വെട്ടിലായത് ദിലീപ് മാത്രമല്ല...!! സലീം കുമാറും അജു വർഗീസും ലാൽജോസും ഇന്നസെന്റും..!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: മലയാള സിനിമാ ലോകത്ത് ഇന്നുള്ളവരില്‍ അതികായന്‍ തന്നെയായിരുന്നു ദിലീപ്. സിനിമാരംഗത്തും നിര്‍മ്മാണ-വിതരണരംഗത്തുമെല്ലാം കനത്ത പിടിപാടുള്ള താരത്തിനെതിരെ ശബ്ദിക്കാന്‍ പ്രമുഖ താരങ്ങള്‍ അടക്കം ഭയന്നു. അതിനിടെ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ ചില താരങ്ങള്‍ പുലിവാല്‍ പിടിക്കുകയും ചെയ്തു. ദിലീപിന്റെ ഉറ്റ സുഹൃത്തുക്കള്‍ ആയ സലിം കുമാര്‍, ലാല്‍ ജോസ്, അജു വര്‍ഗീസ്, അമ്മയുടെ പ്രസിഡണ്ടും എംപിയുമായ ഇന്നസെന്റ് എന്നിവരടക്കമാണ് വെട്ടിലായ താരങ്ങള്‍. ദിലീപ് അറസ്റ്റിലായ ശേഷം ഇവരെ ആരെയും ഇന്നേരം വരെ പുറത്തേക്ക് കണ്ടിട്ടില്ല. ഈ താരങ്ങളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാകട്ടെ പൊങ്കാലയും തുടങ്ങിക്കഴിഞ്ഞു.

ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും മുഖ്യമന്ത്രിയും ചേർന്ന്..?? ഞെട്ടിക്കുന്ന ആരോപണവുമായി നേതാവ്..!

നടിയെ അപമാനിച്ച് സലിം കുമാർ

നടിയെ അപമാനിച്ച് സലിം കുമാർ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് സിനിമാ രംഗത്ത് നിന്നും ആദ്യമെത്തിയത് നടനും ദിലീപിന്റെ ഉറ്റസുഹൃത്തുക്കളില്‍ ഒരാളായ സലിം കുമാര്‍ ആയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടിയെ അപമാനിക്കുന്ന പരാമര്‍ശം കടന്നുകൂടിയതോടെ സലിം കുമാറിനെതിരെ വന്‍ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നു.

ഒടുവിൽ മാപ്പ്

ഒടുവിൽ മാപ്പ്

നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അങ്ങനെയെങ്കില്‍ പ്രശ്‌നങ്ങളെല്ലാം അവിടെ തീരും എന്ന പരാമര്‍ശം ഒടുവില്‍ താരം പിന്‍വലിച്ചു. പരസ്യമായി നടിയോട് മാപ്പും പറഞ്ഞു. പിന്നാലെ പോസ്റ്റുമായെത്തിയ അജു വര്‍ഗീസും കുരുക്കില്‍ പെട്ടു.

പേര് വെളിപ്പെടുത്തി

പേര് വെളിപ്പെടുത്തി

ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറയാന്‍ അജു ഫേസ്ബുക്കിലിട്ട പോസ്റ്റ് ആക്രമിക്കപ്പെട്ട നടിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ളതായിരുന്നു. പീഡനക്കേസുകളിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിയമത്തിന്റെ ലംഘനമാണിത്.

ശുദ്ധ പോക്കിരിത്തരം

ശുദ്ധ പോക്കിരിത്തരം

നടിയോട്, പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. അതിന് ഒരു ന്യായീകരണവും ഇല്ലെന്നായിരുന്നു അജു പോസ്റ്റ്.പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. പക്ഷേ ദിലീപേട്ടനോട് കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ്. രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകം പൊതുസമൂഹം കാണിക്കണമെന്നും സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതിരിക്കാമെന്നും അജു പറഞ്ഞിരുന്നു

പിന്തുണച്ച് ലാൽ ജോസ്

പിന്തുണച്ച് ലാൽ ജോസ്

മുന്‍നിര താരങ്ങള്‍ മൗനം തുടരവേ സംവിധായകനും ദിലീപുമായി അടുത്തം ബന്ധം സൂക്ഷിക്കുന്നയാളുമായ ലാല്‍ ജോസും പിന്തുണയുമായി പ്രത്യക്ഷപ്പെട്ടു. ദിലീപിനൊപ്പമുള്ള ഫോട്ടോയും ഒരു കുറിപ്പുമാണ് ഫേസ്ബുക്കില്‍ ലാല്‍ ജോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞാന്‍ നിന്നോടൊപ്പം

ഞാന്‍ നിന്നോടൊപ്പം

ലാല്‍ ജോസിന്റെ പോസ്റ്റ് ഇങ്ങനെയാണ്. ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും.

ഇന്നച്ചനും വെട്ടിൽ

ഇന്നച്ചനും വെട്ടിൽ

അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തിരിക്കുന്ന ഇന്നസെന്റ് ആകട്ടെ തുടക്കം മുതലേ ദിലീപിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. നടന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നുവെന്നും അവന് പങ്കില്ലെന്ന് പറഞ്ഞുവെന്നും ഇന്നസെന്റ് പറഞ്ഞത് വിവാദത്തിലായിരുന്നു.

English summary
Film Stars who supported Dileep in actress case are in trouble
Please Wait while comments are loading...