിലീപ് നടത്തിയ ക്രമക്കേടിന് സ്ഥലത്തെ സിപിഎം പ്രവര്‍ത്തകര്‍ മറുപണിയും കൊടുത്തിരിക്കുന്നു.

സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!

ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടും

അടുത്ത കെണി

അടുത്ത കെണി

പറവൂര്‍ കരുമാല്ലൂരിലെ ഒരേക്കറോളം വരുന്ന പുഴ പുറമ്പോക്ക് ദിലീപ് കയ്യേറിയതായി ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ഭാര്യ മഞ്ജു വാര്യരുടേയും ദിലീപിന്റേയും പേരില്‍ വാങ്ങിയതാണ് ഈ ഭൂമി. ഇതാണിപ്പോള്‍ നടന് അടുത്ത കെണി ആയിരിക്കുന്നത്.

സിപിഎം കൊടിനാട്ടി

സിപിഎം കൊടിനാട്ടി

കയ്യേറ്റ ഭൂമിയെന്ന് ആരോപിക്കപ്പെടുന്ന പറവൂരിലെ സ്ഥലത്ത് സിപിഎം പ്രവര്‍ത്തകര്‍ കൊടി നാട്ടിയിരിക്കുകയാണ്. കയ്യേറ്റഭൂമി തിരിച്ച് പിടിക്കണമെന്നും യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുത് എന്നുമാണ് ആവശ്യം.

സർക്കാർ ഫണ്ട്

സർക്കാർ ഫണ്ട്

ദിലീപിന്റെ ഭൂമി സംബന്ധിച്ച് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് നേരെയും ആരോപണങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കയ്യേറ്റഭൂമിയില്‍ ദിലീപിന് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് ആരോപണം.

ഭൂമി തിരികെ പിടിക്കണം

ഭൂമി തിരികെ പിടിക്കണം

കയ്യേറിയ 30 സെന്റ് തിരിച്ച് പിടിക്കണം എന്നാവശ്യപ്പെട്ട് കരിമാലൂര്‍ പഞ്ചായത്ത് അധികൃതര്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റത്തിന് ഒത്താശ ചെയ്തുവെന്നും ആരോപണമുണ്ട്.

മഞ്ജുവിന്റെ സ്വത്തുക്കൾ

മഞ്ജുവിന്റെ സ്വത്തുക്കൾ

ദിലീപുമായി വേര്‍പിരിഞ്ഞപ്പോള്‍ തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മഞ്ജു വാര്യര്‍ മകളായ മീനാക്ഷിയുടെ പേരില്‍ എഴുതി വെച്ചിട്ടാണ് ഇറങ്ങിപ്പോന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പറവൂരടക്കം ചില ഭൂമികളില്‍ ഇ്‌പ്പോഴും മഞ്ജുവിന് കൂടി അവകാശമുള്ളതാണെന്ന് സൂചനയുണ്ട്.

മഞ്ജുവിനും പണിയാകും

മഞ്ജുവിനും പണിയാകും

കയ്യേറ്റം സംബന്ധിച്ച് കേസും അന്വേഷണവും വരുമ്പോള്‍ അത് മഞ്ജു വാര്യരെ കൂടിയാണ് കെണിയിലാക്കുക. നേരത്തെ ചെങ്ങമനാട് സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലെ കരുമാളൂര്‍ വില്ലേജിൽ ഗോപാലകൃഷ്ണന്‍, മഞ്ജു ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരില്‍ വസ്തു ഉള്ളതായി വാർത്തയുണ്ടായിരുന്നു. 80. 31 സെന്റ് സ്ഥലമാണ് ഇരുവരുടേയും പേരിലുള്ളതെന്ന് കൈരളി വാര്‍ത്തിയില്‍ പറയുന്നു.

കുമരകത്തെ കയ്യേറ്റം

കുമരകത്തെ കയ്യേറ്റം

കുമരകം വില്ലേജിലെ സര്‍ക്കാര്‍ ഭൂമി ദിലീപ് കയ്യേറിയതായും പരാതി നിലനിർക്കുന്നുണ്ട്. 2007ലാണ് ദിലീപ് പ്രസ്തുത ഭൂമി വാങ്ങിയത്. സെന്റിന് 70, 000 രൂപയ്ക്കായിരുന്നു കച്ചവടം. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതി കോടതിയില്‍ എത്തിയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്നും നടന്‍ സ്‌റ്റേ സമ്പാദിച്ചു.

ഭൂമി മറച്ച് വിറ്റു

ഭൂമി മറച്ച് വിറ്റു

മാത്രമല്ല പുറമ്പോക്ക് ഭൂമിയടക്കം രണ്ടര ഏക്കര്‍ സ്ഥലം മറിച്ച് വില്‍ക്കുകയും ചെയ്തു. വാങ്ങിയതിനേക്കാള്‍ പലമടങ്ങ് അധിക തുകയ്ക്കായിരുന്നു വില്‍പന. സെന്റിന് 4.80 ലക്ഷം രൂപയ്ക്കാണ് കയ്യേറ്റഭൂമി മറിച്ച് വിറ്റതെന്ന് പോലീസ് കണ്ടെത്തി.

ലോകായുക്തയുടെ നോട്ടീസ്

ലോകായുക്തയുടെ നോട്ടീസ്

തൃശ്ശൂരിലെ തിയറ്റർ സമുച്ചയമായ ഡി സിനിമാസ് ഭൂമിയും കയ്യേറിയതാണെന്ന പരാതി അന്വേഷണത്തിന് കീഴിലാണ്. ഭൂമി അളക്കാൻ തീരുമാനിച്ചിട്ടുണ്ട്. കയ്യേറ്റം സംബന്ധിച്ച പരാതിയിൽ ലോകായുക്തയും ദിലീപിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കെട്ടിട നിർമ്മാണത്തിലും ക്രമക്കേട് നടന്നതായി പരാതിയുണ്ട്.

ഞെട്ടിക്കുന്ന സ്വത്ത്

ഞെട്ടിക്കുന്ന സ്വത്ത്

സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ അന്വേഷണത്തിൽ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ദിലീപിന്റെ സ്വത്ത് വിവരങ്ങള്‍ കണ്ണ് തള്ളിക്കുന്നതാണ്. കേരളത്തിലെ ആറ് ജില്ലകളിലായി കോടിക്കണക്കിന് രൂപയുടെ സ്വത്താണ് കണ്ടെത്തിയിരിക്കുന്നത്. ദിലീപിന്റെ വിദേശ സാമ്പത്തിക ഇടപാടുകളടക്കം അ ന്വേഷണത്തിന്‍ കീഴിലാണ്.

English summary
Dileep in another trouble on land encroachment at Paravoor
Please Wait while comments are loading...