കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വാക്ക് പാലിക്കാതെ വേണുവേട്ടന്‍ പോയി, പത്ത് ദിവസങ്ങള്‍ക്ക് മുമ്പും വിളിച്ചിരുന്നു; കുറിപ്പുമായി ബിജു

Google Oneindia Malayalam News

കൊച്ചി: അഭിനയ കുലപതി നെടുമുടി വേണു മലയാള സിനിമയോട് വിട പറഞ്ഞിരിക്കുകയാണ്. മലയാളത്തിന്റെ അനുഗ്രഹീത നടന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ഒട്ടേറെ താരങ്ങളാണ് അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തുന്നത്.

നല്ല ക്ഷീണം കാണുന്നുണ്ടല്ലോ? ഞാന്‍ കിംസില്‍ അഡ്മിറ്റാകാന്‍ പോകുന്നു... അവസാന സംഭാഷണംനല്ല ക്ഷീണം കാണുന്നുണ്ടല്ലോ? ഞാന്‍ കിംസില്‍ അഡ്മിറ്റാകാന്‍ പോകുന്നു... അവസാന സംഭാഷണം

ഇപ്പോഴിതാ മഹാനടന്റെ വേര്‍പാടില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഡോ ബിജു. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ഡോ ബിജുവായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നെടുമൂടി വേണു ഫോണില്‍ വിളിച്ചിരുന്നെന്നും ചിത്രത്തിന്റെ വിശേഷങ്ങളൊക്കെ വിളിച്ചു ചോദിച്ചെന്നും ബിജു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുുകളിലേക്ക്...

1

ഏതാണ്ട് പത്തു ദിവസത്തിനു മുന്‍പും വേണുവേട്ടന്‍ വിളിച്ചിരുന്നു. ഓറഞ്ചു മരങ്ങളുടെ വീട് ഫെസ്റ്റിവലുകളില്‍ എങ്ങനെ പോകുന്നു, സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്കൊക്കെ അയച്ചിരുന്നോ എന്നൊക്കെയുള്ള അന്വേഷണങ്ങള്‍, വേണുവേട്ടന്‍ ഇതുവരെ സിനിമ കണ്ടില്ലല്ലോ ഓണ്‍ലൈന്‍ ലിങ്ക് തരട്ടെ എന്നു പറഞ്ഞപ്പോള്‍ വേണ്ട തിയറ്റര്‍ ഒക്കെ തുറന്നിട്ടു നമുക്ക് ഒരു തിയറ്റര്‍ വാടകയ്ക്ക് എടുത്തു ഒന്നിച്ചിരുന്നു കാണാം എന്നായിരുന്നു മറുപടി ..ആ വാക്ക് പാലിക്കാതെ വേണുവേട്ടന്‍ പോയി...

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

2000 ല്‍ ആണ് വേണുവേട്ടനെ ആദ്യമായി കാണുന്നത് . യാതൊരു പരിചയവും ഇല്ലാതെ വീട്ടിലെത്തി സൈറയുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കുന്നു . ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ വേണുവേട്ടന്‍ പറഞ്ഞു . എനിക്ക് സ്‌ക്രിപ്റ്റ് ഇഷ്ടമായി നമുക്കിത് ചെയ്യാം ..സൈറ സിനിമ ആകുന്നത് 2005 ല്‍ ആണ് . ആ അഞ്ചു കൊല്ലവും വേണുവേട്ടന്‍ കൂടെ ഉണ്ട് എന്നതായിരുന്നു ആ സിനിമ ചെയ്യാന്‍ നല്‍കിയ ആത്മ ധൈര്യം..

3

പിന്നീട് വേണുവേട്ടന്‍ നായകന്‍ ആയ ആകാശത്തിന്റെ നിറം . ആന്‍ഡമാനിലെ ഒരു ചെറിയ ദ്വീപില്‍ 23 ദിവസത്തെ ചിത്രീകരണം. എല്ലാ ദിവസവും വൈകിട്ട് വേണുവേട്ടനും, ഇന്ദ്രജിത്തും, സി .ജെ .കുട്ടപ്പന്‍ ചേട്ടനും , പട്ടണം റഷീദിക്കയും നിര്‍മാതാവ് അമ്പലക്കര അനില്‍ സാറും ചേര്‍ന്ന് പാട്ടും താളവും നിറഞ്ഞ ആഹ്ലാദപൂര്‍ണ്ണമായ 23 ദിവസങ്ങള്‍. പിന്നീട് പേരറിയാത്തവര്‍ , വലിയ ചിറകുള്ള പക്ഷികള്‍. ഒടുവില്‍ 2020 ല്‍ ഓറഞ്ച് മരങ്ങളുടെ വീട് ...അഞ്ചു സിനിമകളാണ് ഒന്നിച്ചു ചെയ്തത്.

4

എന്റെ ആദ്യ സിനിമയിലെ നായകന്‍ ആയിരുന്നു വേണുവേട്ടന്‍. വേണുവേട്ടന്‍ നായകനായി അഭിനയിച്ച അവസാന സിനിമയും എന്റെ ഒപ്പം..ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല.....ഇഷ്ടപ്പെട്ട ഓരോരുത്തരായി പിന്‍വാങ്ങുക ആണ്- ഡോ ബിജു കുറിച്ചു.

5

അതേസമയം, നെടുമൂടി വേണുവിന്റെ മരണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാലും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ അനുശോചനം രേഖപ്പെടുത്തിയത്. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

6

വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല- മോഹന്‍ലാല്‍ കുറിച്ചു.

Recommended Video

cmsvideo
നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | Oneindia Malayalam

English summary
Director Dr Biju's Heart touching post about Actor Nedumudi Venu goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X