കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികളും ഓണവും വെള്ളത്തിൽ... ദിലീപിന്റെ അടുത്ത നീക്കം... ഒരു കോടതിയും രക്ഷയ്ക്കെത്തില്ല..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ദിലീപിനെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ്. രാംകുമാറിനെ ഒഴിവാക്കി ബി രാമന്‍പിള്ളയെ കൊണ്ടുവന്നപ്പോള്‍ ദിലീപിന്ജാമ്യം ലഭിക്കുമെന്നുറപ്പിച്ചിരിക്കുകയായിരുന്നു ആരാധകരും കുടുംബവും. ഹൈക്കോടതി രണ്ടാം വട്ടവും ജാമ്യാപേക്ഷ തള്ളിയതോടെ താരത്തിന് മുന്നിലെ വഴികള്‍ അടഞ്ഞ മട്ടാണ്. ഇനി എന്താണ് ദിലീപിന്റെ നീക്കം ഉണ്ടാവുക എന്ന ആകാംഷയിലാണ് ആരാധകരും സിനിമാ ലോകവും.

ദിലീപിനെ വിറപ്പിച്ച പോലീസിനെ കുഴക്കി ഈ 'പിടികിട്ടാപ്പുള്ളി'! തൊണ്ണൂറാം ദിവസം അടുക്കുന്നു! ഇനിയെന്ത്?ദിലീപിനെ വിറപ്പിച്ച പോലീസിനെ കുഴക്കി ഈ 'പിടികിട്ടാപ്പുള്ളി'! തൊണ്ണൂറാം ദിവസം അടുക്കുന്നു! ഇനിയെന്ത്?

സിനിമയിലെ ഗൂഢാലോചന... മഞ്ജു വാര്യരുടെ ബന്ധം.. ദിലീപിന് നുണപരിശോധന..! ആഞ്ഞടിച്ച് സിനിമയിലെ പ്രമുഖൻ!സിനിമയിലെ ഗൂഢാലോചന... മഞ്ജു വാര്യരുടെ ബന്ധം.. ദിലീപിന് നുണപരിശോധന..! ആഞ്ഞടിച്ച് സിനിമയിലെ പ്രമുഖൻ!

പ്രതീക്ഷകളെല്ലാം പാളി

പ്രതീക്ഷകളെല്ലാം പാളി

ദിലീപിനെ കാത്ത് ജയിലിന് പുറത്ത് കോടികളുടെ സിനിമാ പദ്ധതികളാണ് ഉള്ളത്. ഏകദേശം 50 കോടിയോളം രൂപയാണ് ദിലീപ് ജയിലിലായതോടെ സിനിമാ രംഗത്ത് വെളളത്തിലായത്. ദിലീപ് ജാമ്യം നേടി അജയ്യനായി തിരികെ വരുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി.

രണ്ടേ രണ്ട് വഴികൾ

രണ്ടേ രണ്ട് വഴികൾ

ഇനി ദിലീപിന് മുന്നില്‍ പുറത്തിറങ്ങുന്നത് സംബന്ധിച്ച് വലിയ പ്രതീക്ഷകളൊന്നും അവശേഷിക്കുന്നില്ല എന്ന് തന്നെ പറയേണ്ടതായി വരും. കാരണം ദിലീപിന് അവശേഷിക്കുന്ന രണ്ട് വഴികളിലും വലിയ പ്രതീക്ഷയൊന്നും താരത്തിന് വെച്ചുപുലര്‍ത്താനില്ല എന്നത് തന്നെ.

ഇനിയും ഹൈക്കോടതിയിൽ

ഇനിയും ഹൈക്കോടതിയിൽ

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ലാത്ത നിലവിലെ സാഹചര്യത്തില്‍ ദിലീപിന് ഒരു തവണ കൂടി ഹൈക്കോടതിയെ തന്നെ ജാമ്യത്തിനായി സമീപിക്കാന്‍ അവസരമുണ്ട്. പക്ഷേ ഇതേ ജഡ്ജി തന്നെയാകും അപ്പോഴും കേസ് കേള്‍ക്കുക. അത് കൊണ്ട് തന്നെ ജാമ്യത്തിന് സാധ്യത വിരളമാണ്.

സുപ്രീം കോടതിയും രക്ഷിക്കില്ല

സുപ്രീം കോടതിയും രക്ഷിക്കില്ല

മറ്റൊരു വഴി പരമോന്നത കോടതിയായ സുപ്രീം കോടതിയെ സമീപിക്കുക എന്നതാണ്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി രണ്ടാമതും ജാമ്യാപേക്ഷ തള്ളിയത്. അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധിയും മറിച്ചാവാനിടയില്ല.

പരമോന്നത കോടതിയിലേക്കില്ല

പരമോന്നത കോടതിയിലേക്കില്ല

ജാമ്യത്തിന് വേണ്ടി ദിലീപ് സുപ്രീം കോടതിയെ സമീപിക്കില്ലെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിലീപിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്.

ഉറ്റവർ ജയിലിലെത്തി

ഉറ്റവർ ജയിലിലെത്തി

ജാമ്യാപേക്ഷ നിരസിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിന് ശേഷം ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരടക്കം ആലുവ സബ് ജയിലില്‍ എത്തി നടനെ കണ്ടതായും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നിയമഞ്ജരുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ ദിലീപ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

കുറ്റപത്രം ഉടനെ

കുറ്റപത്രം ഉടനെ

ദിലീപിനെതിരെയുള്ള കുറ്റപത്രം മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അങ്ങനെ ആണെങ്കില്‍ ദിലീപിന് വിചാരണത്തടവുകാരനായി തുടരേണ്ടതായി വരും. പിന്നെ കുറ്റക്കാരനല്ലെന്ന് തെളിയിച്ചാലേ മോചനം സാധ്യമാകൂ.

വൈകിയാൽ പ്രതീക്ഷ

വൈകിയാൽ പ്രതീക്ഷ

നിശ്ചിത സമയപരിധി ആയ 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയാണ് എങ്കില്‍ സ്വാഭാവികമായും ജാമ്യത്തിന് അര്‍ഹത ലഭിക്കില്ല. മറിച്ച് കുറ്റപത്രം ഇനിയും വൈകുകയാണ് എങ്കില്‍ ദിലീപിന് പ്രതീക്ഷ അവസാനിക്കുന്നുമില്ല.

ജാമ്യത്തിനായുള്ള ശ്രമങ്ങൾ

ജാമ്യത്തിനായുള്ള ശ്രമങ്ങൾ

കേസില്‍ ദിലീപിന്റെ ജയില്‍ വാസം 50 ദിവസം പിന്നിട്ടിരിക്കുകയാണ്. ജൂലൈ 10 അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് ആദ്യം അങ്കമാലി കോടതിയെ ആണ് ജാമ്യത്തിനായി സമീപിച്ചത്. എന്നാല്‍ ജൂലൈ 17ന് കോടതി ജാമ്യം നിഷേധിച്ചു.

ഓണം ജയിലിൽ

ഓണം ജയിലിൽ

പിന്നീട് ഹൈക്കോടതിയിലെത്തിയെങ്കിലും അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആദ്യത്തെ സാഹചര്യങ്ങള്‍ മാറിയ സ്ഥിതിക്കാണ് രണ്ടാമതും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ദിലീപിന് നിയമോപദേശം ലഭിച്ചത്. അതും പാളിയതോടെ ജനപ്രിയന്റെ ഓണം ഇക്കുറി തടവ് പുള്ളികള്‍ക്കൊപ്പമാവും.

English summary
Dileep not to approach Supreme Court for bail says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X