അങ്ങനെ സംഭവിച്ചാല്‍ വട്ടപൂജ്യമാണ് കുഞ്ഞാലികുട്ടി, ലീഗ് മലപ്പുറത്ത് ഒതുങ്ങും; വിമര്‍ശിച്ച് എംഎ നിഷാദ്
തിരുവനന്തപുരം: മുസ്ലിം ലീഗില്‍ സമീപകാലത്ത് ഉയര്‍ന്ന് വന്ന വിവാദങ്ങളില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ എംഎ നിഷാദ്. മലബാറിന് പുറത്തേക്ക് മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ വളര്‍ച്ച നഷ്ടമായതിന് പിന്നില്‍ പ്രധാന കാരണം കുഞ്ഞാലിക്കുട്ടിയാണെന്നാണ് നിഷാദ് വിമര്‍ശിക്കുന്നത്. ഇനിയും എത്ര നാള്‍ എന്തിന് ലീഗുകാരും യുഡിഎഫ് അണികളും പികെ കുഞ്ഞാലിക്കുട്ടിയെ സഹിക്കണമെന്നും അദ്ദേഹം ചോദിക്കുന്നു.
ഹരിത പോരാളികളും, അസർപ്പ് പച്ചപ്പടക്കാരും ഈ ചോദ്യത്തിന്‍റെ പ്രസക്തി മനസ്സിലാക്കണം, മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും പാണക്കാട് കുടുംബത്തിന് ചെയ്തുവെച്ച ദോഷങ്ങളെ കുറിച്ചും എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ബിഗ് ബോസില്‍ കണ്ട ആളേയല്ലാലോ ഇത്, വൈറലായി ഷെഹനാസിന്‍റെ പുതിയ ചിത്രങ്ങള്‍

പാണക്കാട് മൊയിൻ അലി തങ്ങളുടെ വാക്കുകൾ കടമെടുത്താൽ, കഴിഞ്ഞ നാല്പത് വർഷമായി ലീഗിനെ അടക്കി ഭരിക്കുന്ന സ്വേച്ഛാധിപതിയായ നേതാവ് കുഞ്ഞാലികുട്ടിയെ കുറിച്ചാണ് ഞാന്‍ പറയുന്നു. കേരള രാഷ്ട്രീയത്തിൽ ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പതിറ്റാണ്ടുകളായി അതിന്റ്റെ സ്വാധീനവും പ്രസക്തിയും നിസ്സംശയം തെളിയിച്ചതാണ്. മുസ്ളീം ലീഗിനെ ഒരു വർഗ്ഗീയ കക്ഷിയായി കാണാൻ കേരളീയ സമൂഹം കൂട്ടാക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ട്. അതിൽ പ്രധാനം ആ പാർട്ടിയെ നയിക്കുന്നത് ആദരണീയരായ പാണക്കാട് തങ്ങൾമാരായത് കൊണ്ട് തന്നെയാണെന്നും സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

പൂക്കോയ തങ്ങളും, ബാഫക്കി തങ്ങളും, മുഹമ്മദലി ശിഹാബ് തങ്ങളും, തുടങ്ങി ഹൈദരലി ശിഹാബ് തങ്ങളും, മുനവറലി ശിഹാബ് തങ്ങൾ വരെ പാണക്കാട് കുടുംബത്തിന്റ്റെ പാരമ്പര്യവും യശ്ശസ്സും അന്തസ്സും കാത്ത് സൂക്ഷിക്കുന്നത് കൊണ്ടാണ്. നാനാ ജാതി വിഭാഗത്തിൽ പെട്ട ജനങ്ങൾക്ക് എന്നും ആശയും ആശ്രയുമാണ് പാണക്കാട് തങ്ങൾ കുടുംബം മതേതര ജനാധിപത്യ മൂല്ല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കുടുംബം. സഹോദര സമുദായങ്ങളോടുളള അവരുടെ കരുതലും സ്നേഹവും കേരളം കണ്ടും കേട്ടും അറിഞ്ഞിട്ടുളളതാണ്. രാഷ്ട്രീയ പരമായ വിയോജിപ്പുകൾ എനിക്കുണ്ടെങ്കിലും ആ കുടുംബത്തിനോട് സ്നേഹവും ആദരവുമുളള വ്യക്തിയാണ് ഞാനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അത് കൊണ്ട് തന്നെ തങ്ങൾ കുടുംബത്തിലെ ഒരു വ്യക്തിയുടെ നേരെ കൂലി തല്ലുകാരനായ ഒരു ഗുണ്ട ആക്രോശിക്കുന്നത് കണ്ടപ്പോൾ ചിലതെല്ലാം എഴുതണമെന്ന് കരുതി. നാൽപ്പത് വർഷമുമ്പുളള ലീഗിനെ നയിച്ചത് മഹാനായ സി എച്ച് മുഹമ്മദ് കോയയാണ്. അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികൾ പോലും അങ്ങനെയാണ് വിശേഷിപ്പിക്കാറ്. ആ സി എച്ച് ഇരുന്ന കസേരയിലാണ് മുൻ ഉപ മുഖ്യമന്ത്രി അവുക്കാദർ കുട്ടിയുടെ ബന്ധുവും മലപ്പുറം സ്പിന്നിംഗ് മില്ലിലെ ജീവനക്കാരനുമായിരുന്ന പാണ്ടിക്കടവത്ത് കുഞ്ഞാലികുട്ടി കയറിയിരുന്നത്.

