പിടിക്കപ്പെട്ടുവെന്ന് ഉറപ്പായതോടെ ദിലീപ് ആദ്യം ആവശ്യപ്പെട്ടത്? പക്ഷേ പോലീസ് നിരസിച്ചു!!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുടുങ്ങിയെന്ന് ഉറപ്പായതോടെ ദിലീപ് ആദ്യം ആവശ്യപ്പെട്ടത് മകൾ മീനാക്ഷിയെയും വീട്ടുകാരെയും കാണണമെന്ന്. എന്നാൽ പോലീസ് ഇതിന് അനുവദിച്ചില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ദിലീപിനെ രഹസ്യമായി ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് നേരിട്ടെത്തിയാണ് ദിലീപിനെ ചോദ്യം ചെയ്തിരുന്നത്. നേരത്തെ നടത്തിയ 13 മണിക്കൂറിൽ നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. പോലീസ് നിരത്തിയ പല തെളിവുകളും ദിലീപിന് നിരസിക്കാൻ കഴിഞ്ഞിരുന്നില്ല.

രഹസ്യ ചോദ്യം ചെയ്യൽ

രഹസ്യ ചോദ്യം ചെയ്യൽ

നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം ആറേ മുക്കാലോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട രഹസ്യ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാധ്യമങ്ങളെയൊന്നു അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നും പോലീസിന്റെ നീക്കം.

ആദ്യം ആവശ്യപ്പെട്ടത്

ആദ്യം ആവശ്യപ്പെട്ടത്

കേസിൽ പിടിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെ ദിലീപ് ആവശ്യപ്പെട്ടത് മകൾ മീനാക്ഷിയെ കാണണമെന്നായിരുന്നു. വീട്ടുകാരെ കാണണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇതിന് തയ്യാറായില്ല. താങ്കളെ അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ച് ദിലീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സത്യം പറയേണ്ടി വന്ന സാഹചര്യം

സത്യം പറയേണ്ടി വന്ന സാഹചര്യം

നേരത്തെ 13 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നു വ്യത്യസ്തമായി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ ഉദ്യോഗസ്ഥർ നിരത്തിയ പല തെളിവുകൾക്കു മുന്നിലും ദിലീപിന് സത്യം പറയേണ്ടി വരികയായിരുന്നു.

പൊട്ടിക്കരഞ്ഞ് ദിലീപ്

പൊട്ടിക്കരഞ്ഞ് ദിലീപ്

പിടിക്കപ്പെടുമെന്ന സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ദിലീപ് പൊട്ടിക്കരഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഇടക്ക് ബോധക്ഷയം

ഇടക്ക് ബോധക്ഷയം

ചോദ്യം ചെയ്യലിനിടെയുണ്ടായ മാനസിക സമ്മർദത്തെ തുടർന്ന് ദിലീപിന് ബോധക്ഷയം ഉണ്ടായതായി വിവരങ്ങളുണ്ട്. തുടർന്ന് വൈദ്യസഹായം എത്തിക്കുകയായിരുന്നു. രക്തസമ്മര്‍ദം ഉയർന്നത് മാത്രമാണ് ദിലീപിന്റെ പ്രശ്നമെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു.

സുഹൃത്തുക്കളെ വിളിച്ചു

സുഹൃത്തുക്കളെ വിളിച്ചു

അറസ്റ്റിലായ വിവരം അറിയിച്ചപ്പോൾ ദിലീപ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു. പോലീസിന്റെ അനുമതി ഇതിനുണ്ടായിരുന്നു. നിയമസഹായം ഏർപ്പെടുത്താൻ അവരോട് ആവശ്യപ്പെടുകയായിരുന്നു.

ഉറങ്ങാതെ നേരം വെളുപ്പിച്ചു

ഉറങ്ങാതെ നേരം വെളുപ്പിച്ചു

രാത്രി വൈകിയും ദിലീപിനെ ചോദ്യം ചെയ്തതായി വിവരങ്ങളുണ്ട്. ഉറങ്ങാൻ അനുവദിച്ചപ്പോൾ ഉറങ്ങാതെ കസേരയിൽ കണ്ണടച്ച് ഇരിക്കുക മാത്രമായിരുന്നു എന്നും വിവരങ്ങളുണ്ട്. ആദ്യം പോലീസ് നൽകിയ ഭക്ഷണം നിരസിച്ചെങ്കിലും പിന്നീട് ദിലീപ് ചപ്പാത്തിയും വെജിറ്റബിൽ കറിയും കഴിച്ചതായി വിവരങ്ങളുണ്ട്.

English summary
dileep wants meet daughter.
Please Wait while comments are loading...