ദിലീപിന്റെ രാമലീലക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; ഏത് ഏജന്‍സി വന്നാലും രക്ഷയില്ല, പ്രശ്‌നം സെര്‍വര്‍!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ദിലീപ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം രാമലീല കോടതി കയറിയെങ്കിലും കാര്യമുണ്ടായില്ല. ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നിരുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ആയിരങ്ങള്‍ ഇതുകാണുകയും ചെയ്തിരുന്നു. പക്ഷേ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വ്യാജ പതിപ്പ് ഇറങ്ങിയത് സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ച് നടപടികളുമായി മുന്നോട്ട് പോയിരുന്നു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. പക്ഷേ, ബുധനാഴ്ച ഹൈക്കോടതി ഇക്കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു.

ദിലീപിനെ കുടുക്കിയത് പ്രമുഖ രാഷ്ട്രീയ നേതാവ്; ഇരയായ നടി പീഡനം പ്രചരിപ്പിച്ചെന്നും പിസി ജോര്‍ജ്

തീയേറ്റര്‍ പ്രിന്റ്

തീയേറ്റര്‍ പ്രിന്റ്

രാമലീലയുടെ തീയേറ്റര്‍ പ്രിന്റ് ആണ് ഒക്ടോബര്‍ 21ന് രാത്രിയോടെ യു ട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഫഹദ് ഫാസില്‍ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ പേരിലാണ് രാമലീല പരന്നിരുന്നത്. പുറമെ ഫഹദ് ചിത്രമായിരുന്നെങ്കിലും അകത്ത് ദിലീപ് സിനിമയായിരുന്നു. ചിത്രം തീയേറ്ററുകളില്‍ വന്‍ കുതിപ്പ് നടത്തുന്ന ഘട്ടത്തിലായിരുന്നു ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്.

ഏത് ഏജന്‍സിക്ക് വിട്ടാലും

ഏത് ഏജന്‍സിക്ക് വിട്ടാലും

ടോമിച്ചന്‍ മുളകുപാടത്തിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും മറുപടി തേടുകയും ചെയ്തു. ഇരു കക്ഷികളും നല്‍കിയ മറുപടി പരിശോധിച്ചാണ് ഹൈക്കോടതി വിഷയം തീര്‍പ്പാക്കിയത്. രാജ്യത്തെ ഏത് ഏജന്‍സിക്ക് വിട്ടാലും കൃത്യമായ പരിശോധന നടത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

30000 പേര്‍ ചിത്രം കണ്ടു

30000 പേര്‍ ചിത്രം കണ്ടു

യുട്യൂബില്‍ 30000 ത്തിലേറെ പേര്‍ ചിത്രം കണ്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം, കേസ് ശക്തമാകുമെന്ന് കണ്ടതോടെ ചിത്രം യുട്യൂബില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ആരാണ് ഇതിന് പിന്നില്‍ കളിച്ചതെന്ന് പരിശോധിക്കണമെന്നായിരുന്നു നിര്‍മാതാവ് ടോമച്ചന്‍ മുളകുപാടത്തിന്റെ ആവശ്യം. പക്ഷേ ഇക്കാര്യത്തില്‍ ഇനി വിശദമായ അന്വേഷണം നടക്കില്ല.

അമേരിക്കയിലെ സെര്‍വര്‍

അമേരിക്കയിലെ സെര്‍വര്‍

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം തമ്പായി നല്‍കിയാണ് രാമലീല അപ്പ്ലോഡ് ചെയ്തിരുന്നത്. ചിത്രത്തില്‍ തമിഴില്‍ റോക്കേഴ്സ് എന്ന് മാര്‍ക്ക് ചെയ്തിരുന്നു. പക്ഷേ, ഏത് അന്വേഷണ ഏജന്‍സി പരിശോധിച്ചാലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. അമേരിക്കയിലുള്ള ക്ലൗഡ് സെര്‍വര്‍ പരിശോധിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നതാണ് അതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.

ഒട്ടേറെ വിവാദങ്ങള്‍ക്കിടയില്‍

ഒട്ടേറെ വിവാദങ്ങള്‍ക്കിടയില്‍

ഒട്ടേറെ വിവാദങ്ങള്‍ക്കിടയില്‍ റിലീസ് ചെയ്ത സിനിമയാണ് രാമലീല. ഇന്ന് ദിലീപിന്റെ രാമലീല എന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രം കോടികളാണ് തിയേറ്ററുകളില്‍ നിന്ന് വാരിയത്. ഒരു പക്ഷേ, ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്കിടയില്‍ ഇറങ്ങിയ സിനിമ പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുമായിരുന്നു. പക്ഷേ, അപ്രതീക്ഷിത വിജയമാണ് സിനിമ നേടിയത്. അത് ദിലീപിന് മറ്റൊരു തരത്തില്‍ നേട്ടമാകുകയും ചെയ്തു.

