ഒമർ ലുലുവിന് പക്വത ആർജിക്കാൻ പറ്റിയില്ല, കുരീപ്പുഴയെ കണ്ട് പഠിക്കണം, കമലിന്റെ ഉപദേശം!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: രാജ്യത്ത് അല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ തംഗമായിരിക്കുകയാണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഗാനം. സിനിമയിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനം മതത്തെ വ്രണപ്പെടുത്തുന്ന എന്ന് തരത്തിൽ വിവാദങ്ങളും ഉയർന്നു. സംവിധായകനെതിരെ എഫ്ഐആറും പോലീസ് രജിസ്റ്റർ ചെയ്തു.

എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രത്തിലെ പാട്ട് പിൻവലിക്കാൻ സംവിധായകൻ ആലോചിച്ചിരുന്നു എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ഒമറിന് ഉപദേശവുപമായി സംവിധായകൻ കമൽ രംഗത്ത് വന്നു. ഗാനം പിന്‍വലിക്കാന്‍ ഒമറിന് തോന്നിയത് അത്രയും പക്വത ആര്‍ജിക്കാന്‍ പറ്റാത്തതിനാലാണെന്നാണ് കവൽ പറഞ്ഞത്. നാരദ ന്യൂസലിന് കമൽ അനുവദിച്ച അബിനുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പാട്ട് പിൻവവലിക്കാനുള്ള നീക്കം

പാട്ട് പിൻവവലിക്കാനുള്ള നീക്കം

പാട്ടിനെതിരെ വിമർശനങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിലാണ് ഒമർ ലുലു പാട്ട് പിൻവലിക്കാനുള്ള നീക്കം നടത്തിയത്. എന്നാൽ ഇതുവരം പാട്ട് പിൻവലിച്ചിട്ടില്ല. സോഷ്യവൽ മീഡിയയിൽ വൻ തരംഗമായതാണ് ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ പാട്ടും നായിത പ്രിയയുടെ ഭാവങ്ങളും.

കലാകാരൻ ഒളിച്ചോടരുത്

കലാകാരൻ ഒളിച്ചോടരുത്

കലാകരന്‍ ഭയപ്പെട്ട് ഒളിച്ചോടരുതെന്നാണ് സംവിധായകനോടും നിര്‍മ്മാതാവിനോടും എനിക്ക് പറയാനുള്ളത്. അതിനോട് പൊരുതണം. അല്ലെങ്കില്‍ നമുക്ക് ഇവിടെ ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ടാകുമെന്ന് കമൽ പ്രതികരിച്ചു. ഒരു മതത്തിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലകൊള്ളുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുരീപ്പുഴ നേരിട്ടത് കണ്ട് പഠിക്കണം

കുരീപ്പുഴ നേരിട്ടത് കണ്ട് പഠിക്കണം

തങ്ങളുടെയെല്ലാം പിന്തുണ ഒമർ ലുലുവിന് ഉണ്ട് എന്ന് പറഞ്ഞ കമൽ, പാട്ട് പിൻവലിക്കാൻ അദ്ദേഹത്തിന് തോന്നിയത് അത്രയും പക്വത ആർജിക്കാൻ കഴിയാത്തതുകൊണ്ടായിരിക്കാം എന്ന് പറഞ്ഞു. നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുരീപ്പുഴയിലൂടെ ഇത് നമ്മള്‍ കണ്ടതാണ്. കുരീപ്പുഴ ശ്രീകുമാറിനെ മതശക്തികള്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം അതിനെ നേരിട്ട രീതി കണ്ടുപഠിക്കേണ്ടതാണെന്നും അദ്ദേഹം പറ‍ഞ്ഞു.

പിൻവലിച്ചെന്ന വാർത്ത കേട്ടപ്പോൾ അത്ഭുതപ്പെട്ടു

പിൻവലിച്ചെന്ന വാർത്ത കേട്ടപ്പോൾ അത്ഭുതപ്പെട്ടു

ചെറുപ്പക്കാരായ കലാകാരന്മാർ കുരീപ്പുഴയെ കണ്ട് പഠിക്കാൻ തയ്യാറാവണം. അല്ലെങ്കിൽ ചെറുപ്പക്കാരിലെ വിശ്വാസം നഷ്ടപ്പെടുമെന്നും സംവിധായകൻ കമൽ വ്യക്തമാക്കി. പാട്ട് പിൻവലിച്ചു എന്ന വാർത്ത ആദ്യം കണ്ടപ്പോൾ അത്ഭുതപ്പെട്ടു. ആ പാട്ട് സീനിൽ അങ്ങിനെ മതത്തെ വ്രണപ്പെടുന്നതായി ഒന്നും തന്നെ തനിക്ക് കാണാൻസ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Director Kamal's comments about 'Oru adar loveട song

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്