'അണ്ണാൻ കുഞ്ഞും തന്നാലായത്'; ദിലീപിന് അനുകൂലമായൊരു മാറ്റം ഉണ്ടായിട്ടുണ്ടെന്ന് രാഹുൽ ഈശ്വർ
കൊച്ചി; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് ആരും വിശ്വസിക്കില്ലെന്ന് രാഹുൽ ഈശ്വർ.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇത്രയും സമയം കൊടുക്കുന്നത് കേസ് യാന്ത്രികമായി കാണേണ്ടതല്ലെന്നും ദിലീനെതിരെ വലിയൊരു ലോബി മറുവശത്ത് പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കൂടി ആയിക്കൂടേയെന്നും രാഹുൽ ചോദിച്ചു. റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്സ് അവർ ചർച്ചയിലായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം.

ചർച്ചയിൽ രാഹുൽ പറഞ്ഞത്- അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് ആരും വിശ്വസിക്കില്ലെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന്റെ പ്രതികരണം. .അതിനെതിരെ സീരിയസ് കേസൊന്നും വരാനും പോകുന്നില്ല.
പക്ഷേ ഈ കേസിന്റെ ഭാഗമായി മുൻപ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കിട്ടിയാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ആരേയെങ്കിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന തെളിവോ തുമ്പോ കിട്ടികഴിഞ്ഞാൽ ആ കേസിൽ തുടരന്വേഷണം വേണമെന്നും പുനരന്വേഷണം വേണമെന്നും പറഞ്ഞ് ഫെബ്രുവരി 16 എന്ന ഡേറ്റ് മറികടക്കാൻ സാധിക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപിന് അനുകൂലമായൊരു മാറ്റം സോഷ്യൽ മീഡിയയിൽ സംഭവിച്ചിട്ടുണ്ട്. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് പറഞ്ഞത് പോലെ അത് സംഭവിക്കാൻ ഞാൻ അടക്കമുള്ളവർ കഴിയുന്നത് പോലെ അതിന് ശ്രമിച്ചിട്ടുണ്ട്. ദിലീപ് നിരപരാധിയാണെന്ന് തന്നെയാണ് തന്റെ വിശ്വാസം. അതേസമയം ഏത് കേസിലും മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്ന രീതി ശരിയായ നടപടിയല്ലെന്നും രാഹുൽ പറഞ്ഞു.

റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്തത് ഒരു ബാലൻസിംഗ് ആക്ട് ആയിട്ടാണ് തനിക്ക് തോന്നുന്നതെന്നും രാഹുൽ പറയുന്നു. വലിയൊരു വിഭാഗം ജനങ്ങൾക്ക് പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നൊരു ധാരണ ഉണ്ട്. അത് അങ്ങനെയല്ലെന്ന് കാണിക്കാനായിരിക്കാം കേസെടുത്തത്.

പത്ത് ലക്ഷം കോടി രൂപ ആസ്തിയുള്ള സുബ്രതോ റോയി തിഹാർ ജയിലിന്റെ തിണ്ണയിൽ കിടന്നാണ് വർഷങ്ങളോളം ഉറങ്ങിയത്. അദ്ദേഹത്തെ പോലൊരാളെ ജയിലിൽ ഇടാൻ ധൈര്യം കാണിച്ച നാടാണ് നമ്മുടേത്. നൂറ് ദിലീപുമാരുടെ ശക്തിയുള്ള ജയലളിത വർഷങ്ങളോളം ജയിലിൽ കിടക്കുകയും നൂറ് കോടി ഫൈൻ അടക്കുകയും ചെയ്തു. ബാലാ സാഹേബ് താക്കറയുടെ വോട്ടവകാശം റദ്ദ് ചെയ്ത രാജ്യമാണ്. അതുകൊണ്ട് തന്നെ ജഡീഷ്യറി തന്നെയാണ് ഇപ്പോഴും ഏറ്റവും വിശ്വാസയോഗ്യമായ സംവിധാനം. ജുഡീഷ്യറിയുടെ വിലകെടുത്താൻ ഈ അവസരത്തിൽ ശ്രമിക്കുന്നത് ശരിയല്ല.

