നടിയുടെ ദൃശ്യങ്ങൾ വിദേശത്ത്.. ദിലീപ് ദുബായിൽ പോകുന്നത് തെളിവുകൾ നശിപ്പിക്കാനെന്ന് ബൈജു കൊട്ടാരക്കര

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: പോലീസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് വിദേശത്തേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയത്. കരാമയില്‍ ദേ പുട്ട് ശാഖയുടെ ഉദ്ഘാടനത്തിന് പോകാന്‍ വേണ്ടിയാണ് ജാമ്യവ്യവസ്ഥയില്‍ ദിലീപ് ഇളവ് തേടിയത്. നാല് ദിവസത്തേക്ക് ദുബായില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ദിലീപിന്റെ ദുബായ് യാത്രയ്ക്ക് മറ്റ് ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍. പോലീസ് സംശയിക്കുന്ന ചില കാര്യങ്ങള്‍ തന്നെയാണ് ബൈജു കൊട്ടാരക്കര ഏഷ്യാനെറ്റിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ദിലീപിനെതിരെ പോലീസിന്റെ വൃത്തികെട്ട കളി.. ദിലീപിനെ കുരുക്കാൻ സാക്ഷി പറയുക ഈ പ്രമുഖരെന്ന് ഷോൺ

ആ നിർണായക തെളിവുകൾ

ആ നിർണായക തെളിവുകൾ

കഴിഞ്ഞ ഫെബ്രുവരി 17ന് തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് പ്രമുഖ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേസിലെ നിര്‍ണായക തെളിവാണ്. എന്നാലിവ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.

ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയോ?

ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയോ?

പലയിടത്തും നടത്തിയ അന്വേഷണങ്ങളൊക്കെ പാഴായി. ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചുവെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്‍കിയത് പോലീസ് കണക്കിലെടുത്തിട്ടില്ല. അതിനിടെ ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പോലീസിന് കണ്ടെത്താനാവില്ല

പോലീസിന് കണ്ടെത്താനാവില്ല

പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോ പറഞ്ഞത് പോലെ നശിപ്പിക്കപ്പെട്ടിട്ടില്ല. കേരള പോലീസ് മഷിയിട്ട് നോക്കിയാല്‍ പോലും ഇനി ആ തെളിവ് കണ്ടെത്താന്‍ സാധിക്കില്ല. അവ ഇതിനോടകം കടല്‍ കടന്നു കഴിഞ്ഞെന്നാണ് ബൈജു കൊട്ടാരക്കര ഏഷ്യാനെറ്റിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ദുബായ് യാത്രയ്ക്ക് ഗൂഢലക്ഷ്യം

ദുബായ് യാത്രയ്ക്ക് ഗൂഢലക്ഷ്യം

ദിലീപ് വിദേശത്തേക്ക് പോകുന്നത് നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. ദിലീപിന്റെ ദുബായ് യാത്രയ്ക്ക് ഗൂഢലക്ഷ്യങ്ങളാണ് ഉള്ളത്. ആ തിരക്കിട്ട വിദേശ സന്ദര്‍ശനം ഒഴിവാക്കുന്നതില്‍ കേരള പോലീസ് പരാജയപ്പെട്ടുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

വിദേശത്ത് തെളിവ് നശിപ്പിക്കുമെന്ന്

വിദേശത്ത് തെളിവ് നശിപ്പിക്കുമെന്ന്

കേരളത്തില്‍ ഇരുന്ന് തെളിവ് നശിപ്പിക്കാന്‍ ദിലീപിന് എളുപ്പമല്ല. അതേസമയം വിദേശത്തിരുന്ന് അത് എളുപ്പത്തില്‍ ചെയ്യാവുന്നതേ ഉള്ളൂ എന്നും ബൈജു കൊട്ടാരക്കര പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അത്രയധികം സ്വാധീനം ദിലീപിനുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