പാണക്കാട് തങ്ങൾ കുടുംബത്തിന്റ്റെ ദയാകടാക്ഷം കൊണ്ട് മാത്രം നേടിയെടുത്ത സ്ഥാന ലബ്ദി. കളിവുളളവരെ വെട്ടി നിരത്തിയും സ്വന്തം ആജ്നാവർത്തികളെ പല സ്ഥാനങ്ങളിൽ കുടിയിരുത്തിയും, കുശാഗ്ര ബുദ്ധിക്കാരനായ കുഞ്ഞാലികുട്ടി ആ പാർട്ടിയെ സ്വന്തം കൈപിടിയിലാക്കി. മലപ്പുറം ഒരു റിപ്പബ്ളിക്കായി കുഞ്ഞാലികുട്ടി കൊണ്ട് നടന്നു. തൃശ്ശൂർ മുതൽ വടക്കോട്ട് മാത്രമായി ലീഗിനെ ചുരുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. തെക്കൻ കേരളത്തിൽ ഒരു കാലത്ത് ലീഗിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെടുത്തുന്നതിൽ കുഞ്ഞാലികുട്ടി വഹിച്ച പങ്ക് ചെറുതല്ലെന്നും എംഎ നിഷാദ് വിമര്‍ശിക്കുന്നു.

കാരണം തിരു കൊച്ചിയിലെ ലീഗുകാർ ചോദ്യങ്ങൾ ഉന്നയിക്കും. അവർ പ്രസ്ഥാനത്തിന് വേണ്ടി ശബ്ദിക്കും. തിരുവനന്തപുരത്തും കൊല്ലത്തും ലീഗിന് M L A മാരുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പി എ മുഹമ്മദ് കണ്ണ്, നാവായിക്കുളം റഷീദ്, മുഹമ്മദ് കുഞ്ഞ് മാസ്റ്റർ, സക്കറിയാ സേട്ട് തുടങ്ങിയ നേതാക്കൾ കുഞ്ഞാലിക്കുട്ടിയുടെ ,അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നവരായിരുന്നു.

ആ നേതാക്കളെയൊക്കെ വെട്ടി നിരത്തി പകരം പെട്ടി തൂക്കുന്നവരേയും, കങ്കാണികളേയും സ്ഥാനമാനങ്ങൾ കൊടുത്ത് കുടിയിരുത്തി. കുഞ്ഞാലികുട്ടിയുടെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത അവസ്ഥ ലീഗിലുണ്ടായി. വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ കുഞ്ഞാലികുട്ടിയുടെ ആജ്ഞാനുവർത്തിയായ ഇബ്രാഹിം കുഞ്ഞ് ആ ജോലി ഭംഗിയായി നിർവ്വഹിച്ചത് കൊണ്ട് മന്ത്രിപദത്തിൽ വരെയെത്തി ബാക്കി ചരിത്രം.

ഇന്ന് തങ്ങൾ കുടുംബത്തിന് നേരെ കുഞ്ഞാലികുട്ടിയുടെ പടയാളികൾ വിരൽ ചൂണ്ടുമ്പോൾ ലീഗണികളിൽ അമ്പരപ്പുണ്ടാകാം. പക്ഷെ ഇതല്ല ഇതിനപ്പുറവും ചെയ്യാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് കുഞ്ഞാലികുട്ടി. പാണക്കാട്ട് തങ്ങൾമാരുടെ കടാക്ഷം കൊണ്ട് മാത്രം നേതാവായ കുഞ്ഞാലികുട്ടിയുടെ വാട്ടർലൂ ആരംഭിച്ചു കഴിഞ്ഞു. അല്ലെങ്കിലും എല്ലാ ഏകാധിപതികളുടേയും അവസാനം അങ്ങനെയൊക്കെ തന്നെയാണ്.

ഇത് ചരിത്രത്തിന്റ്റെ തിരിച്ചടിയാണ്. പാണക്കാട് കുടുംബം തഴഞ്ഞാൽ വട്ടപൂജ്യമാണ് കുഞ്ഞാലികുട്ടി. വെറുതെ മുട്ടകുന്നിനെ പർവ്വതീകരിച്ച് കാണിച്ചിട്ട് ഒരു കാര്യവുമില്ല എന്ന സാരം. കുഞ്ഞാലികുട്ടി എന്ന വ്യക്തികാരണം എന്തെല്ലാം പ്രതിസന്ധിയിലാണ് ലീഗ് എന്ന പാർട്ടിയും യൂഡി എഫും നേരിടേണ്ടി വന്നിട്ടുളളത്. കോൺഗ്രസ്സിന് ഒരു ബാധ്യതയാണ് കുഞ്ഞാലികുട്ടി.

കുഞ്ഞാലികുട്ടിക്ക് എതിരായി വന്നിട്ടുളള ആരോപണങ്ങൾക്കൊക്കെ മറുപടി പറയാൻ ഒരു സമുദായത്തെ ബാധ്യസ്ഥരാക്കാൻ നല്ല ശ്രമം നടന്നിട്ടുളളത് ആർക്കാണ് അറിഞ്ഞ് കൂടാത്തത്...? കുഞ്ഞാലികുട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് മാത്രമാണ്. അയാൾക്കെതിരെയുളള ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത മുസ്ളീം സമുദായത്തിനില്ല. ഇനിയും,ഇദ്ദേഹത്തെ സഹിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണ്. അതിന് ചോദ്യങ്ങൾ ഉന്നയിക്കാൻ മൊയിൻ അലി തങ്ങളെ പോലെ ഉശിരുളളവർ വേണം IUML..ഇൻഡ്യൻ യൂണിയൻ ''മലപ്പുറം '' ലീഗ് ആയി മാറുന്ന കാലം അതി വിദൂരമല്ലെന്നും എംഎ നിഷാദ് കൂട്ടിച്ചേര്‍ക്കുന്നു.
ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് ബിഗ് ബോസ് താരം: വൈറലായി ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍
Recommended Video
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications