ദിലീപിന് വേണ്ടി വിദേശത്ത് നിന്നും കള്ളപ്പണം? ബിനാമി സിനിമാക്കാരി? പുറത്ത് മഞ്ഞുമലയുടെ ഒരറ്റം മാത്രം!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം വഴി തുറന്നത് മലയാള സിനിമാ ലോകത്തെ മാഫിയ ബന്ധങ്ങളിലേക്കും ഹവാല പണം ഇടപാടുകളിലേക്കും കൂടിയാണ്. മലയാള സിനിമയിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അടക്കം സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ദിലീപിന്റെ ബിനാമി ഇടപാടുകളും ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ സാമ്പത്തിക കേസുകളിലും ദിലീപ് ഉത്തരം പറയേണ്ടതായി വരും. ഞെട്ടിക്കുന്ന വിവരങ്ങളാണ് നടന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.

റിയൽ ഡോൺ

റിയൽ ഡോൺ

സിനിമയുടെ വിവിധ മേഖലകളില്‍ എന്ന പോലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തും ഒരു ഡോണ്‍ ആണ് ദിലീപെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. കൊച്ചിയില്‍ മാത്രം മുപ്പതിലധികം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ദിലീപ് നടത്തിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിദേശ സ്റ്റേജ് ഷോകൾ

വിദേശ സ്റ്റേജ് ഷോകൾ

ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ് , ഭൂമി ഇടപാടുകള്‍ കൂടാതെ ദിലീപിന്റെ വിദേശത്തെ സ്റ്റേജ് ഷോകളും അന്വേഷണ പരിധിയിലാണ്.

കള്ളപ്പണം ഒഴുകി

കള്ളപ്പണം ഒഴുകി

ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ്സില്‍ ബിനാമി നിക്ഷേപവും വിദേശപണവും ഒഴുകിയിട്ടുണ്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി സൂചനയുണ്ട് എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശ ഷോകളുടെ സാമ്പത്തിക ഇടപാട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

ഹവാല റാക്കറ്റ്

ഹവാല റാക്കറ്റ്

മലയാള സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. വിദേശത്ത് നിന്നും ഹവാല റാക്കറ്റ് വഴി കോടികളുടെ കള്ളപ്പണം മലയാള സിനിമാ വ്യവസായത്തില്‍ ഒഴുക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാണാ ബിനാമി

ആരാണാ ബിനാമി

മാര്‍ച്ചില്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്ക് ദിലീപ് വഴി വന്‍തുക കൈമാറ്റം ചെയ്യപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ബിനാമിയാണ് ആ ചലച്ചിത്ര പ്രവര്‍ത്തക എന്നാണ് സംശയിക്കപ്പെടുന്നത്. ഇതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കോടികളുടെ നിക്ഷേപം

കോടികളുടെ നിക്ഷേപം

ദിലീപിന്റെയും ബന്ധുക്കളുടേയും പേരില്‍ അറുന്നൂറ് കോടിയിലധികം രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ വഴി കോടികളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ദിലീപ് സമ്പാദിച്ചത്.

ഡി സിനിമാസ് ദുരൂഹം

ഡി സിനിമാസ് ദുരൂഹം

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്റര്‍ സമുച്ചയമായ ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണ് എന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഡി സിനിമാസില്‍ ദിലീപിനെ കൂടാതെ ചില പ്രമുഖര്‍ക്കും നിക്ഷേപമുണ്ട് എന്നതിന്റെ രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്.

English summary
ED to investigate stage shows of Dileep abroad
Please Wait while comments are loading...