സാക്ഷികളെ സ്വാധീനിക്കുന്നു

സാക്ഷികളെ സ്വാധീനിക്കുന്നു

വന്‍ സ്വാധീനം ഉള്ളത് കൊണ്ട് തന്നെ ദിലീപ് എന്ത് നീചതന്ത്രം വേണമെങ്കിലും പ്രയോഗിക്കുമെന്നും ബൈജു ആരോപിച്ചു. കേസിലെ തെളിവുകളേയും സാക്ഷികളേയും സ്വാധീനിക്കാന്‍ ദിലീപിന് സാധിക്കും. അതിനുള്ള ശ്രമങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ബൈജു കൊട്ടരക്കര വെളിപ്പെടുത്തി. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നതായി പോലീസും ആരോപിക്കുന്നുണ്ട്.

പോലീസിന്റെ അനാസ്ഥ

പോലീസിന്റെ അനാസ്ഥ

ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച സംഭവത്തില്‍ ബൈജു കൊട്ടാരക്കര പോലീസിനെ കുറ്റപ്പെടുത്തി. ദിലീപിന് ദുബായില്‍ പോകാന്‍ അനുമതി ലഭിച്ചത് കാണിക്കുന്നത് പോലീസിന്റെ അനാസ്ഥയാണ്.കേസിലെ സുപ്രധാനമായ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ മാത്രമേ ദിലീപിന്റെ വിദേശ യാത്ര സഹായിക്കുകയുള്ളു എന്നും ബൈജു പറഞ്ഞു.

മഞ്ജു ദിലീപിനെതിരെ മൊഴി നൽകില്ല

മഞ്ജു ദിലീപിനെതിരെ മൊഴി നൽകില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം വിജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി. നടിക്ക് നീതി ലഭിക്കുമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും ഉറച്ച വിശ്വാസമുണ്ട്. കുറ്റപത്രത്തിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യര്‍ ദിലീപിന് എതിരെ മൊഴി നല്‍കുമെന്ന് കരുതാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ ഏഷ്യാനെറ്റിനോട് അഭിപ്രായപ്പെട്ടു

മഞ്ജുവിനെ സ്വാധീനിക്കും

മഞ്ജുവിനെ സ്വാധീനിക്കും

ദിലീപ് മഞ്ജുവിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. മകള്‍ എന്ന ദൗര്‍ബല്യം ഉപയോഗിച്ചാവും ദിലീപ് മുന്‍ ഭാര്യയെ സ്വാധീനിക്കുക. മഞ്ജുവില്‍ നിന്നും കാലങ്ങളായി അകന്ന് കഴിയുന്ന മകള്‍ ദിലീപിനെതിരെ സാക്ഷി മൊഴി നല്‍കരുത് എന്ന് മഞ്ജുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

മാതൃത്വം ജയിക്കും

മാതൃത്വം ജയിക്കും

കേസിന്റെ ആദ്യഘട്ടത്തില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം സജീവമായിരുന്നു മഞ്ജു വാര്യര്‍. പിന്നീട് മഞ്ജു മാറിനില്‍ക്കുന്നത് സ്വാധീനിക്കപ്പെട്ടത് കൊണ്ടാണെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി. സൗഹൃദവും മാതൃത്വവും തമ്മിലുള്ള വടംവലിയില്‍ മാതൃത്വം ജയിക്കാനാണ് സാധ്യതയെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ദിലീപ് ഏതറ്റം വരെയും പോകും.

പോലീസ് നാണം കെടും

പോലീസ് നാണം കെടും

ദിലീപിനെ ദുബായില്‍ പോകാന്‍ അനുവദിച്ച പോലീസ് അനാസ്ഥയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും ബൈജു കൊട്ടരക്കര പറഞ്ഞു. കേസിലെ ചെറിയ തിരിച്ചടി പോലും പോലീസിന് പരിതാപകരമായ അവസ്ഥയിലെത്തിക്കും. തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാവും പോലീസ് എന്നും ബൈജു കൊട്ടരക്കര ഏഷ്യാനെറ്റിനോട് പറഞ്ഞു.

English summary
Director Baiju Kottarakkara alleges that, Dileep's visit to Dubai is for destroying evidences in actress case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്