രാമലീല വിജയം

രാമലീല വിജയം

യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലും രാമലീലക്ക് മികച്ച പ്രതികരണമായിരുന്നു. എന്നാല്‍ വിജയത്തിന് മങ്ങലുണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണമാണ് അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. കാരണം ആദ്യം പ്രധാന രംഗങ്ങള്‍ ചോര്‍ന്നിരുന്നു. പിന്നീടാണ് സിനിമ മൊത്തം ഇന്റര്‍നെറ്റിലെത്തിയത്. അപ്പ്‌ലോഡ് ചെയ്ത സൈറ്റിന്റെ സെര്‍വര്‍ അമേരിക്കയിലാണെന്ന് കണ്ടെത്തിയെന്നും പരിശോധിക്കാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരേ കേസെടുത്തു

കുറ്റക്കാര്‍ക്കെതിരേ കേസെടുത്തു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ രാമലീല പരാജപ്പെടുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. പീഡനക്കേസില്‍ അറസ്റ്റിലായതോടെ പൊതുവികാരം ദിലീപിന് എതിരാകുന്ന സാഹചര്യമുണ്ടായി. ഈ ഘട്ടത്തില്‍ ഇറങ്ങിയ സിനിമ വന്‍ വിജയം നേടിയത് എടുത്തുപറയേണ്ടതാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റില്‍ വ്യാജ പതിപ്പ് പ്രചരിപ്പിച്ച് സിനിമ പൊളിക്കാന്‍ നീക്കം നടന്നുവെന്ന് ടോമിച്ചന്‍ മുളകുപാടം പ്രതികരിച്ചത്. കുറ്റക്കാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ആളുകള്‍ കൂകി വിളിച്ചപ്പോള്‍

ആളുകള്‍ കൂകി വിളിച്ചപ്പോള്‍

നിരവധി വെല്ലുവിളികള്‍ സിനിമ നേരത്തെ നേരിട്ടിരുന്നു. ദിലീപ് അറസ്റ്റിലാകും മുമ്പ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. പിന്നീടുണ്ടായത് ദിലീപിന് ജനം മൊത്തം എതിരായ സാഹചര്യം. ആ സമയം ഇറങ്ങിയാല്‍ എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പിച്ചു. കേസില്‍ തെളിവെടുപ്പിന് ദിലീപിനെ പോലീസ് കൊണ്ടുപോകുന്ന സ്ഥലത്തെല്ലാം ആളുകള്‍ കൂകി വിളിക്കുകയായിരുന്നു. പിന്നീട് നിരവധി തവണ റിലീസ് തിയ്യതി മാറ്റിവച്ചെങ്കിലും ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് സിനിമ പ്രദര്‍ശനത്തിന് ഇറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

ടോമിച്ചന്‍ മുളകുപാടം

ടോമിച്ചന്‍ മുളകുപാടം

ടോമിച്ചന്‍ മുളകുപാടം എന്ന ബിസിനസുകാരന്റെ ധൈര്യമാണ് അവിടെ കണ്ടത്. കൂടെ അദ്ദേഹത്തിന്റെ തന്ത്രങ്ങളും. ആദ്യം ഇറക്കിയ ട്രെയിലറിന് പുറമെ പുതിയ പുതിയ ട്രെയിലറുകള്‍ ഇറക്കിക്കൊണ്ടിരുന്നു. ഇതിന് പിന്നാലെ ദിലീപിന് അനുകൂലമായി പിന്നീട് പലരും പ്രസ്താവനകള്‍ ഇറക്കാന്‍ തുടങ്ങി. ദിലീപല്ല സിനിമയെന്നും കേസിനെയും സിനിമയെയും രണ്ടായി കാണണമെന്നുമുള്ള അഭിപ്രായത്തിന് ബലം ലഭിച്ചു.

ജനങ്ങള്‍ മാറിചിന്തിച്ചു

ജനങ്ങള്‍ മാറിചിന്തിച്ചു

ഇതോടെ ജനങ്ങള്‍ മാറിചിന്തിച്ചു തുടങ്ങി. ദിലീപ് ചിത്രത്തില്‍ എന്താണെന്നറിയാനുള്ള ഒരു ആഗ്രഹം എല്ലവരിലുമുണ്ടായി. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ വരെ രാമലീലയെ പിന്തുണച്ച് രംഗത്തെത്തി. കാര്യങ്ങള്‍ മാറി മറിഞ്ഞ് അനുകൂല തരംഗം സൃഷ്ടിക്കപ്പെടുകയായിരുന്നു. അതിനിടെ മറ്റൊരു സിനിമയുടെ റിലീസിന്റെ പേരില്‍ രാമലീല പല തിയേറ്ററുകളില്‍ നിന്നും നീക്കാന്‍ ശ്രമം നടന്നിരുന്നു. ഈ പ്രതിസന്ധിയും കടന്നുവരുമ്പോഴാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dileep's Ramaleela leaked in Internet: High Court rejected CBI probe

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്