കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം അദാനിയ്ക്ക് തന്നെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംബന്ധിച്ച എല്ലാ ആശങ്കളും അവസാനിയ്ക്കുകയാണ്. തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം രാജ്യത്തെ വമ്പന്‍ ഗ്രൂപ്പ് ആയ അദാനി പോര്‍ട്‌സിന് തന്നെ ലഭിയ്ക്കും. അദാനി അല്ലാതെ മറ്റാരും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നില്ല.

പദ്ധതിയുടെ ഡയറക്ടര്‍ ബോര്‍ഡ് ആണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുള്ളത്. ഇക്കാര്യത്തില്‍ സാങ്കേതികമായി മന്ത്രിസഭയാണ് തീരുമാനം എടുക്കേണ്ടത്. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം മന്ത്രിസഭയെ അറിയിക്കും എന്ന് തുറമുഖവകുപ്പ് മന്ത്രി കെ ബാബു അറിയിച്ചു.

Vizhinjam Sea Port

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഏറ്റവും അടുപ്പമുള്ള വ്യവസായി എന്ന രീതിയിലാണ് അദാനി അറിയപ്പെടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ ആസ്തിയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കാന്‍ 1,635 കോടി രൂപയാണ് അദാനി ആവശ്യപ്പെടുന്നത്. എന്തായാലും അടുത്ത മന്ത്രിസഭ യോഗം ഇത് പരിഗണിച്ച് തീരുമാമെടുക്കും എന്നാണ് വിവരം.

വിഴിഞ്ഞം അദാനിയ്ക്ക് നല്‍കുന്നതിനെതിരെ സിപിഐ ഇപ്പോള്‍ തനനെ രംഗത്ത് വന്നിട്ടുണ്ട്. പദ്ധതി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കുകയാണെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചത്.

English summary
The Director Board of Vizhinjam International Seaport clears Adan's lone bid for Vizhinjam Port. The next cabinet meeting will take the final decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X