കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ഭാര്യയും ഡിജിപിയും എന്നൊക്കെ പറഞ്ഞ് ദിലീപ് തരികിട കളിക്കുകയാണ്; എല്ലാം ജനത്തിന് അറിയാം: അജിത

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് അടുത്തിടെ സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിക്കെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യ പ്രവർത്തക അജിത. മുന്‍ഭാര്യയും ഡിജിപിയും എന്നൊക്കെ പറഞ്ഞ് ദിലീപ് ഒരു തരികിട കളിക്കുകയാണ്. മുകുള്‍ വാസ്നിക്കോ മറ്റോ ആണ് ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവുന്നത് എന്നാണ് കേള്‍ക്കുന്നത്. ഏതായാലും ശക്തമായ വാദം നടക്കാന്‍ പോവുകയാണ്.

കോടതിയില്‍ വരുന്ന ഇത്തരം വാദങ്ങളെ സീരിയസായി എടുക്കേണ്ടതില്ലെന്നാണ് എനിക്ക് പറയാനുള്ളത്. അതിന് ഉദാഹരണമാണ് ഐസ്ക്രീം പാർലർ കേസെന്നും അജിത കൂട്ടിച്ചേർക്കുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

കർണാടകയില്‍ മുഖ്യമന്ത്രി മാറുമോ?: അഭ്യൂഹം വർധിപ്പിച്ച് അമിത് ഷായുടെ സന്ദർശനംകർണാടകയില്‍ മുഖ്യമന്ത്രി മാറുമോ?: അഭ്യൂഹം വർധിപ്പിച്ച് അമിത് ഷായുടെ സന്ദർശനം

ഈ കേസിനെ കുറിച്ച് നമുക്ക് എല്ലാവർക്കും

ഈ കേസിനെ കുറിച്ച് നമുക്ക് എല്ലാവർക്കും കൃത്യമായി അറിയാവുന്ന കാര്യങ്ങളുണ്ട്. അതിജീവിതയായ സഹോദരി, വളരെ ക്രൂരമായും നീചമായും ആക്രമിക്കപ്പെട്ടതാണ്. സിനിമ ലോകത്തോ പുറം ലോകത്തോ കേള്‍ക്കാന്‍ പറ്റുന്ന രീതിയിലല്ല അവർ പീഡിക്കപ്പെട്ടത്. ഇത്രയും ക്രൂരമായി ഒരു പെണ്ണിനോട് ചെയ്യാന്‍ മനുഷ്യന് പറ്റുമോ എന്ന് പോലും നമ്മള്‍ ചിന്തിക്കുന്ന തരത്തിലുള്ള ആ കേസ് ഉണ്ടായിരിക്കുന്നതെന്നും അജിത വ്യക്തമാക്കുന്നു.

മീരാ ജാസ്മിനും അന്യന്‍ ട്രെന്‍ഡ് ഏറ്റു പിടിച്ചോ; ഏതായാലും കാർകൂന്തല്‍ അഴക് പൊളി തന്നെ

സംഭവം നടന്ന് അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ്

സംഭവം നടന്ന് അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ആ കേസ് സീരിയസായി ചർച്ച ചെയ്യപ്പെടുന്നത്. പ്രത്യേകിച്ചും ഞാന്‍ ഇരയല്ല, അതിജീവിതയാണെന്ന് നടി പ്രഖ്യാപിച്ചതിന് ശേഷം. ഈ സംഭവത്തില്‍ ആരുടെ ഭാഗത്താണെന്ന ചോദ്യം പോലും എന്നോട് ചോദിക്കുന്നത് അബദ്ധമാണ്. ഞാന്‍ ആരുടെ ഭാഗത്താണെന്ന് ഈ സംഭവം ഉണ്ടായത് മുതല്‍ തന്നെ വ്യക്തമാക്കിയതാണ്. അന്വേഷിയുടെ സംഘടിത എന്ന് പറയുന്ന മാഗസിനില്‍ പെണ്‍പക്ഷം എന്ന് പറയുന്ന ഒരു കോളം എഴുതാറുണ്ട്. അതില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.

സിനിമാലോകത്തെ ജീർണതകളെ കുറിച്ചും പറഞ്ഞിട്ടുണ്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ മാത്രമല്ല, സിനിമാലോകത്തെ ജീർണതകളെ കുറിച്ചും പറഞ്ഞിട്ടുണ്ട്. അധികാരമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഒരു കളിയാണത്. അവിടെ പെണ്‍കുട്ടികളെ എത്രമാത്രം ക്രൂരമായി ഉപയോഗപ്പെടുത്തുന്നുവെന്നും ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നുള്ളതും അങ്ങാടിപ്പാട്ടായ കാര്യമാണ്. സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി അവരെ കരുക്കളാക്കുകയാണെന്നും അജിത അഭിപ്രായപ്പെടുന്നു.

പുതിയ പുതിയ നടിമാർ അവരുടെ ആത്മാഭിമാനം

ഇതില്‍ നിന്നും ഒരു മാറ്റം വേണം. പുതിയ പുതിയ നടിമാർ അവരുടെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് തന്നെ സിനിമ ലോകത്ത് നില്‍ക്കാനുള്ള വലിയൊരു ധീരമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡബ്ല്യൂ സി സിയുടെ നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് ഉണ്ടായതിന് ശേഷമാണല്ലോ ഡബ്ല്യൂ സി സി രൂപീകരിക്കപ്പെടുന്നത് തന്നെ. ഇത്തരം പോരാട്ടങ്ങള്‍ വളരെ അനുകൂലമാണ്. നമ്മള്‍ അവരെ അനുകൂലിക്കണം, അതിനോടൊപ്പം നില്‍ക്കണം.

വനിത എം എല്‍ എമാരില്‍ കെകെ രമ ഈ വിഷയത്തില്‍

വനിത എം എല്‍ എമാരില്‍ കെകെ രമ ഈ വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. മറ്റുള്ളവർക്ക് അവരുടെ പാർട്ടി താല്‍പര്യങ്ങള്‍ മറികടന്നുകൊണ്ട് പ്രവർത്തിക്കാന്‍ കഴിയില്ല. അതിപ്പോള്‍ സ്ത്രീയായാലും പുരുഷനായാലും. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്ന് പറയുന്നുണ്ടല്ലോ. ആദ്യ ഘട്ടത്തില്‍ അവർ പൂർണ്ണമായും അതിജീവിതയ്ക്കൊപ്പം തന്നെയായിരുന്നു. പക്ഷെ തുടരന്വേഷണ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കാന്‍ 15 ദിവസം മാത്രം ശേഷിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപിയെ മാറ്റിയത് ശരിയായ നിലപാടല്ലെന്നും അജിത അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.

ശ്രീറാം കേസിലെ ഉത്തരം കിട്ടാത്ത ആ ചോദ്യം എന്ത്? അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നുശ്രീറാം കേസിലെ ഉത്തരം കിട്ടാത്ത ആ ചോദ്യം എന്ത്? അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു

English summary
Dileep is playing fraud by saying Manju Warrier and DGP: K Ajitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X