രണ്ടരവർഷം മുന്‍പ് അബുദാബിയില്‍ നടന്നത് കൊലപാതകം: ഡിന്‍സിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും
ചാലക്കുടി: രണ്ടര വർഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ അബൂദാബിയില്‍ മരണപ്പെട്ട തൃശ്ശൂർ സ്വദേശി ഡിന്‍സിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധന നടത്തും. വിവാദ വ്യവസായി ഷൈബി അഷ്റഫിന് ഡിന്‍സിയുടെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ കൂടിയാണ് പരിശോധന.
അബുദാബിയില്‍ അബുദാബി ഇരട്ടക്കൊലപാതകത്തിൽ മരിച്ച ഡെൻസിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാർക്കു ലഭിച്ച വിവരം. പിന്നീട് മരണകാരണം ഹൃദയാഘാതമാണെന്നും അറിയിച്ചു. ഏറ്റവും ഒടുവിലാണ് ഇത് കൊലപാതകമാണെന്നതിലേക്ക് എത്തുന്നത്.
വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന്‍ തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്

അബുദാബിയില്‍ നിന്നും നാട്ടിലെത്തിച്ച മൃതദേഹം ചാലക്കുടിയിലെ സെന്റ് ജോസഫ്സ് പള്ളിയിലാണ് സംസ്കാരം നടത്തിയത്. കുഴിമാടം വ്യാഴാഴ്ച തുറന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തും. കേസിന് സഹായകരമാവുന്ന നിർണ്ണായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നടപടിക്രമങ്ങള്‍ക്ക് ഇരിങ്ങാലക്കുട ആർ ഡി ഒ അനുമതി നല്‍കി.
വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന്‍ തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്

മൂന്നു മക്കളുടെ അമ്മയായ ഡെന്‍സി 2019 ഡിസംബറിലാണു ജോലി തേടി അബുദാബിയിലേക്കു പോയത്. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മരണപ്പെട്ടെന്ന വിവരം വീട്ടില്‍ ലഭിക്കുന്നത്. ഏതാനും ദിവസം മുന്‍പാണ് ഡെന്‍സി ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജരാണെന്നു പറഞ്ഞ് അൻവർ എന്നയാള്‍ കൊലപാതകമാണെന്ന വിവരം വീട്ടുകാരെ അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നും പൊലീസ് എത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെൻസി ജോലി ചെയ്തിരുന്നത്. ഡെന്‍സിയേയും ഹാരിസിനേയും 2020 മാർച്ച് 5 നാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഷാബാ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാൻ, കുത്രാടൻ അജ്മൽ, പൊരി ഷമീം എന്നിവരാണ് ഡെന്‍സിയുടേയും ഹാരിസിന്റേയും മരണവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരം പൊലീസിന് നല്‍കുന്നത്.

നാട്ടിലിരുന്ന് ഷൈബിൻ നൽകിയ നിർദേശപ്രകാരമാണ് കൃത്യം നിർവഹിച്ചതെന്നും ഇവർ മൊഴി നൽകിയിരുന്നു. കൊലപാതകം നടക്കുമ്പോള്‍ കേസിലെ എട്ട് പ്രതികളും അബുദാബിയില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് തെളിവുകള്‍ സഹിതം കണ്ടുപിടിക്കുകയും ചെയ്തു. നാട്ടില്‍ വെച്ച് തന്നെ ഹാരിസിനെ കൊലപ്പെടുത്താന്‍ പലവട്ടം ശ്രമിച്ചിരുന്നു

കൊല്ലപ്പെടുന്നതിന് മുന്‍പ് തനിക്ക് ഷൈബിന്‍ അഷ്റഫില്‍ നിന്നും വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഹാരിസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും ചെയ്തിരുന്നു. അഷ്റഫ് കൈപ്പഞ്ചേരി അബുദാബിയില്‍ ജയിലിലായതിന്റെ വിരോധം തീർക്കാനാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഹാരിസ് പറഞ്ഞത്.

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തന്നെയാണ് അബുദാബിയിലെത്തി ഹാരിസിനേയും ഡെന്‍സിയേയും കൊലപ്പെടുത്തിയ നടത്തിയ കേസിലേയും പ്രതികള്‍. പാസ്പോർട്ട് രേഖകള്‍ പരിശോധിച്ചാണ് എട്ടുപേരും കൊലപാതക സമയത്ത് അബുദാബിയില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് മനസ്സിലാക്കിയത്.












Click it and Unblock the Notifications