ദിലീപിൻ്റെ ആത്മധൈര്യത്തിന് പിന്നിൽ അതാണ്:മോഹൻലാലൊക്കെ ദിലീപിന് വേണ്ടി സംസാരിക്കുന്നത് അതുകൊണ്ട്';ഭാഗ്യലക്ഷ്മി
നടി കേസിൽ നിന്നും കുറ്റവിമുക്തനായ ദിലീപിനെ ആഘോഷിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അടുത്ത് തന്നെ മലയാളികൾ അത് കാണേണ്ടി വരുമെന്നും സിനിമ മേഖലയിലെ പലരും അതിജീവിതക്കൊപ്പം എന്ന് പറയുന്നത് സമൂഹത്തെ ഭയന്നാണെന്നും അവർ പറഞ്ഞു. ന്യൂസ് 18 കേരളയുടെ ചർച്ചയിൽ പറഞ്ഞു. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്
'യഥാർത്ഥ ദിലീപ് ആരാണ് എന്നുള്ളത് കോടതി വിധി പുറത്തു വന്നപ്പോൾ നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജിൽ ഒരു ഭീഷണിയുണ്ട്. ഒരിക്കലും മഞ്ജു വാര്യര ഇങ്ങനെ ഒരാളുടെ പേര് പറയാതെ ഇതിലൊരു ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് മാത്രമേ പറഞ്ഞുള്ളൂ. പക്ഷേ ഒരാൾ സ്വയം അത് എന്നെക്കുറിച്ചാണ് എന്നെക്കുറിച്ച് മാത്രമാണ് എന്നുള്ള രീതിയിലാണ് അദ്ദേഹം ഈ സംസാരിക്കുന്നത് മുഴുവനും. അത് മനസ്സിൽ വെച്ചുകൊണ്ട് ഒരു ഭീഷണിയാണ് അദ്ദേഹം അവിടെ മുഴക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആത്മധൈര്യം തന്നെ അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്ന പണമാണ്, ആ പണം വെച്ച് എന്തും ചെയ്യാം എന്നുള്ള ഒരു ധൈര്യമുണ്ട്.

മറ്റൊന്ന് ഇപ്പോ അമ്മയാവട്ടെ ഫെഫ്കെ ആവട്ടെ പ്രൊഡ്യൂസേഴ്സ് ആവട്ടെ എല്ലാവരും ഞങ്ങൾക്ക് രണ്ടുപേരും വേണം എന്ന് പറഞ്ഞ ആൾക്കാരാണ് . അത് എങ്ങനെയാണ് സാധിക്കുന്നത്. തെറ്റിനോടൊപ്പം അല്ലെങ്കിൽ ശരിയോടൊപ്പമോ സഞ്ചരിക്കണം. ഇത് തെറ്റിനോടൊപ്പവും ശരിയോടൊപ്പം ഞങ്ങൾ സഞ്ചരിക്കും എന്ന് പറയുന്ന ആൾക്കാരാണ് .അതിജീവിതയോടൊപ്പം സഞ്ചരിക്കും എന്ന് അവർ പറയുന്നത് മാധ്യമങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ സമൂഹത്തിന്റെ തെറി കേൾക്കാതിരിക്കാൻ വേണ്ടി മാത്രമാണ്. അവർ മനസ്സുകൊണ്ടല്ല അതിജീവിതയോടൊപ്പം എന്ന് പറയുന്നത്. അവർ മനസ്സുകൊണ്ടും പ്രവർത്തികൊണ്ടും ശരീരം കൊണ്ടും അയാളോടൊപ്പം മാത്രം സഞ്ചരിക്കുന്നവരാണ്.
അദ്ദേഹം ഈ കഴിഞ്ഞ എട്ടു വർഷത്തിൽ എട്ട് സിനിമ എടുത്ത് എട്ടു നിലയിൽ പൊട്ടി. ഇപ്പോൾ അദ്ദേഹം മോഹൻലാലിനെ വെച്ച് സിനിമ ചെയ്യുന്നത് അറ്ലീസ്റ്റ് മോഹൻലാലിന്റെ ഫാൻസ് എങ്കിലും കയറുമല്ലോ എന്നാണ്. പക്ഷേ മോഹൻലാൽ എന്ന് പറഞ്ഞ ഒരു വ്യക്തി ഞാൻ അവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു അവനുവേണ്ടിയും പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞ ആളാണ്. ദിലീപ് എന്ന് പറയുന്ന വ്യക്തിയുടെ കയ്യിലിരിക്കുന്ന പണത്തിനു വേണ്ടിയാണ് ഇവരെല്ലാവരും സംസാരിക്കുന്നത്.
എനിക്ക് ഇതിലൊന്നും വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. ഇത്രയും കാലം ആ സംഘടനയിൽ (ഫെഫ്ക) നിന്നപ്പോൾ ഞാൻ വിചാരിച്ചത് ഞാൻ അവിടെ നിന്നുകൊണ്ട് സ്ത്രീകൾക്ക് വേണ്ടി ഫൈറ്റ് ചെയ്യാം എന്നാണ്. പക്ഷേ ഇപ്പോ എനിക്ക് മനസ്സിലായി അവിടെ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യാൻ പറ്റില്ല. ഇപ്പോൾ ഏറ്റവും ഒടുവിൽ പലരും എന്നോട് പറഞ്ഞു ചേച്ചി ഇറങ്ങി പോയപ്പോൾ കുറെകൂടി അവരെല്ലാവരും ഫ്രീ ആയില്ലേ, ഇനി ഒരു ശബ്ദം ഉയർത്താൻ പോലും ഒരാൾ ഇല്ലാതായില്ലേയെന്ന്.
അവരുടെ ഔദ്യോഗിക പിന്നെ പദവിയിൽ ഒന്നും ഞാൻ ഇല്ല. റെഫ്കയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ ജനറൽ കൗൺസിലിലോ ഞാൻ ഇല്ലാത്തിടത്തോളം കാലം എനിക്ക് എങ്ങനെയാണ് അവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നത്. ഇറങ്ങി പോകാതെ നിവർത്തിയില്ലാത്തതുകൊണ്ടാണ് ഞാൻ അവിടുന്ന് ഇറങ്ങിയത്. ഇദ്ദേഹത്തെ ആഘോഷിക്കുന്ന ഒരു വലിയ ചടങ്ങ് ഇവരെല്ലാവരും നടത്തും. ഇവരെല്ലാവരും അദ്ദേഹത്തെ സ്വീകരിക്കുന്ന കഴുത്തിൽ മാലയിട്ട് സ്വീകരിക്കുന്ന ഒരു വലിയ ചടങ്ങ് അധികം വൈകാതെ നടക്കും.
എല്ലാ ആദരവോടും കൂടെ അലങ്കരിച്ച് ആനയും അമ്പാരും ഉണ്ടാവില്ല എന്ന് മാത്രം ബാക്കി എല്ലാ ആഡംബരത്തോടു കൂടെയും അദ്ദേഹത്തെ ഇവർ എല്ലാവരും ക്ഷണിച്ചുകൊണ്ടുപോകുന്ന ഒരു കാഴ്ചയും കൂടെ നിങ്ങൾ എല്ലാവരും കാണേണ്ടിവരും .ആ സംഘടനയിൽ അംഗമായി ഇരുന്നുകൊണ്ട് അത് എനിക്ക് കാണാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്', ഭാഗ്യലക്ഷ്മി പറഞ്ഞു.












Click it and Unblock the Notifications