ദിലീപിനെതിരെ മാത്രം 100 ലധികം തെളിവുകൾ; അവർ കോടികളിറക്കി..അഡ്വ ടിബി മിനി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ 8 നാണ് കോടതി വിധി പറയുക. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ വിധി എന്താകുമെന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. നടനെതിരെ കേസിൽ യാതൊരു തെളിവുകളും ഇല്ലെന്നാണ് ദിലീപ് അനുകൂലികൾ വാദിക്കുന്നത്. എന്നാൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ നിരവധി തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് അഡ്വ ടിബി മിനി. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ദിലീപിനെതിരെ ധാരാളം തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. നൂറിലധികം തെളിവുകൾ ദിലീപിനെതിരെ മാത്രം ഉണ്ട്. ഈ തെളിവുകളെല്ലാം അപ്രീഷിയേറ്റ് ചെയ്യപ്പെടേണ്ടതാണോ പ്രതികൾക്ക് ശിക്ഷ കൊടുക്കത്തക്ക വിധത്തിലാണോ ഇതൊക്കെ തീരുമാനിക്കേണ്ടത് കോടതിയാണ് . വിചാരണ നീണ്ടുപോയത് വിക്ടിമിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാക്കിയ കാര്യമാണ്. പല ഘട്ടങ്ങളിൽ വിവിധ തരത്തിലുള്ള എവിഡൻസുകൾ ഇതിലേക്ക് ആഡ് ചെയ്യപ്പെടുകയായിരുന്നല്ലോ. ഞങ്ങൾക്ക് തിക്താനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട തെളിവ് ടാമ്പർ ചെയ്യപ്പെടുകയോ ആ തെളിവിന്റെ ഹാഷ് വാല്യൂ മാറിയോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഞങ്ങൾക്ക് ആകെയുണ്ടായിരുന്ന ഒരു തെളിവായിരുന്നു മെമ്മറി കാർഡ്. ആ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറി എന്ന് പറയുന്ന ഒരു വിഷയമാണ് അതിൽ ഏറ്റവും പ്രധാനമായിട്ടുണ്ടായത്.

പ്രതികൾക്ക് അനുകൂലമാക്കി മാറ്റാവുന്ന രീതിയിലുള്ള കാര്യങ്ങൾ സംഭവിച്ചുവെന്നതാണ്. അതിനെതിരായിട്ടുള്ള നിയമ പോരാട്ടം ഒരു ജുഡീഷ്യൽ സംവിധാനത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഞാൻ അടക്കമുള്ള ആളുകൾ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിട്ടു. കാരണം ഞങ്ങൾ കോടതികൾക്ക് എതിരാണ് എന്ന നിലയിൽ പറഞ്ഞു പരത്താനായിരുന്നു പ്രതികളുടെ ശ്രമം. പക്ഷെ അങ്ങനെയായിരുന്നില്ലല്ലോ നമ്മൾ നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തിൽ അത് ജുഡീഷ്യറിയുടെ ചില സ്റ്റാഫിന്റെ ഭാഗത്തുനിന്നോ അല്ല ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നോ ഉണ്ടായാൽ പോലും നമ്മൾ ഭയമില്ലാതെ അതിനെ ഫേസ് ചെയ്യുകയും അതിനെതിരെ പോരാടുകയും ചെയ്തതാണ് ഈ കേസ് എന്ന് പറയുന്നത്.
ഏറ്റവും വലിയ സന്തോഷം എന്ന് പറഞ്ഞുകഴിഞ്ഞാൽ അതിജീവിതയാണ് എന്ന് വിക്ടിം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ആ കുട്ടിക്ക് പൊതുസമൂഹത്തിൽ വരാനും സാധാരണ നമ്മളുടെ ഉള്ള ആളുകളെ പോലെ തന്നെ വിഷയങ്ങളിൽ ഇടപെടാനും സിനിമയിൽ അഭിനയിക്കാനും മറ്റ് പൊതുപരിപാടികൾ പങ്കെടുക്കാനും സാധിച്ചു.
ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട തെളിവ് തന്നെ ടാമപർ ചെയ്യപ്പെടുന്നു, ഹൈക്കോടതിയിൽ നമ്മൾ ഫൈറ്റ് ചെയ്യുന്നു.സുപ്രീം കോടതി വരെ പോകുന്നു, തിരിച്ച് ഹൈക്കോടതിയിൽ തന്നെ വരുന്നു അതേ ജഡ്ജിന്റെ അടുത്തുതന്നെ വരുന്നു, ആ ജഡ്ജ് തന്നെ ആ മെമ്മറി കാർഡ് പുതിയ ഒരെണ്ണം എടുത്തു വെക്കാൻ വേണ്ടി വിധി പറയുന്നു ഇതൊക്കെ അസാധാരണമായ സംഭവങ്ങൾ തന്നെയാണ്.
കോടികൾ ഇറക്കാൻ തയ്യാറുള്ള പ്രതികൾ, അവർ കോടികൾ ഇറക്കി എല്ലാതരത്തിലുള്ള സ്വാധീനങ്ങളും ഉപയോഗിച്ച് അവരുടെ ഗുണ്ടായുസം അടക്കം ഉപയോഗിച്ചുകൊണ്ട് സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചു.
ദിലീപിനെ സംബന്ധിച്ചിടത്തോളം ഒരു ജീവൻമരണ പോരാട്ടം തന്നെയാണ് ഇത്. കേസിലെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെടുമെന്നൊന്നും പ്രതീക്ഷിക്കാതെയാണ് ദിലീപിന് ആ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. നടനെ അറസ്റ്റ് ചെയ്തത് പിണറായി വിജയൻ സർക്കാരിന്റെ ആർജവം തന്നെയാണ്', ടിബി മിനി പറഞ്ഞു.












Click it and Unblock the Notifications