കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്‍റെ ജാമ്യം... സാധ്യത കുറവ്? തിരിച്ചടി രണ്ടു കാര്യങ്ങള്‍... ഒന്ന് കോടതി തന്നെ പറഞ്ഞു

ഇതിനകം നാലു തവണ ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൂന്നാം തവണയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന ദിലീപിന് ഇത്തവണയും ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ച പ്രതിഭാഗത്തിന്റെ വാദം ഹൈക്കോടതി കേട്ടിരുന്നു. പ്രോസിക്യൂഷന്റെ വാദം കൂടി പരിഗണിച്ച ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക. ഇതിനകം നാലു തവണ ജാമ്യം തേടി ദിലീപ് കോടതിയില്‍ പോയിട്ടുണ്ട്.

അഞ്ചാമൂഴം

അഞ്ചാമൂഴം

കോടതിയില്‍ ദിലീപിന് ഇത് അഞ്ചാമൂഴമാണ്. നാലു തവണയാണ് ജാമ്യത്തിനായി താരം കോടതി വാതിലില്‍ മുട്ടിയത്. രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

തുടര്‍ച്ചയായ ജാമ്യ ഹര്‍ജികള്‍

തുടര്‍ച്ചയായ ജാമ്യ ഹര്‍ജികള്‍

തുടര്‍ച്ചയായി ഇങ്ങനെ കോടതികളില്‍ ജാമ്യ ഹര്‍ജി നല്‍കുന്നത് ദിലീപിനു തന്നെ തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ദിലീപിന് അവകാശമുണ്ട്

ദിലീപിന് അവകാശമുണ്ട്

കേസില്‍ ആരോപണം നേരിടുന്ന ഒരാള്‍ക്കു എത്ര തവണ വേണമെങ്കിലും ജാമ്യ ഹര്‍ജി നല്‍കാന്‍ അവകാശമുണ്ട്. ഇതു തന്നെയാണ് ദിലീപും ഉപയോഗിച്ചിരിക്കുന്നത്.

സാഹചര്യം പഴയതു തന്നെ

സാഹചര്യം പഴയതു തന്നെ

നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ മാത്രമേ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടു കാര്യമുള്ളൂവെന്നു അഭിഭാഷകര്‍ പറയുന്നു. ഉദാഹരണത്തിനു പുതിയ തെളിവുകള്‍ ലഭിക്കുകയോ പ്രതിയെ അറസ്റ്റ് ചെയ്യുകയോ വേണം. ഇതു രണ്ടും ദിലീപിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല.

വീണ്ടും തള്ളും ?

വീണ്ടും തള്ളും ?

പഴയ സാഹചര്യങ്ങള്‍ തന്നെ നിലനില്‍ക്കുമ്പോള്‍ ദിലീപ് വീണ്ടും സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രമുഖ അഭിഭാഷകരുടെ വിലയിരുത്തല്‍.

കോടതി തന്നെ ചോദിച്ചു

കോടതി തന്നെ ചോദിച്ചു

ദിലീപ് മൂന്നാം തവണയും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ സാഹചര്യത്തില്‍ മാറ്റമുണ്ടാവാതെ എന്തിനു വീണ്ടും ജാമ്യാപേക്ഷയുമായെത്തിയെന്ന് ഹൈക്കോടതി തന്നെ ചോദിച്ചതാണ്.

 പ്രോസിക്യൂഷന്റെ പ്രധാന വാദം

പ്രോസിക്യൂഷന്റെ പ്രധാന വാദം

പ്രതിയായ ദിലീപ് സമ്പത്തും സ്വാധീനവുമുള്ള ആളായതിനാല്‍ ജാമ്യം നല്‍കരുതെന്ന് തന്നെയാണ് തുടക്കം മുതല്‍ പ്രോസിക്യൂഷന്‍ വാദിക്കുന്നത്. ഇത്തവണയും ഇക്കാര്യം തന്നെയാവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുക.

ശരിവയ്ക്കുന്നത്

ശരിവയ്ക്കുന്നത്

ദിലീപ് തുടര്‍ച്ചയായി ജാമ്യ ഹര്‍ജികള്‍ നല്‍കുന്നത് പ്രോസിക്യൂഷന്റെ വാദത്തെ ശരിവയ്ക്കുന്നതാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഇതു ദിലീപിനു തന്നെയാവും തിരിച്ചടിയാവുന്ന രണ്ടാമത്തെ കാര്യം.

ജാമ്യം നിഷേധിക്കാറുണ്ട്

ജാമ്യം നിഷേധിക്കാറുണ്ട്

വിവാദമായ ഇത്തരം കേസുകളില്‍ ആരോപണ വിധേയര്‍ സമ്പത്തും സ്വാധീനവുമുള്ളവരാണെങ്കില്‍ കോടതി സാധാരണയായി ജാമ്യം നല്‍കാറില്ല. അതുകൊണ്ടു തന്നെ ഇതു ദിലീപിന്റെ ജാമ്യ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ നീളും

വര്‍ഷങ്ങള്‍ നീളും

ദിലീപിന് കോടതി ജാമ്യം നല്‍കിയാലും കേസില്‍ വിചാരണ മൂന്നു വര്‍ഷം വരെ നീളാനുള്ള സാധ്യതയുണ്ട്. ഈ സമയത്തിനിടെ കേസിലെ ഭൂരിഭാഗം സാക്ഷികളും സ്വാധീനിക്കപ്പെടാനും കൂറുമാറാനും സാധ്യത കൂടുതലാണ്.

സിനിമാ മേഖലയിലുള്ളവര്‍

സിനിമാ മേഖലയിലുള്ളവര്‍

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളില്‍ ഭൂരിഭാഗം പേരും സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ ദിലീപിന് അവരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കും.

English summary
Dileep's bail petition may be rejected in actress attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X