'കോടികള്‍ വാങ്ങിക്കുന്ന നടന്മാർ യഥാർത്ഥ കണക്ക് കാണിക്കുന്നില്ല: ഓവർസീസ് വഴിയും വ്യാപക തട്ടിപ്പ്'
സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി നേടിയെന്നാണ് പല നിർമ്മാതാക്കളുടേയും അവകാശവാദം

കൊച്ചി: ആദായ നികുതി വകുപ്പ് റെയിഡില്‍ മലയാള സിനിമ മേഖലയില്‍ നിന്നും 225 കോടിയുടെ കള്ളപ്പണം കണ്ടെത്തിയ വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. നികുതിയായി നല്‍കേണ്ട 72 കോടി രൂപ മറച്ചുവെച്ചുവെന്നാണ് കണ്ടെത്തല്‍. ഡിസംബര്‍ മുതല്‍ മലയാള സിനിമാ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് റെഡിഡ് നടന്നു. അതേസമയം ഇത്തരം റെയിഡ് നേരത്തെ റെയിഡ് നടത്തിയിരുന്നെങ്കില്‍ 225 അല്ല, 2250 കോടിയുടെ കള്ളപ്പണം പിടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നെന്നാണ് സംവിധായകന് ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പരിശോധനകള്‍ വളരെ നേരത്തെ
ഇത്തരം പരിശോധനകള്‍ വളരെ നേരത്തെ തന്നെ തുടങ്ങേണ്ടായിരുന്നു. ഒരുപാട് ആളുകള്‍ പലതവണയായി ഇത്തരം കാര്യങ്ങള്‍ പറയുന്നുണ്ട്. അന്നൊക്കെ ഇന്‍കം ടാക്സും ഇഡിയുമൊക്കെ നോക്കി നില്‍ക്കുകയായിരുന്നു. അനധികൃതമായി ഒരുപാട് പണം കയ്യില്‍ വന്ന് ചേരാന്‍ സാധ്യതയുള്ള മേഖലയാണ് സിനിമ വ്യവസായമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

നേരത്തെയൊക്കെ ഒരു സിനിമ റിലീസായാല്‍ ആ സിനിമ എത്ര ദിവസം ഓടുന്നു എന്ന് കണക്കാക്കിയാണ് അതിന്റെ കളക്ഷന്‍ വരുന്നത്. 100 രൂപയാണ് ടിക്കറ്റ് നിരക്കെങ്കില്‍ 40 രൂപ പോലും നിർമ്മാതാവിന് ലഭിക്കില്ല. ടാക്സ്, തിയേറ്റർ വിഹിതം, ഡിസ്റ്റിബ്യൂട്ടർ വിഹിതം തുടങ്ങിയവയെല്ലാം കഴിച്ചുള്ള തുകയാണ് നിർമ്മാതാവിലേക്ക് എത്തുന്നത്.

മൂന്നോ നാലോ ദിവസം കഴിയുമ്പോള്‍
ഇപ്പോള്‍ ഒരു സിനിമ റിലീസായി കഴിഞ്ഞ് മൂന്നോ നാലോ ദിവസം കഴിയുമ്പോള്‍ തന്നെ 50 കോടി ക്ലബ്ബിലേക്ക് കയറിയെന്ന പ്രഖ്യാപനം വരും. യഥാർത്ഥത്തില്‍ ഈ സിനിമ വലിയ പരാജയമായിരിക്കും. ഇതിന് മികച്ചൊരു ഉദാഹരണമുണ്ട്. ആ സിനിമയുടെ പേര് ഞാന്‍ പറയുന്നത്. ഇതേ പടം തന്നെ രണ്ടാഴ്ച കഴിഞ്ഞാല്‍ നൂറ് കോടി ക്ലബില്‍ കയറിയെന്ന പ്രഖ്യാപനം വരുമെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.
ആവണക്കെണ്ണയാണ് മുടിയുടെ എനർജി ഓയില്‍: പരീക്ഷിച്ച് നോക്കൂ, തഴച്ച് വളരുന്നത് കാണാം

ഇത്തരം കോടി ക്ലബ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍
ഇത്തരം കോടി ക്ലബ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍ വലിയ അഴിമതിയുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. 10 കോടി വാങ്ങുന്ന നടനും 5 കോടി വാങ്ങിക്കുന്ന നടനും ഞാന്‍ ഇത്രയും തുക വാങ്ങിയെന്ന് കണക്കില്‍ കാണിക്കാറില്ല. ആന്റണി പെരുമ്പാവൂരാണെങ്കിലും ആന്റോ ജോസഫ് ആണെങ്കിലും ഇവരൊന്നും വസ്തുവിറ്റോ വണ്ടി വിറ്റോയെന്നും സിനിമയില്‍ വന്നവരല്ല. 100 കോടിയുടെ അറബിക്കടലിന്റെ സിംഹം എന്ന സിനിമയൊക്കെ ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവരൊക്കെ ചെയ്യുന്നത് പത്തും ഇരുപതും കോടിയുടെ സിനിമയാണ്. ഇതിനൊക്കെയുള്ള വരുമാനം എവിടെയാണ്. നേരത്തെയൊക്കെ സിനിമ പ്രഖ്യാപിച്ചാല്‍ തിയേറ്റർ വിഹിതം നല്‍കുമായിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ എവിടെ നിന്നാണെന്നല്ല ഞാന്‍ ചോദിക്കുന്നത്. സിനിമയില്‍ ഇപ്പോഴും പലത് ബിനാമി കളികളാണ്. ഓവർസീസ് ബിസിനസ് ഇപ്പോള്‍ വ്യാപകമാണ്. മലയാളത്തിലെ പല നടന്മാരുടേയും ദുബായി ബാങ്ക് അക്കൌണ്ട് പരിശോധിച്ചാല്‍ അവിടെ ബിസിനസ് ഇല്ലാത്ത ആളുകളില്ല. അതിന് വേണ്ടിയാണ് ഗോള്‍ഡന്‍ വിസ ഒപ്പിക്കുന്നത്.

ഓവർസീസ് ഇടപാടില്‍ ജിഎസ്ടി അടിക്കുന്നില്ല.
ഓവർസീസ് ഇടപാടില്‍ ജിഎസ്ടി അടിക്കുന്നില്ല. അഞ്ചരലക്ഷം രൂപ കൊടുത്താണ് ഓസ്ട്രിയ പോലുള്ള ഒരു ചെറിയ രാജ്യത്ത് സിനിമ റിലീസ് ചെയ്യാന്‍ കൊടുത്ത തുക. അപ്പോള്‍ സ്വാഭാവികമായും യുറോപ്പിലുള്ള മറ്റ് രാജ്യങ്ങളില്‍ എത്ര രൂപയുടെ ബിസിനസ് ആയിരിക്കും നടന്നത്. ഇതൊന്നും ഇന്ത്യയില്‍ ടാക്സ് അടക്കുന്ന തുകയുള്ള. ഇപ്പോള്‍ പല നടന്മാരും ചെയ്യുന്നത് ഓവർസീസ് അവകാശം നേടിയെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications