Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്, ഞാന്‍ അവരോടൊപ്പമാണ്; പിന്തുണയുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി : ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ നിരവധി സിനിമ താരങ്ങളാണ് പിന്തുണയുമായി എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങളും പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍ .

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. താന്‍ അവരോടൊപ്പമാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മേപ്പടിയാന്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അനുവദിച്ച അഭിമുഖത്തിനിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം . അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. . .

1

ആദ്യം തന്നെ പറയട്ടെ, എല്ലാം വളരെ വിഷമമുള്ള കാര്യങ്ങളാണ്. നമ്മുടെ ഭാഗത്ത് നിന്നുള്ള കമന്റുകളൊക്കെ പറഞ്ഞ്, ഞാന്‍ ലൈം ലൈറ്റില്‍ വരാന്‍ ആഗ്രഹിക്കുന്നില്ല. ഒരാളുടെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. അത് സംഭവിച്ചു. അതില്‍ എങ്ങനെയെങ്കിലും നടപടികള്‍ ഉണ്ടായി ഒരു തീരുമാനം ഉണ്ടാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.

2

ഓരോ ദിവസവും ഇതിനെ കുറിച്ച് കേട്ട് അവരുടെ കുടുംബങ്ങള്‍ക്ക് വരുന്ന വിഷമം എനിക്കും നമ്മുടെ ചുറ്റും നില്‍ക്കുന്ന ആള്‍ക്കാര്‍ക്കുണ്ട്. വെറുതെ നമ്മള്‍ സംസാരിക്കുമ്പോള്‍ തന്നെ നമുക്ക് വിഷമമാകുന്നുണ്ട്. എന്നെ സംബന്ധിച്ച് നമ്മള്‍ ഇരയുടെ കൂടെയാണ്. ഇങ്ങനെ സംഭവിച്ചതില്‍ വിഷമമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

3

ഞാന്‍ തീരുമാനങ്ങള്‍ ഒന്നും പറയുന്ന ആളല്ല, ഇത് കോടതിയില്‍ ഉള്ള ഒരു കേസാണ്. നമ്മള്‍ ഒരു സ്‌റ്റേറ്റ്‌മെന്റ് പറഞ്ഞാല്‍ അവര്‍ക്ക് പോസിറ്റീവാകുമോ, നെഗറ്റീവാകുമോ എന്നൊന്നും അറിയില്ല. ഇങ്ങനെ ഒന്ന് ഒരു പെണ്‍കുട്ടിയുടെ ലൈഫില്‍ സംഭവിക്കാന്‍ പാടില്ല. കൂടാതെ ഒരു ഹാഷ് ടാഗ് പ്രചരണത്തിന്റെ ഭാഗമാകാന്‍ എനിക്ക് താല്‍പര്യമില്ല. ആ കുട്ടിയെ ഞാന്‍ പേഴ്‌സണലി വിളിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

4

അതേസമയം, നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു, ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

5

എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+