Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ കുടുക്കാനുള്ള വളഞ്ഞ സ്ട്രാറ്റജി മാത്രം; കാവ്യയുടെ ഫോട്ടോ വരെ വെച്ച് എത്ര നാള്‍: രാഹുല്‍ ഈശ്വർ

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് നിരപരാധിയാണെന്ന വാദം തുടക്കം മുതല്‍ തന്നെ ഉയർത്തുന്ന വ്യക്തിയാണ് രാഹുല്‍ ഊശ്വർ. കേസ് വിചാരണയും പൂർത്തിയാക്കി വിധിയോട് അടുക്കുമ്പോഴും താന്റെ വാദത്തില്‍ കൂടുതല്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം. ദിലീപ് നിരപരാധിയാണെന്ന വാദത്തിന് ശക്തിപകരാന്‍ തന്റേതായ ചില നിരീക്ഷണങ്ങളും രാഹുല്‍ ഈശ്വർ ഇപ്പോള്‍ അക്കമിട്ട് നിരത്തുകയാണ്. സംസാരം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ഒറ്റക്കെടുത്ത് ജയിപ്പിച്ച ഒരുപാട് നിലപാടുകളുണ്ട്. ഉദാഹരണത്തിന് ശബരിമല പ്രക്ഷോഭം വന്നപ്പോൾ രാഷ്ട്രീയക്കാർ എല്ലാം നമുക്ക് എതിരായിരുന്നു. എന്നിട്ടും, ഞങ്ങളടക്കം കുറച്ച് വിശ്വാസികൾ മാത്രമാണ് ആ പോരാട്ടത്തിന് ഇറങ്ങിയത്. അവസാനം വിജയം നേടിയത് ഞങ്ങളാണ്. അതുപോലെ, ശബരിമലയിലെ മകരജ്യോതിയും മകരവിളക്കും. യഥാർത്ഥത്തിൽ, മകരവിളക്ക് നമ്മുടെ മലയരയന്മാർ തെളിയിക്കുന്നത് മകരജ്യോതി നക്ഷത്രവുമാണ്. ഈ നിലപാടുകളുടെയൊക്കെ പേരില്‍ കഴിഞ്ഞ ദിവസവും വിമർശനം നേരിട്ടുണ്ട്.

dileep-rahul-kavya

പറഞ്ഞു വന്നത് ഈ നിലപാടുകൾ എല്ലാം എനിക്ക് എടുത്ത് വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതേപോലെ എനിക്ക് എടുത്ത് വിജയിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ നിലപാടായിരിക്കും ശ്രീ ദിലീപിന്റെ കാര്യത്തിലേത്. അത് രണ്ടു മാസത്തിനകം വ്യക്തമാകും. അപ്പോള്‍ ഇതുപോലെ എന്നെ വീണ്ടും വിളിക്കണം. അപ്പോള്‍ ഞാന്‍ ഇവിടെ വന്ന് ഇരിക്കാമെന്നും അദ്ദേഹം പറയുന്നു.

ജൂണില്‍ കേസില വിധി വരും. ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവില്ല. ആ തെളിവില്ലെന്ന് പറയാൻ ഒരു മൂന്ന് പോയിന്റുകൾ ഞാൻ പറയാം എന്നിട്ട് ഒരു ഫോട്ടോയും കാണിക്കാം. കഴിഞ്ഞ വർഷം വേറൊരു കേസ് ശ്രദ്ധിച്ചു കാണും. നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് കൊട്ടേഷൻ കൊടുത്തു എന്നുള്ളത്. ഇപ്പോ ആ കേസ് എന്തായി. കേരള പോലീസിൽ ആർക്കും അത് അന്വേഷിക്കേണ്ടേ. നാല് പോലീസുകാരുടെ ജീവനെടുക്കാൻ ദിലീപ് ശ്രമിച്ചു എന്നാണല്ലോ ആരോപണം. തെലുങ്ക് സിനിമയിലെ വില്ലന്മാർ ചെയ്യുന്നത് പോലെ നാല് പോലീസുകാരെ ദിലീപ് കൊല്ലാൻ ശ്രമിച്ചിട്ട് ആ കേസിന് ഒരു പുരോഗതി ഉണ്ടോ?

നടി ആക്രമിക്കപ്പെട്ട കേസിലേക്ക് വീണ്ടും ഊഴുന്നിറങ്ങാനുള്ള ഒരു വളഞ്ഞ സ്ട്രാറ്റജി മാത്രമായിരുന്നു അത്. രണ്ടാത്തെ ഒരു കാര്യം മാഡം ആണ് ഇതിന്റെ പിന്നിൽ, അതായത് ഇതെല്ലാം ചെയ്യിച്ച ഒരു മാഡം എന്നായിരുന്നല്ലോ പ്രചരണം. മാഡം എന്ന് പറഞ്ഞിട്ട് കാവ്യാമാധവന്റെ പേര് പറയാതെ കാവ്യമാധവന്റെ ഫോട്ടോ പിന്നിലിട്ട് ഏറ്റവും മുഖ്യധാരാ ചാനലുകളില്‍
ഞാനും ചർച്ച ചെയ്തിട്ടുണ്ട്.

മാഡം അല്ലേ ഇതിന്റെ പിന്നിൽ? അതും പോരാഞ്ഞിട്ട് മാഡത്തിന്റെ അമ്മയാണ്, അത്യാത് കാവ്യമാധവന്റെ അമ്മയാണെന്ന് വരെ പറഞ്ഞു എത്ര നാൾ ചർച്ച ചെയ്തു. മൂന്നാമത്തെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ വേങ്ങരയിലെ ഒരു നേതാവിന് 50 ലക്ഷം രൂപ ദിലീപും മറ്റു കൊടുത്തു എന്നാണ് ഇപ്പോള്‍ നമ്മളോടൊപ്പമില്ലാത്ത ബാലചന്ദ്രകുമാർ പറഞ്ഞത്. അസുഖം ബാധിച്ച് മരണമടഞ്ഞ് പോയ അദ്ദേഹത്തിന്റെ പ്രധാന അവകാശവാദങ്ങളിലൊന്നായിരുന്നു അത്.

ഗോൽച്ചൻ എന്ന് പറഞ്ഞ ഒരാളെ യു എ ഇയിൽ പോയി കണ്ടതിനെക്കുറിച്ചും വലിയ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. യു എ ഇയിലെ പ്രമുഖ സിനിമ വിതരണക്കാരനായ അദ്ദേഹത്തെ അവിടെ പോകുന്ന സിനിമാക്കാരൊക്കെ പോയി കാണാറുണ്ട്. എന്നാല്‍ ദിലീപ് പോയി കണ്ടപ്പോള്‍ മാത്രം അത് എന്തോ വലിയ അന്താരാഷ്ട്ര ഗൂഡാലോചന ഉണ്ട് എന്നൊക്കെയായിരുന്നു പ്രചരണം. എന്നിട്ട് അതൊക്കെ ഇപ്പോള്‍ എന്തായി എന്നും അദ്ദേഹം ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+