ജഡ്ജിമാർക്ക് ഒരു മൂന്നാം കണ്ണുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇത്രയും സമയം കൊടുക്കുന്നത് കേസ് യാന്ത്രികമായി കാണേണ്ടതല്ലെന്നും ദിലീനെതിരെ വലിയൊരു ലോബി മറുവശത്ത് പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കൂടി ആയിക്കൂടേയെന്നും രാഹുൽ ചോദിച്ചു.

ദിലീപിനെ സ്റ്റേറ്റും പോലീസും മാധ്യമങ്ങളും വട്ടമിട്ട് ആക്രമിക്കുകയാണെന്ന് സാധാരണക്കാർക്ക് തോന്നുതുടങ്ങിയിട്ടുണ്ട്. ദിലീപിനെതിരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് ഇവിടെ. സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത് ആരോപണങ്ങൾ മാത്രമാണ്, വെളിപ്പെടുത്തലുകൾ അല്ല. ബാലചന്ദ്രകുമാറിന്റേത് വെളിപ്പെടുത്തലുകൾ ആണെന്ന് പറയുമ്പോൾ നമ്മൾ ഒരു വ്യക്തിയെ കരിവാരി തേക്കുകയാണെന്നും അത് ശരിയല്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ പൊലീസ് കേസെടുത്ത നടപടിയിൽ ചാനൽ എംഡി നികേഷ് കുമാർ ചർച്ചയിൽ പ്രതികരിച്ചു. താന്‍ വിചാരണ നടപടികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസുമായി മുന്നോട്ട് പോകുന്നതില്‍ തടസം നില്‍ക്കില്ലെന്നും എന്നാൽ ഭീഷണിപ്പെടുത്താനാണഅ ശ്രമമെങ്കിൽ പള്ളിയിൽ പോയി പറയൂ എന്നാണ് നിലപാടെന്നും നികേഷ് പറഞ്ഞു.

നികേഷ് കുമാർ പറഞ്ഞത്- നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികളില്‍ ഞാന്‍ ഇടപ്പെട്ടോയെന്ന് ഡിജിപിയോട് അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെടുന്നു. ഡിജിപി അത് അന്വേഷിക്കാന്‍ ഒരു ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്നു. ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. കൊവിഡ് പോസീറ്റിവായതില്‍ നേരിട്ട് മൊഴി നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇതോടെ അദ്ദേഹം ഫോൺ വിളിക്കാമെന്ന് പറഞ്ഞു.

എന്നാൽ അദ്ദേഹം എന്നെ പിന്നീട് ഫോണിൽ വിളിച്ചിട്ടില്ല. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടോയെന്ന് അറിയില്ല. എനിക്കെതിരെ റിപ്പോർട്ടർ ചാനലിനെതിരെ കേസെടുക്കുമ്പോൾ എന്റെ ഭാഗം അവര്‍ കേട്ടിട്ടില്ല.ഇനി വിചാരണ നടപടികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസെടുത്ത് മുന്നോട്ട് പോകുന്നതില്‍ ഞാന്‍ തടസം അല്ല. പക്ഷെ അതൊരു ഭീഷണിയായി, പോലീസിലെ ഒരു വിഭാഗം ദിലീപിനൊടൊപ്പം ചേര്‍ന്ന് ഞങ്ങളെ ഭീഷണിപ്പെടുത്തി ഞങ്ങളെ മൗനത്തിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ പോയി പൊളിഞ്ഞ പള്ളീൽ പോയി പറയൂ എന്നേ തനിക്ക് പറയാനുള്ളൂവെന്നും നികേഷ് കുമാർ പറഞ്ഞു.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications