കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ കുഞ്ചാക്കോ ബോബനും; മഞ്ജുവാര്യരുടെ അവസരം ഇല്ലാതാക്കാന്‍ ശ്രമിച്ചു

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെതിരെ കൂടുതല്‍ സിനിമാ താരങ്ങള്‍ മൊഴി നല്‍കിയെന്ന് വിവരം. സിദ്ദീഖ്, ഇടവേള ബാബു എന്നിവര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനും ദിലീപിന് തിരിച്ചടിയാകുന്ന മൊഴിയാണ് നല്‍കിയതെന്ന് അറിയുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആദ്യം മൊഴി നല്‍കിയവര്‍ പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്ന് താരങ്ങള്‍ നല്‍കിയ മൊഴിയും പുറത്തായിരുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടേത് മാത്രമല്ല, മുന്‍ ഭാര്യ മഞ്ജുവാര്യരുടെ അവസരങ്ങള്‍ കൂടി ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. വിവരങ്ങള്‍ ഇങ്ങനെ......

എട്ടാം പ്രതിയാണ് ദിലീപ്

എട്ടാം പ്രതിയാണ് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ മൊത്തം 12 പ്രതികളാണുള്ളത്. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് പ്രകാരമാണ് ആക്രമണം നടന്നത് എന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ 85 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

 തിരിച്ചടിക്കാന്‍ സാധ്യത

തിരിച്ചടിക്കാന്‍ സാധ്യത

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിനിമാ മേഖലയിലുള്ളവരുടെ മൊഴികള്‍ ശേഖരിച്ചിരുന്നു. അമ്മ ഭാരവാഹികളായ ഇടവേള ബാബു, സിദ്ദീഖ് എന്നിവരെ കൂടാതെ നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം മൊഴി നല്‍കിയിരുന്നു. ഇവരുടെ മൊഴിയാണ് പുറത്തുവന്നത്. മൂന്നു പേരും ദിലീപിന് തിരിച്ചടിയാകാന്‍ സാധ്യതയുള്ള തരത്തിലാണ്് മൊഴി നല്‍കിയിരിക്കുന്നത്.

 മഞ്ജുവാര്യരുടെ അവസരം ഇല്ലാതാക്കാന്‍...

മഞ്ജുവാര്യരുടെ അവസരം ഇല്ലാതാക്കാന്‍...

മുന്‍ ഭാര്യ മഞ്ജുവാര്യരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന മൊഴിയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഞ്ജു നായികയായ ഹൗ ഓര്‍ഡ് ആര്‍യു എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ഈ ചിത്രത്തില്‍ സഹകരിക്കരുത് എന്ന രീതിയില്‍ ദിലീപ് സംസാരിച്ചുവെന്നാണ് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരിക്കുന്നത്.

 പരാതി ലഭിച്ചു

പരാതി ലഭിച്ചു

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടമായി എന്ന് പരാതി ലഭിച്ചിരുന്നുവെന്ന് ഇടവേള ബാബു മൊഴി നല്‍കിയിരുന്നു. പരാതിയില്‍ വാസ്തവമുണ്ടെന്ന് തനിക്ക് തോന്നി. ഇക്കാര്യം ദിലീപിനോട് അന്വേഷിച്ചു. ആവശ്യമില്ലാത്ത വിഷയത്തില്‍ തലയിടുന്നത് എന്തിനാണ് എന്ന് തിരിച്ചുചോദിച്ചെന്നും ഇടവേള ബാബു മൊഴിയില്‍ പറയുന്നു.

എന്തിനാ ഇതില്‍ ഇടപെടുന്നത്

എന്തിനാ ഇതില്‍ ഇടപെടുന്നത്

സിദ്ദീഖും സമാനമായ രീതിയില്‍ മൊഴി നല്‍കിയുരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം തിരക്കിയപ്പോള്‍ ഇടപെടേണ്ടെന്നാണ് ദിലീപ് പ്രതികരിച്ചത് എന്നായിരുന്നു സിദ്ദീഖിന്റെ മൊഴി. അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി ദിലീപിനെ നിയോഗിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിട്ടുണ്ട്.

 റിഹേഴ്‌സലിനിടെ വഴക്കുണ്ടായി

റിഹേഴ്‌സലിനിടെ വഴക്കുണ്ടായി

ഇരയായ നടിയും കാവ്യ മാധവനും തമ്മില്‍ സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ വഴക്കുണ്ടായിരുന്നു. ഏതൊക്കെ സിനിമയില്‍ നിന്നാണ് അവസരം നഷ്ടമായതെന്ന് പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നില്ല. തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ വരാറുണ്ട്. പറഞ്ഞുതീര്‍ക്കുകയാണ് പതിവ്. ഇതിന് രേഖകള്‍ സൂക്ഷിക്കാറില്ലെന്നും ഇടവേള ബാബു മൊഴി നല്‍കിയിട്ടുണ്ട്.

നടി തന്നോട് പറഞ്ഞു

നടി തന്നോട് പറഞ്ഞു

നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് സിദ്ദീഖ് അന്വേഷണ സംഘത്തിന് നല്‍കിയത്. ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടി തന്നോട് പറഞ്ഞുവെന്നാണ് സിദ്ദീഖിന്റെ മൊഴി. ഇക്കാര്യം ദിലീപിനോട് ചോദിച്ചപ്പോള്‍, ഇക്ക വിഷയത്തില്‍ ഇടപെടേണ്ടെന്നും വ്യക്തിപരമായ കാര്യമാണിതെന്നുമാണ് മറുപടി ലഭിച്ചതെന്നും സിദ്ദീഖ് മൊഴി നല്‍കി.

അവരുടെ പേര് പറയട്ടെ

അവരുടെ പേര് പറയട്ടെ

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് സിദ്ദീഖ് ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മറിച്ചുള്ള കാര്യങ്ങളാണ് പറഞ്ഞത്. ദിലീപ് പറഞ്ഞതനുസരിച്ച് ഏതെങ്കിലും സംവിധായകന്‍ നടിക്ക് അവസരം നിഷേധിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പേര് പറയട്ടെ എന്നാണ് സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മൊഴിയിലെ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തയ്യാറായതുമില്ല.

 കഴിഞ്ഞ വര്‍ഷം ഫെബ്രുവരി

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടി ആക്രമിക്കപ്പെട്ടത്. ആദ്യം പള്‍സര്‍ സുനി ഉല്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളെ അറസ്റ്റ് ചെയ്ത പോലീസിന് സംഭവത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപ് അറസ്റ്റിലായത്. ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 85 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് പുറത്തിറങ്ങിയത്.

വിചാരണ ആരംഭിച്ചില്ല

വിചാരണ ആരംഭിച്ചില്ല

ദിലീപ് അറസ്റ്റിലായ ശേഷം അന്വേഷണ സംഘം ദിലീപിനെ പ്രതി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. തടസ ഹര്‍ജികളും രേഖകള്‍ ആവശ്യപ്പെട്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമുള്ള ഹര്‍ജികളുമെല്ലാം തീര്‍പ്പാക്കിയിട്ടുണ്ട്. വിചാരണ അധികം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.

ഇന്ത്യയില്‍ ചരിത്ര നിമിഷം; പെട്രോളിനെക്കാള്‍ വില ഡീസലിന്!! ഒത്തുകളിയുടെ ഫലമെന്ന് കോണ്‍ഗ്രസ്ഇന്ത്യയില്‍ ചരിത്ര നിമിഷം; പെട്രോളിനെക്കാള്‍ വില ഡീസലിന്!! ഒത്തുകളിയുടെ ഫലമെന്ന് കോണ്‍ഗ്രസ്

English summary
Dileep try vanish Manju Warrier movie also, Kunchacko statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X