• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നബിയുടെ പേരിൽ സിനിമയെടുക്കൂ, വൈറൽ പ്രസംഗം പങ്കുവെച്ച ജീത്തു ജോസഫിനെതിരെ സൈബർ ആക്രമണം

Google Oneindia Malayalam News

കൊച്ചി: നാദിര്‍ഷയുടെ ഈശോ സിനിമയുമായി ബന്ധപ്പെട്ട ഫാദര്‍ ജെയിംസ് പനവേലിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംവിധായകന്‍ ജിത്തു ജോസഫിനെതിരെ സൈബര്‍ ആക്രമണം. അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപം ഇംഗ്ലീഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്ററായ ഫാ. ജയിംസ് പനവേലിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈശോയുടെ പേര് സിനിമയ്ക്ക് ഇട്ടതിന് എതിരെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കിടയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു.

മക്കൾക്കൊപ്പം ചിരിയോടെ ദിലീപ്, മഞ്ജുവിനെ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ, ചിത്രങ്ങൾ

1

യേശുവിനേയും തങ്ങളുടെ വിശ്വാസത്തേയും അപമാനിക്കാനാണ് ശ്രമം എന്ന് ആരോപിച്ചായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ അത്തരമൊരു നീക്കമില്ലെന്നും സിനിമയിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോ എന്നും പേര് പിന്‍വലിക്കില്ല എന്നുമാണ് സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കിയത്. ഈശോ എന്ന് സിനിമയ്ക്ക് പേരിടുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുളളതായിരുന്നു ഫാദര്‍ ജെയിംസ് പനവേലിന്റെ പ്രസംഗം. ഇത് തന്റെ ഫേസ്ബുക്ക് പേജില്‍ ജിത്തു ജോസഫ് പങ്കുവെച്ചിട്ടുണ്ട്.

2

നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളിട്ടിരിക്കുന്നത്. മുഹമ്മദ് നബിയുടെ പേരിൽ ഒരു സിനിമ ഇറക്കൂ, അപ്പോൾ കാണാം വ്യത്യാസം എന്ന തരത്തിലാണ് കമന്റുകൾ ലഭിക്കുന്നത്. '' ജിഹാദി സ്പോൺസർഡ് സത്യദീപത്തിന്റെ എഡിറ്ററിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കണ്ടത്. ഉണ്ണുന്ന ചോറിനു അദ്ദേഹം നന്ദി കാട്ടുന്നു... അത്രയേ ഉള്ളൂ..'' എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്.

3

ചില കമന്റുകൾ ഇങ്ങനെ: '' "മതങ്ങൾക്ക് അതീതമായി ചിന്തിക്കാൻ പറ്റുന്ന മനുഷ്യനാവൂ" ഇത് യുക്തിവാദികൾ പറയുമ്പോ ഓഹോ അച്ചൻ പറഞ്ഞപ്പോ ആഹാ''

* ''ഈ അച്ഛൻ ആൾതാരയിൽ നിന്നു കൊണ്ട് പ്രസംഗിക്കുന്നത് സുവിശേഷം അല്ല. കവല പ്രസംഗം എന്നു പറയു൦..... വകബോധ൦ ഇല്ലാത്ത വൈദീക൯ ഇങ്ങനെ ഇരിക്കു൦..... നല്ല മനുഷ്യൻ എങ്ങനെ ആയിരിക്കണ൦ എന്നു കൂടി അച്ഛൻ പറയണ൦''.

* ''അങ്ങനെ ആണെങ്കിൽ എന്തിനാണ് ഈശോ എന്നു പേരിട്ടു ദൈവത്തെ വിളിക്കുന്നെ... വെറുതെ ദൈവമേ എന്നു പറഞ്ഞാൽ പോരെയോ. വെറുതെ മൈക്ക് കിട്ടിയാൽ വിളിച്ചു കൂവിക്കോണം''

4

* '' ഇവിടെ ഏത് ക്രൈസ്തവനാ അച്ചോ വാളും വടിയുമായി കത്തിക്കാൻ ഇറങ്ങിയത്?...പക്ഷെ പ്രതികരണം ഒരു തെറ്റല്ല''.

