ദിലീപ് കേസിലെ കുറ്റപത്രം ഫോട്ടോസ്റ്റാറ്റ് വഴി ചോർന്നു.. പോലീസിനെ പരിഹസിച്ച് അരുൺ ഗോപി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതിക്ക് മുന്നിലെത്തും മുന്‍പാണ് മാധ്യമങ്ങളില്‍ പലതിലുമെത്തിയത്. ഇത് പോലീസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് പോലീസ് കുറ്റപത്രം ചോര്‍ത്തി നല്‍കി എന്നാരോപിച്ച് ദിലീപ് കോടതിയില്‍ പരാതി നല്‍കുകയുമുണ്ടായി. ഇതിന് പോലീസ് നല്‍കിയ വിശദീകരണം അവരെ കൂടുതല്‍ പരിഹാസ്യരാക്കിയതേ ഉള്ളൂ. ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാവാം കുറ്റപത്രം ചോര്‍ന്നത് എന്നാണ് വാദം. പോലീസിനെ പരിഹസിച്ച് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി രംഗത്ത് വന്നിരിക്കുന്നു.

കേരളത്തിൽ വംശഹത്യയ്ക്ക് ഷെഫിന്റെ സുഹൃത്തുക്കൾ പദ്ധതിയിട്ടു? ഗുരുതര കണ്ടെത്തലുകൾ പുറത്ത്

പോലീസിന് പരിഹാസം

പോലീസിന് പരിഹാസം

ദിലീപിന്റെ വിജയചിത്രം രാമലീലയുടെ സംവിധായകനായ അരുണ്‍ ഗോപി നേരത്തെ തന്നെ ദിലീപ് പക്ഷക്കാരനാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഈ സംവിധായകന്‍. കേസിലെ അനുബന്ധ കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണ് എന്ന പോലീസ് വിശദീകരണത്തെ കളിയാക്കി രംഗത്ത് വന്നിരിക്കുകയാണ് അരുണ്‍ ഗോപി.

സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക

സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക

ഫേസ്ബുക്ക് പോസ്റ്റിലാണ് അരുണ്‍ ഗോപിയുടെ പരിഹാസം. അരുണ്‍ ഗോപി പറയുന്നത് ഇതാണ്. സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ട്. വാല്‍ക്കഷ്ണം- പോലീസിന്റെ കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോഴെന്ന് കേരളപോലീസ്.

പിന്തുണ ദിലീപിന് തന്നെ

പിന്തുണ ദിലീപിന് തന്നെ

നേരത്തെ ദിലീപിനെ പിന്തുണച്ച് അരുണ്‍ ഗോപി രംഗത്ത് വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ യാഥാര്‍ത്ഥ്യം എന്തെന്ന് നമുക്കറിയില്ല. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ദിലീപ് അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും അരുണ്‍ ഗോപി പറഞ്ഞിരുന്നു. താന്‍ മനസ്സിലാക്കിയ ദിലീപ് അത്തരക്കാരനല്ല.പോലീസിന് തെറ്റുകള്‍ സംഭവിച്ചതായി ചരിത്രമുണ്ട്. പോലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നാളെ നീതിപീഠം ദിലീപ് തെറ്റുകാരനാണ് എന്ന് പറഞ്ഞാല്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക് താനും അത് വിശ്വസിച്ചേ മതിയാകൂ എന്നും അരുൺ ഗോപി പറയുകയുണ്ടായി.

കുറ്റപത്രം ചോർത്തിയെന്ന്

കുറ്റപത്രം ചോർത്തിയെന്ന്

കേസിലെ കുറ്റപത്രം ചോര്‍ന്നത് തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് എന്നാണ് ദിലീപ് ഉന്നയിക്കുന്ന ആരോപണം. പകര്‍പ്പ് പോലീസ് തന്നെ ചോര്‍ത്തിയതാണെന്നും ദിലീപ് ആരോപിക്കുന്നു. എന്നാല്‍ ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോഴോ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ചോര്‍ത്തിയതോ ആകാമെന്നാണ് പോലീസ് പറയുന്നത്.

കുറ്റപത്രം സ്വീകരിച്ചു

കുറ്റപത്രം സ്വീകരിച്ചു

ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ സാങ്കേതിത പിഴവുകള്‍ തിരുത്തിയ ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. നവംബര്‍ 22നാണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

കേസ് അട്ടിമറിക്കാൻ ശ്രമിച്ചു

കേസ് അട്ടിമറിക്കാൻ ശ്രമിച്ചു

കുറ്റപത്രം പോലീസ് ചോർത്തിയെന്ന ദിലീപിന്റെ ആരോപണം തെറ്റ് മറച്ച് വെയ്ക്കാനുള്ള നീക്കമാണ് എന്നാണ് കഴിഞ്ഞ ദിവസം പോലീസ് അങ്കമാലി കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തി ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും എതിര്‍സത്യവാങ്മൂലത്തില്‍ പോലീസ് വിശദീകരിക്കുന്നു.

മഞ്ജു വാര്യർക്കെതിരെ നീക്കം

മഞ്ജു വാര്യർക്കെതിരെ നീക്കം

ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ കേസ് ഈ മാസം 8ലേക്ക് മാറ്റിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന ചില പ്രചരണങ്ങള്‍ ആസൂത്രിതമാണെന്ന് പോലീസ് സംശയിക്കുന്നുണ്ടത്രേ. ഇവ ലക്ഷ്യം വെയ്ക്കുന്നത് നടി മഞ്ജു വാര്യരെ ആണെന്നും പോലീസ് സംശയിക്കുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി പള്‍സര്‍ സുനി ഒരു സ്ത്രീയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ പിറ്റേന്ന് ദുബായിലേക്ക് പോയതായും വാര്‍ത്തകള്‍ വന്നിരുന്നു.ഈ സ്ത്രീയാണ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് എന്ന പ്രചാരണം ഉന്നം വെയ്ക്കുന്നത് മഞ്ജുവിനെ ആണോ എന്നാണ് പോലീസ് സംശയിക്കുന്നതത്രേ.

കുറ്റം മറച്ച് വെക്കാനുള്ള ശ്രമം

കുറ്റം മറച്ച് വെക്കാനുള്ള ശ്രമം

സ്ത്രീകള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ ഭാഗമായാണ് നടി ആക്രമിക്കപ്പെട്ടത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നതത്രേ. മഞ്ജു വാര്യരും അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയും ഉള്‍പ്പെടെ ഉള്ളവര്‍ ഗൂഢാലോചന നടത്തി കേസില്‍ കുടുക്കിയെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. ഇത് കുറ്റം മറച്ച് വെയ്ക്കാനുള്ള ശ്രമം മാത്രമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ഫേസ്ബുക്ക് പോസ്റ്റ്

അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ramaleela Director Arun Gopi against Police in Actress Case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്