Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീകുമാര്‍ മേനോന്‍, മഞ്ജു വാര്യര്‍.... ഗുരുതര ആരോപണവുമായി ദിലീപ്, വീണ്ടും ഹൈക്കോടതിയില്‍

മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുന്നത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തേ രണ്ടു തവണ വീതം ഹൈക്കോടതിയിലും അങ്കമാലി മജിസ്‌ട്രേറ്റ കോടതിയിലും താരം ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു. തിങ്കളാഴ്ച അങ്കമാലി കോടതി ജാമ്യം തള്ളി തൊട്ടടുത്ത ദിവസമാണ് ദിലീപ് ഹൈക്കോടതിയില്‍ മൂന്നാം തവണയും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

സാക്ഷികളെ സ്വാധീനിച്ചിട്ടില്ല

സാക്ഷികളെ സ്വാധീനിച്ചിട്ടില്ല

കേസിലെ സാക്ഷികളെ താന്‍ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ പുതിയ ജാമ്യ ഹര്‍ജിയില്‍ ദിലീപ് തള്ളി. താന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇനി സ്വാധീനിക്കുകയില്ലെന്നും താരം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

50 കോടിയുടെ പ്രൊജക്ടുകള്‍

50 കോടിയുടെ പ്രൊജക്ടുകള്‍

താന്‍ ജയിലിലായ ശേഷം 50 കോടിയുടെ സിനിമാ പ്രൊജക്ടുകളാണ് അവതാളത്തിലായത്. ഈ സിനിമകളുടെ ജോലികള്‍ നേരത്തേ തന്നെ തുടങ്ങിയിരുന്നതായും താരം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ശ്രീകുമാര്‍ മേനോന് ശത്രുത

ശ്രീകുമാര്‍ മേനോന് ശത്രുത

പ്രമുഖ പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുത ഉണ്ടായിരുന്നതായും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഒരു പരസ്യത്തിന്റെ കരാറുമായി ബന്ധപ്പെട്ടു താന്‍ ഇടപെട്ടുവെന്ന സംശയമാണ് ശ്രീകുമാര്‍ മേനോന്റെ വൈരാഗ്യത്തിനു കാരണമെന്നും താരം പറയുന്നു.

മഞ്ജുവിനെതിരേയും ആരോപണം

മഞ്ജുവിനെതിരേയും ആരോപണം

തന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ക്കെതിരേയും ദിലീപ് ജാമ്യ ഹര്‍ജിയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. മഞ്ജുവിന് എഡിജിപി ബി സന്ധ്യയുമായി അടുത്ത ബന്ധമാണുള്ളതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഡിജിപിയെ നേരത്തേ അറിയിച്ചു

ഡിജിപിയെ നേരത്തേ അറിയിച്ചു

ഏപ്രില്‍ 10 മുതല്‍ 22 വരെയുള്ള തിയ്യതികളില്‍ ജയിലില്‍ നിന്നും തനിക്കു ഫോണും കത്തുകളും വന്ന കാര്യം അന്നു തന്നെ ഡിജിപിയെ താന്‍ അറിയിച്ചിരുന്നുവെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.എന്നാല്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു.

സുനി സ്ഥിരം കുറ്റവാളി

സുനി സ്ഥിരം കുറ്റവാളി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണ്. 11 കേസുകള്‍ അയാള്‍ക്കെതിരേയുണ്ട്. ഇയാളുടെ മൊഴി വിശ്വസിച്ചാണ് പോലീസ് തന്നെ പ്രതി ചേര്‍ത്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു.

 ജസ്റ്റിസ് സുനില്‍ തോമസ്

ജസ്റ്റിസ് സുനില്‍ തോമസ്

ജസ്റ്റിസ് സുനില്‍ തോമസാണ് ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. നേരത്തേ രണ്ടു തവണയും താരത്തിന്റെ ഹര്‍ജി തള്ളിയ സുനില്‍ ഇത്തവണ നിലപാടില്‍ മാറ്റം വരുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

 ഗൂഡാലോചന നടന്നു

ഗൂഡാലോചന നടന്നു

നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ വേണ്ടി ഗൂഡാലോചനയാണ് നടന്നിട്ടുള്ളതെന്ന് ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കി.

 26ന് പരിഗണിക്കും

26ന് പരിഗണിക്കും

ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിഭാഗത്തിന്റെ വാദം 26ന് മാത്രമേ നടക്കുകയുള്ളൂ.

പ്രോസിക്യൂഷന്‍ മറുപടി നല്‍കും

പ്രോസിക്യൂഷന്‍ മറുപടി നല്‍കും

26ന് പ്രോസിക്യൂഷനും തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കും. നേരത്തേ നാലു തവണയും പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൊളിച്ച പ്രോസിക്യൂഷന്‍ ഇത് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+