ആഷിഖ് അബുവിനെതിരെ കട്ടക്കലിപ്പിൽ ദിലീപ് ആരാധകർ.. ആഷിഖ് ദിലീപിനെ എതിർക്കുന്നതിന് പിന്നിൽ!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി അഴിയെണ്ണുന്ന ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നവര്‍ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു പ്രതികരിച്ചിരുന്നു. ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേര്‍ പിന്തുണച്ചും എതിര്‍ത്തും കമന്റുകളിട്ടിരുന്നു. തുടക്കം മുതല്‍ക്കേ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്ന ആഷിഖിനെതിരെ ദിലീപ് ഫാന്‍സ് കട്ടക്കലിപ്പിലാണ്. ദിലീപ് ഓണ്‍ലൈനില്‍ ആഷിഖ് അബുവിനെ വിമര്‍ശിച്ച് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ദിലീപിനും കാവ്യയ്ക്കും വേണ്ടി കണ്ണീർ.. എംഎൽഎയ്ക്ക് മുട്ടൻ പണികൊടുത്ത് സിനിമയിലെ ചുണയുള്ള പെണ്ണുങ്ങൾ!

താരരാജാക്കന്മാരെ ഞെട്ടിച്ച് റിമ കല്ലിങ്കൽ.. പ്രമുഖർ സാക്ഷി.. ദിലീപിനെതിരെ യുദ്ധപ്രഖ്യാപനം!

ആഷിഖ് അബുവിനോട്

ആഷിഖ് അബുവിനോട്

ആഷിഖ് അബുവിനോട് എന്നാണ് കുറിപ്പ് തുടങ്ങുന്നത്. നടിയുടെ വിഷയത്തിൽ ആഷിഖ് അബു #അവളുടെയൊപ്പമോ #അവന്റെയൊപ്പമോ നിൽക്കൂ എന്ന് കുറിപ്പിൽ പറയുന്നു. പക്ഷെ ആഷിഖിനേക്കാൾ അനുഭവ പരിജ്ഞാനവും അറിവും വിവരവും ഉള്ള മറ്റുള്ളവരും അതേപോലെ ചെയ്യണം എന്ന് വാശി പിടിക്കരുത് എന്ന് ഉപദേശവുമുണ്ട്.

വളയാത്ത ഒരു നട്ടെല്ല് വേണം

വളയാത്ത ഒരു നട്ടെല്ല് വേണം

ആരുടെ എങ്കിലും ഒപ്പമോ എതിരോ നിൽക്കണം എങ്കിൽ അതിനു വളയാത്ത ഒരു നട്ടെല്ല് വേണം എന്ന് ആഷിഖിനെ പരിഹസിക്കുന്നു. ദിലീപിനെ അനുകൂലിച്ചു ആദ്യമായി പ്രതികരിച്ച വ്യക്തിയോ രാഷ്ട്രീയക്കാരനോ ഡോ. സെബാസ്റ്റ്യൻ പോൾ അല്ല എന്നും ദിലീപ് ഫാൻസ് ഓർമ്മപ്പെടുന്നു.

ദിലീപിനെ പിന്തുണച്ചവർ

ദിലീപിനെ പിന്തുണച്ചവർ

സെബാസ്റ്റ്യൻ പോളിന് മുൻപേ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നവരുടെ പട്ടികയും ഫാൻസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു മുന്നേ PC ജോർജും ഗണേഷ്‌കുമാറും ഉൾപ്പെടെ ഉള്ള രാഷ്ട്രീയക്കാരും അടൂർ ഗോപാലകൃഷ്ണനെയും ശ്രീനിവാസനേയും സിദ്ധിഖിനേയും സലിം കുമാറിനെയും സുരേഷ്കുമാറിനെയും പോലുള്ള മുതിർന്ന സിനിമാക്കാരും ദിലീപിനെ അനുകൂലിച്ചു രംഗത്തു വന്നിരുന്നു.

ഫെഫ്കയിലും മിണ്ടിയില്ല

ഫെഫ്കയിലും മിണ്ടിയില്ല

അവരോടു എതിർത്ത് നില്ക്കാൻ ഉള്ള നട്ടെല്ല് എന്തെ ആഷിഖ് അബുവിന് ഇല്ലാതെ പോയി എന്നാണ് ദിലീപ് ഫാൻസിന്റ ചോദ്യം. ഈ സംവിധായകർക്ക് എതിരെ ഫെഫ്കയിൽ പോലും ആഷിഖ് ഒരക്ഷരം പറഞ്ഞിട്ടില്ലെന്ന് ഫാൻസ് വിമർശിക്കുന്നു.

