'കൈലാഷ് ജീവിക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നത്, വേദനിപ്പിക്കരുത്'; പിന്തുണച്ച് സംവിധായകൻ
കൊച്ചി; നടൻ കൈലാഷിനെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാപക ട്രോളാണ് ഉയരുന്നത്. മിഷൻ സി എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെയാണ് ട്രോൾ പൂരും. നടന്റെ ചിത്രത്തിലെ വേഷമാണ് ട്രോളമൻമാരുടെ ആക്രമണത്തിന് കാരണം. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരിക്കുകയാണ് സിനിമയുടെ സംവിധായകൻ വിനോദ് ഗുരുവായൂർ. മനോരമ ഓൺലൈനിനോടാണ് വിനോദിന്റ പ്രതികരണം.

കഷ്ടപ്പെട്ട് വന്ന വ്യക്തി
കൈലാഷിൻറെ പഴയകാല ചിത്രങ്ങളെ താരതമ്യപ്പെടുത്തികൊണ്ടാണ് ട്രോളുകൾ. എന്നാൽ നടനെതിരെ നടക്കുന്നത് വളരെ മോശമായ രീതിയിലുള്ള വ്യക്തിഹത്യയാണെന്ന് വിനോദ് പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഇത്തരത്തിൽ ക്രൂരമായ രീതിയിൽ ഉള്ള ട്രോളുകൾ ഉണ്ടാക്കുന്നതെന്ന് മനസിലാവുന്നില്ല. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നും വളരെ കഷ്ടപ്പെട്ട് സിനിമയിൽ ചാൻസ് തേടിയെത്തി താരമായ ആളാണ് കൈലാഷ്.

കഴിവുള്ള നടൻ
എല്ലാവർക്കും വളരെ വലിയ സംവിധാകയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. കഥാപാത്രങ്ങൾക്ക് അനുസരിച്ച്, സംവിധായകർ നിർദ്ദേശിക്കുന്നത് അനുസരിച്ച് മാത്രമാണ് താരങ്ങൾക്ക് അഭിനയിക്കാൻ കഴിയുക. അദ്ദേഹം കഴിവുള്ള ആളയതിനാലായിരിക്കില്ലേ ഇപ്പോഴും അദ്ദേഹത്തിന് സംവിധായകർ അഭിനയിക്കാൻ അവസരം നൽകുന്നതെന്നും വിനോദ് ചോദിച്ചു.

മികച്ച രീതിയിൽ
കൈലാഷിന്റെ കരിയർ തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിത ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. എന്നോ ഒരു റോൾ ചെയ്തതിനാണ് അദ്ദേഹത്തിന് നേരെയുള്ള ആക്രമണം.മിഷൻ സി എന്ന തന്റെ സിനിമയിൽ അദ്ദേഹം വളരെ മികച്ച രീതിയിലുള്ള അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമ ഇറങ്ങുമ്പോൾ അത് എല്ലാവർക്കും മനസിലാകും, വിനോദ് പറഞ്ഞു.

അപ്പാനി രവിയാണ് നടൻ
തന്റെ സിനിമയിൽ നായകൻ അപ്പാനി രവിയാണ്. തന്റേത് നല്ല റോളാണെന്ന് മനസിലാക്കി കൂടുതൽ സാമ്പത്തികം ഒന്നും പ്രതീക്ഷിക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്. ട്രോളുകൾ ഒരു പരിധി കഴിഞ്ഞാൽ അത് തീർത്തും സങ്കടകരമായ അവസ്ഥയിലേക്കാണ് നയിക്കുകയെന്നും വിനോദ് പറഞ്ഞ.

ജീവിക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നത്
കോടീശ്വരനായ കൈലാഷിനെ ഞാൻ കണ്ടിട്ടില്ല. അയാൾ ജീവിക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നത്. അതും വളരെ സാധാരണക്കാരനായ നടൻ. ഇതൊരു അടിച്ചമർത്തൽ പോലെയാണ്. ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയാൽ നിങ്ങൾ സ്വയം മാറി നിൽക്കാൻ തയ്യാറാകണം. സിനിമ ഇറങ്ങിയാൽ അല്ലേ അത് നല്ലതാണോ മോശമാണോ എന്ന് തിരുമാനിക്കാൻ കഴിയൂവെന്നും വിനോദ് ചോദിക്കുന്നു.












Click it and Unblock the Notifications