മീനാക്ഷിയുടെ മുന്നിൽ തെറ്റുകാരനല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇതെല്ലാം.. ദിലീപ് പറയുന്നു!!

  • By: കിഷോർ
Subscribe to Oneindia Malayalam

ഇതിന്റെ അവസാനം കണ്ടിട്ടേയുളളു ഞാന്‍... റിപ്പോർട്ടർ ചാനലിൽ എം വി നികേഷ് കുമാറിന്റെ പരിപാടിയിൽ സൂപ്പർ സ്റ്റാർ ദിലീപ് പറയുകയാണ്. എന്തിന്റെ അവസാനമാണ് ദിലീപിന് കാണ്ടേണ്ടത് എന്നല്ലേ.. വ്യക്തമായ ഉത്തരമുണ്ട്.

കൊച്ചിയിൽ വെച്ച് പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ചാണ് ദിലീപ് പറയുന്നത്. അന്ന് മുതൽ ഇന്നോളം ഒളിഞ്ഞും തെളിഞ്ഞും ദിലീപിന്റെ പേര് പറയുകയാണ് പലരും. ഇതിന് ഒരു അവസാനം വേണ്ടേ?

എല്ലാം തെളിയണം

എല്ലാം തെളിയണം

താൻ ആരെയും ഉപദ്രവിച്ചിട്ടില്ല എന്നാണ് ദിലീപ് പറയുന്നത്. ഇതിന് മുമ്പ് മനോരമയ്ക്കും മറ്റും നൽകിയ അഭിമുഖങ്ങളിൽ ദീലിപ് ആവർത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്. ആരെയും ദ്രോഹിച്ചിട്ടില്ല. അതുകൊണ്ട് തന്നെ താനറിയാത്ത ഒരു കാര്യം തലയിലേക്ക് എടുത്ത് വെക്കാന്‍ സമ്മതിക്കില്ല. റിപ്പോര്‍ട്ടന്‍ ചാനലിന്‍റെ എം വി നികേഷ്കുമാര്‍ ഷോയിൽ ദിലീപ് വ്യക്തമാക്കി.

മകൾക്ക് വേണ്ടിയാണ്

മകൾക്ക് വേണ്ടിയാണ്

ഈ സംഭവത്തിന്റെ സത്യാവസ്ഥ വെളിയില്‍ കൊണ്ടുവരുന്നതിനായി താന്‍ ഏതറ്റം വരെയും പോകും എന്ന് ദിലീപ് പറയുന്നതിന് ഒരു കാരണമുണ്ട്. മീനാക്ഷിയാണ് അത്. ഒരു അച്ഛൻ എന്ന നിലയില്‍ തനിക്ക് ഇക്കാര്യം തെളിയിക്കേണ്ടതുണ്ട്. തെറ്റ് ചെയ്യാത്ത ആളാണ് താനെന്ന് മകളുടെ മുമ്പിൽ തെളിയിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ദിലീപ് പറയുന്നു.

ഗൂഡാലോചനയുണ്ടോ

ഗൂഡാലോചനയുണ്ടോ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട അന്ന് തന്നെ മലയാളത്തിലെ ഒരു പ്രമുഖ നടി പറഞ്ഞിരുന്നു സംഭവത്തിൽ ഗൂഡാലോചന ഉണ്ടെന്ന്. ഇപ്പോൾ ദിലീപും പറയുന്നത് ഇത് തന്നെ. ഒരു ഗൂഢാലോചന നടക്കുന്നു എന്നത് ഉറപ്പാണ്. ദിലീപ് പറയുന്നത് വെച്ച് നോക്കിയാൽ ഈ ഗൂഡാലോചന ദിലീപിനെ തകർക്കാൻ ഉള്ളതാണ്. ഈ ഗൂഡാലോചനയ്ക്ക് പിന്നിൽ ആരാണ് എന്ന് തനിക്കറിയണമെന്നും ദിലീപ് പറയുന്നു.

സിനിമ വിടണോ

സിനിമ വിടണോ

താൻ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത് കൊണ്ട് ആർക്കെങ്കിലും ഗുണമുണ്ടോ എന്നാണ് ദിലീപിന്റെ ചോദ്യം. അങ്ങനെ ഗുണമുണ്ടെങ്കില്‍ അവര്‍ അത് തുറന്ന് പറയട്ടെ. ഞാന്‍ മാറിനില്‍ക്കാം. പക്ഷേ ഇത്തരം ഗൂഡാലോചനകൾക്ക് മുമ്പിൽ തോറ്റുകൊടുക്കാൻ ദിലീപിനെ കിട്ടില്ല.

ഇത് ഗൂഡാലോചനയാണ്

ഇത് ഗൂഡാലോചനയാണ്

അത് എന്നെ തകര്‍ക്കാനായുള്ള ഗൂഢാലോചനയാണ്. ആരാണ് അതിനു പിന്നില്‍ എന്ന് എനിക്കറിയണം. ഞാന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണം? നേരിട്ടുവന്ന് പറയട്ടെ. ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ . എനിക്ക് മടിയില്ല - ദിലീപ് വ്യക്തമാക്കി. ഏത് അന്വേഷണത്തിനും പൊലീസിനൊപ്പം താനുണ്ടാകുമെന്നും താരം വ്യക്തമാക്കുന്നു.

സൽപ്പേര് കളയാനില്ല

സൽപ്പേര് കളയാനില്ല

രണ്ട് പതിറ്റാണ്ട് കാലമായി സിനിമയിൽ കഷ്ടപ്പെട്ടതിന്റെ ഫലമായി കിട്ടിയ സ്നേഹമാണിത്. ജനങ്ങളുടെ മനസിലുളള ആ സ്‌നേഹം കളയാൻ ആര് ശ്രമിച്ചാലും അതിന് നിന്നുകൊടുക്കില്ല. എന്തിനാണ് ഞാന്‍ ബലിയാടാകുന്നത്. ആര്‍ക്കുവേണ്ടിയിട്ടാണ് ഇതെല്ലാം. ആരാണ് ഇതിന്റെ പിന്നില്‍ - ഇത്രയും കാര്യങ്ങളാണ് ദിലീപിന് അറിയേണ്ടത്.

English summary
Actress attacked in Kochi: Dileep reacts to allegations.
Please Wait while comments are loading...