പാർട്ടി പിന്തുണ

പാർട്ടി പിന്തുണ

ഇപ്പോൾ ഭരണ കക്ഷിയായ സ്വന്തം പാർട്ടിയെ ഡോ. സെബാസ്റ്റ്യൻ പോൾ പ്രതിരോധത്തിൽ ആക്കിയപ്പോൾ അതിനെതിരെ സംസാരിച്ചാൽ "താങ്കളുടെ" വനിതാ സംഘടനക്ക് പാർട്ടിയിൽ നിന്ന് ലഭിക്കാവുന്ന പിന്തുണ മാത്രമല്ലെ താങ്കളെ ഇതിനു പ്രേരിപ്പിച്ചത് എന്നും ദിലീപ് ഫാൻസ് ചോദിക്കുന്നു

റിമയ്ക്ക് എതിരെയും

റിമയ്ക്ക് എതിരെയും

റിമ കല്ലിങ്ങൽ എന്ന് പേരുള്ള ഒരു നടി ഇരയാക്കപ്പെട്ട നടിയുടെ പേര് സോഷ്യൽ മീഡിയയിൽ പറഞ്ഞതിനോട് താങ്കളുടെ അഭിപ്രായ പ്രകടനവും എങ്ങും കണ്ടില്ല എന്ന് ദിലീപ് ഓൺലൈൻ പരിഹസിക്കുന്നു. ഇന്ത്യൻ നിയമ വ്യവസ്ഥിതിയിൽ അത് തെറ്റല്ലേ എന്നും അതും ആ നടിയെ അപമാനിക്കുന്നതിനു തുല്യമല്ലെ എന്നും ചോദിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണം

നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണം

ദിലീപിനെ പിന്തുണച്ച് ശ്രീനിവാസനും സെബാസ്റ്റ്യൻ പോളും രംഗത്ത് വന്നതിനെയാണ് ആഷിഖ് അബു വിമർശിച്ചത്. പോലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേതെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് സെബാസ്റ്യൻ പോളിനെ ആഷിഖ് ഓർമ്മപ്പെടുത്തുന്നു. പക്ഷേ നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണമെന്ന് ആഷിഖ് അബു പരിഹസിക്കുന്നു

ചെറിയ കലാപമെങ്കിലും വേണം

ചെറിയ കലാപമെങ്കിലും വേണം

പലതവണ ദിലീപിന് വേണ്ടി സംസാരിച്ച ശ്രീനിവാസനേയും ആഷിഖ് വിമർശിക്കുന്നു. വരും ദിവസങ്ങളിൽ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ എന്നാണ് പോസ്റ്റ്

ഇരട്ടത്താപ്പിനൊപ്പമല്ല

ഇരട്ടത്താപ്പിനൊപ്പമല്ല

തന്റെ നിലപാടുകൾ എന്നും അവൾക്കൊപ്പമാണ്, അവൾക്കൊപ്പം മാത്രമാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് ആഷിഖ്. ദിലീപിന്റെ ഔദാര്യം പറ്റിയവർ അയാളെ പിന്തുണയ്ക്കണം എന്ന് പറയുന്ന ഇരട്ടത്താപ്പിനൊപ്പമല്ല താനെന്ന തുറന്ന പ്രഖ്യാപനം കൂടിയാണ് ആഷിഖിന്റേത്.

പിന്തുണയും എതിർപ്പും

പിന്തുണയും എതിർപ്പും

ആഷിഖ് അബുവിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. സിനിമയിലെ മിക്കവരും ദിലീപിന്റെ അപ്രീതിക്ക് പാത്രമാകുമോ എന്ന് ഭയന്ന് മിണ്ടാതിരിക്കുമ്പോൾ നിലപാട് ഉറക്കെ പ്രഖ്യാപിച്ച് രംഗത്ത് വന്നതിന് ആഷിഖിനെ അഭിനന്ദിക്കുന്നവരാണ് ഭൂരിപക്ഷം പേരും.

ഫേസ്ബുക്ക് പോസ്റ്റ്

ദിലീപ് ഓൺലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Dileep fans attacking Aashiq Abu in social Media.
Please Wait while comments are loading...