* ''എനിക്കൊരു ചോദ്യം?? എന്തുകൊണ്ടാണ് സിനിമാക്കാർ ക്രിസ്ത്യാനിയുടെ മാത്രം നെഞ്ചത്തു കയറുന്നത്? ഈയിടെയായി ക്രിസ്തീയ പേരുകളും ആശയങ്ങളും കൂദാശകളും ഒക്കെയാണ് സിനിമാപേരുകൾ. സംവിധായകൻ പേര് അന്വേഷിക്കുന്നത് ഇപ്പോൾ ബൈബിളിലാണ്. പോസ്റ്ററുകൾ ഉണ്ടാക്കുന്നത് ക്രിസ്ത്യാനി അമൂല്യമെന്ന് കരുതുന്നവ. ഇത് ഒന്നും രണ്ടും പ്രാവശ്യമല്ല, പല പ്രാവിശ്യം....''

* '' ജോസഫ് സാറിൻ്റെ കൈ വെട്ടിയപ്പോൾ ഈ വക ബോധം എവിടെപ്പോയി''

* '' ജീത്തുവിന്റെ ആദർശത്തിനനുസരിച്ചു ആണോ അതോ ആരെയെങ്കിലും വെള്ളപൂശാനാണോ ഈ വീഡിയോ ഷെയർ ചെയ്തത് .. ആവിഷ്കാരസ്വാതന്ത്ര്യം ...അല്ലേ .. ഈ അച്ഛൻ ആ എറണാകുളം അങ്കമാലി രൂപതയിലെ വിമതവൈദിക കൂട്ടത്തിൽ ഉള്ളതല്ലേ?..''

5

* '' അതിന് ഈശോ എന്നത് യേശു ക്രിസ്തുവിന്റെ പേരാണ് എന്ന് ആരാണ് പറഞ്ഞത്... മലയാളികൾ വിളിക്കുന്ന വിളിപ്പേരാണ് ഈശോ... യേശു എന്നോ എഷുവ എന്നോ ആണ് ഹീബ്രു പേര്.. അത് ഇംഗ്ലീഷിൽ പറഞ്ഞാൽ ജോഷ്വാ എന്നാണ്... ജീസസ് എന്ന പേര് പോലും പുള്ളിയ്ക്ക് അറിയുമെന്ന് തോന്നുന്നില്ല...ഇതിൽ ഈശോ എവിടുന്നു വന്നു''

'' ഈശോ എന്ന പേരിട്ടു ക്രിസ്തു വിനെ അപമാനിക്കുന്നു എങ്കിൽ 100% എതിർക്കപ്പെടേണം .. യേശു ഒരു കഥാപാത്രത്തിന്റെ പേര് മാത്രം എങ്കിൽ എന്തിനു എതിർക്കപ്പെടണം ..മുസ്ലിംസ് അഞ്ചു നേരവും ബാങ്ക് വിളിക്കുന്നതാണ് "അള്ളാഹു അക്ബർ "ആ പേരിൽ സിനിമ ഉണ്ടായി ആരെങ്കിലും എതിർതോ ..ഉള്ളടക്കം ഏതെങ്കിലും മതവിഭഗതെ അക്ഷെപിക്കുന്നതനെങ്കില് എതിർക്കപ്പെടണം ..ഫ്രാങ്കോ കേസിൽ വികാരം വ്രണപ്പെട്ടില്ല.അഭയ കേസിൽ വ്രണപ്പെട്ടില്ല..ഫാദർ റോബിൻ കേസിൽ വ്രണപ്പെട്ടില്ല.കന്യാസ്ത്രീ മഠങ്ങളിൽ ദൈവത്തിൻ്റെ മണവാട്ടിമാർ കൊല്ലപ്പെട്ടപ്പോഴും വ്രണപ്പെട്ടില്ല.ഒരാളുടെ കലാസൃഷ്ടിക്ക് ഈശോ എന്ന് പേരിടുമ്പോൾ മാത്രം വൃണപ്പെടുന്നൊരു പ്രത്യേകതരം വികാരം ആണ്''

cmsvideo
  Father James Panavel's speech goes viral | Oneindia Malayalam

  'എന്റെ ഒന്നുമില്ലായ്മയിലും എന്നെ ചേർത്ത് പിടിച്ചിരുന്നവൾ', സായിയുടെ കരുത്ത് ശ്രീ വൃന്ദ, കുറിപ്പ് വൈറൽ'എന്റെ ഒന്നുമില്ലായ്മയിലും എന്നെ ചേർത്ത് പിടിച്ചിരുന്നവൾ', സായിയുടെ കരുത്ത് ശ്രീ വൃന്ദ, കുറിപ്പ് വൈറൽ

  English summary
  Director Jeethu Joseph criticised over sharing Father James Panavel's viral speech
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X