ഓഡിയോ പുറത്ത് വിട്ട് ദിലീപ്; കേസില്‍ ട്വിസ്റ്റ്, ബാലചന്ദ്രകുമാര്‍ കണ്ടീഷന്‍ വച്ചു... രണ്ടു കാര്യങ്ങള്‍

കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പുതിയ കേസില്‍ കുടുങ്ങിയ ദിലീപ് സുപ്രധാന ഓഡിയോ സന്ദേശം പുറത്തുവിട്ടു. ബാലചന്ദ്രകുമാര്‍ അയച്ചതെന്ന് കാണിച്ച് ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ ആണിത്. ബാലചന്ദ്ര കുമാറിന് തന്നോട് ദേഷ്യമുണ്ടായിരുന്നു എന്ന വാദത്തിന് ബലമേകുന്ന ഓഡിയോ ആണ് ദിലീപ് പുറത്തുവിട്ടിരിക്കുന്നത്.

ചില കാര്യങ്ങള്‍ ഓഡിയോയില്‍ ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെടുന്നു. ഓഡിയോയുടെ ആധികാരികത അറിവായിട്ടില്ല. ബാലചന്ദ്ര കുമാര്‍ തന്നെയാണ് ഓഡിയോയിലുള്ളതെങ്കില്‍ കേസില്‍ വഴിത്തിരിവാകും. അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന് മേല്‍ക്കൈ ലഭിക്കുന്ന ഓഡിയോ ആണിത്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പോലീസ് ഓഫീസര്‍മാരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ ആരോപണം. ദിലീപും പള്‍സര്‍ സുനിയും നേരത്തെ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും ആരോപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ കേസ് ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

2

ഈ കേസില്‍ അറസ്റ്റ് സാധ്യത കണ്ട് ദിലീപും മറ്റു അഞ്ച് പ്രതികളും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ബാലചന്ദ്ര കുമാറിന് തിരിച്ചടിയാകുന്ന പുതിയ ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാലചന്ദ്ര കുമാറിനെതിരെ കണ്ണൂര്‍ സ്വദേശിനി പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബാലചന്ദ്ര കുമാറിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

3

വാട്‌സ്ആപ്പ് വഴി ബാലചന്ദ്ര കുമാര്‍ അയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ ആണിത്. ദിലീപിനോട് ചില കണ്ടീഷനുകള്‍ പറയുന്നതാണ് ഓഡിയോ. ദിലീപിന്റെ പ്രതിനിധിയോട് സംസാരിച്ചിരുന്നുവെന്നും അയാള്‍ എങ്ങെനെ കാര്യങ്ങള്‍ ദിലീപിനോട് അവതരിപ്പിച്ചു എന്നറിയില്ലെന്നും ബാലചന്ദ്രകുമാര്‍ പറയുന്നതും ഓഡിയോയിലുണ്ട്.

4

ബാലുവാണ്, ഞാന്‍ വിഷയങ്ങള്‍ വലിച്ചു നീട്ടുന്നില്ല. സാജന്‍ കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ടാകുമല്ലോ. എന്റെ വോയിസ് ക്ലിപ്പ് സാറിനെ ഭീഷണിപ്പെടുത്താനോ വിഷമിപ്പിക്കാനോ അല്ല. ഇതാര്‍ക്കെങ്കിലും കൈമാറേണ്ടതില്ല. അതിന്റെ പേരില്‍ ഒരു സംഭവമുണ്ടാക്കേണ്ടതുമില്ല. സാജനോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. അദ്ദേഹം എങ്ങനെ സാറിനെ അറിയിച്ചു എന്ന് അറിയില്ല- പുറത്തായ വോയിസ് ക്ലിപ്പിലെ വാക്കുകളാണിത്.

5

ഇന്നരെ രാത്രി ഞാന്‍ വിളിക്കുമ്പോള്‍ അദ്ദേഹം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. മദ്യപിച്ചിരുന്നു എന്നാണ് തോന്നുന്നത്. 15 മിനുട്ട് സംസാരിച്ചിട്ട്, കാര്യങ്ങള്‍ മനസിലായോ എന്ന് ചോദിച്ചപ്പോള്‍, പുള്ളി തിരിച്ചുചോദിക്കുന്നത് ബാലു എന്താ പറഞ്ഞേ എന്നാണ്. ഉത്തരാവദപ്പെട്ട വ്യക്തിയോടല്ല ഞാന്‍ സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായി എന്നും ഓഡിയോയില്‍ ബാലചന്ദ്ര കുമാര്‍ പറയുന്നു.

6

ദിലീപേട്ടനോട് രണ്ടു മൂന്ന് കാര്യങ്ങള്‍ പറയണമെന്ന് ഞാന്‍ പുള്ളിയോട് പറഞ്ഞിരുന്നു. ഒന്ന് എനിക്ക് പടം അനൗണ്‍സ് ചെയ്തു തരണം എന്നാണ്. അത് നടക്കില്ലെന്ന് എന്നോട് പുള്ളി പറഞ്ഞു. കോടിയോ ലക്ഷമോ അല്ല ഞാന്‍ ചോദിച്ചത്, പടം അനൗണ്‍സ് ചെയ്യണം എന്നല്ലേ. അല്ലെങ്കില്‍ പടം വിടണം. സാജന്‍ രാഷ്ട്രീയക്കാരനും അഭിഭാഷകനുമല്ലേ. പുള്ളി തീരുമാനമെടുത്ത് നടക്കില്ല എന്നാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞു നിങ്ങള്‍ സാറിനോട് കാര്യങ്ങള്‍ പറയൂ- ഓഡിയോ തുടരുന്നു.

7

സാറിനോട് പുള്ളി എങ്ങനെ പറഞ്ഞു എന്നറിയില്ല. വോയ്‌സ് ക്ലിപ്പ് പുള്ളി കേട്ടാലും പ്രശ്‌നമില്ല. പടം അനൗണ്‍സ് ചെയ്യണമെന്നതാണ് എന്റെ ഒരു കണ്ടീഷന്‍. മറ്റൊന്ന് അല്ലെങ്കില്‍ പടം വിടണം. രണ്ടു മാസം കഴിഞ്ഞാല്‍ ദിലീപേട്ടന്‍ ഫ്രീയാകുമെന്ന് സാജന്‍ പറഞ്ഞു. എനിക്ക് ഒരു ഉപകാരം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. ഞാന് കാശ് കൊടുക്കാനുള്ള രണ്ടുപേരോട് ദിലീപേട്ടന്‍ സംസാരിക്കണമെന്നും ഓഡിയോയില്‍ പറയുന്നു.

8

വലിയ അമൗണ്ടാണ്. അമേരിക്കയിലുള്ള എന്റെ സുഹൃത്ത് ജയ്‌മോന്‍ ജോര്‍ജാണ് പണം കൊടുക്കാനുള്ള ഒരാള്‍. പുള്ളി നേരത്തെ സാറിനെ വന്നു കണ്ടിരുന്നു. ജാക് ഡാനിയേല്‍ ഷൂട്ടിങ് വേളയില്‍. സാറിന് ഒരു സമ്മാനമൊക്കെ തന്നു പോയി. പുള്ളിക്ക് പത്തര ലക്ഷം കൊടുക്കാനുണ്ട്. സിനിമയുണ്ട് എന്ന് പറഞ്ഞാണ് പിടിച്ചുനിര്‍ത്തിയതായിരുന്നതെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

9

ബാലചന്ദ്ര കുമാറിനെതിരെ കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശിനി പീഡനകേസുമായി രംഗത്തുവന്നിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്. കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി. ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ ബാലചന്ദ്രകുമാര്‍ കൊച്ചിയില്‍ വിളിച്ചുവരുത്തിയതത്രെ. ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പത്ത് വര്‍ഷം മുമ്പാണ് സംഭവം.

ഭര്‍ത്താവിനെയും കുഞ്ഞു ലൂക്കയെയും ചേര്‍ത്ത് പിടിച്ച് മിയ ജോര്‍ജ്; ഫോട്ടോ പങ്കുവച്ച് താരം

10

ഗാനരചയിതാവിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശിനിയായ 40കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു സുഹൃത്തില്‍ നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ജോലി തേടി ഫോണില്‍ ബന്ധപ്പെട്ടു. ജോലി നല്‍കാമെന്ന് ബാലചന്ദ്ര കുമാര്‍ ഉറപ്പ് നല്‍കിയത്രെ. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് കൊച്ചിയില്‍ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

11

പീഡിപ്പിച്ച ശേഷം ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തി. പീഡന ദൃശ്യം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി സൂചിപ്പിക്കുന്നു. പരാതിയില്‍ കൊച്ചി പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. കൂടാതെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+